അടുക്കളയിൽ ഈ ചേരുവയുണ്ടോ? അഴകും ആരോഗ്യവുമുള്ള മുടി നേടാം – Indian Express Malayalam
Indian Express Malayalam

മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി പ്രകൃതിദത്ത വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നവരാകും നമ്മളിൽ പലരും. അടുക്കളയില്‍ സർവസാധാരണമായി കാണുന്ന സവാള ആരോഗ്യമുളള മുടി നേടാൻ സഹായിക്കുന്ന ഒന്നാണ്, എന്നാൽ സവാളയ്ക്ക് മാത്രമല്ല വെളുത്തുളളിയും ഇതേ ഗുണങ്ങള്‍ തന്നെ നല്‍കാനാവും. വെളുത്തുളളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍സ് മുടിയില്‍ മാജിക് സൃഷ്ടിക്കും.
തലയോട്ടി ആരോഗ്യത്തോടെയും വൃത്തിയായും സൂക്ഷിച്ചാല്‍ തന്നെ ഒരുപരിധി വരെ താരന്‍ നിയന്ത്രിക്കാന്‍ സാധിക്കും. വെളുത്തുളളിയില്‍ അടങ്ങിയിട്ടുളള ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയില്‍ ബാക്ടീരിയയും ഫംഗസും വരാതിരിക്കാന്‍ സഹായിക്കുന്നു.
മുടിക്കൊഴിച്ചിലില്‍ നിന്ന് രക്ഷ നേടാനും വെളുത്തുളളി ഉത്തമമാണ്. ജെല്‍ രൂപത്തിലോ എണ്ണയാക്കിയോ തലയോട്ടിയില്‍ പുരട്ടുന്നത് മുടി വളരാന്‍ ഗുണം ചെയ്യും.
തലയോട്ടിയും മുടിയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ വെളുത്തുളളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി- 6, സി, മാഗനീസ്, സെലനിയം എന്നിവ സഹായിക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വൈറ്റമിനും മിനറലുകളും തലമുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും.
വെളുത്തുളളിയില്‍ അടങ്ങിയിരിക്കുന്ന സെലനിയം തലയോട്ടിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും സഹായിക്കും. അതുവഴി മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.
എങ്ങനെയാണ് വെളുത്തുളളി തലയോട്ടിയിലും മുടിയിലും ഉപയോഗിക്കേണ്ടതെന്നു നോക്കാം
വെളുത്തുളളി എണ്ണ തലയോട്ടിയിൽ മസാജ് ചെയ്യാനായി ഉപയോഗിക്കാം. കടകളില്‍ ഇത് ലഭ്യമാണ്. പാചകത്തിന് ഉപയോഗിക്കുന്ന വെളുത്തുള്ളി എണ്ണയല്ല വാങ്ങുന്നതെന്ന് ഉറപ്പു വരുത്തണം.
ഹെയര്‍ പാക്ക് ഇടുന്ന സമയത്ത് അതില്‍ വെളുത്തുളളിയും ഉള്‍പ്പെടുത്താവുന്നതാണ്. പാക്ക് മുടിയില്‍ ഇട്ട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Helps to keep your hair healthy garlic benefits

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top