അരിക്കൊമ്പന്‍ അരി ചാമ്പുന്നത് പോലെ ഇരട്ടച്ചങ്കന്‍ കേരളം ചാമ്പുന്നു- കെ. സുധാകരന്‍ – Mathrubhumi

MALAYALAM
ENGLISH
Newspaper
E-Paper
More+
കെ.സുധാകരൻ| ഫയൽ ഫോട്ടോ: റിതിൻ ദാമു
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കാട്ടാനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും മോഷ്ടിച്ചുകൊണ്ടുപോകുന്നതും പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം.
'അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു ഞാന്‍. എത്ര യാഥാര്‍ഥ്യമാണത്. അതൊരു തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും യാഥാര്‍ഥ്യമല്ലേയത്? അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം', കെ. സുധാകരന്‍ പരിഹസിച്ചു.
നിലിവിലെ സമരത്തിന് സമാധാനത്തിന്റെ മുഖമാണെന്നും എല്ലായ്‌പ്പോഴും യു.ഡി.എഫ്. സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. 'പ്രക്ഷോഭങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. ഇത് സമാധാനത്തിന്റെ മുഖമാണ്. ഇടതുപക്ഷ സര്‍ക്കാരിനോട് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലായ്‌പ്പോഴും ഐക്യജനാധിപത്യമുന്നണി സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കും എന്ന് നിങ്ങള്‍ കരുതരുത്. പ്രകോപിതരാകുന്ന ജനതയുടെ മുമ്പില്‍, അത്തരമൊരു സമരത്തിന് നേതൃത്വം കൊടുക്കാനും ഐക്യജനാധിപത്യമുന്നണിക്ക് മടിയില്ല. ക്രമസമാധാന തകര്‍ച്ചയില്ലാതെ ഏത് അറ്റംവരെ പോകുന്ന സമരമുറയ്ക്കും ഞങ്ങള്‍ രൂപം കൊടുക്കും. ആ തീരുമാനത്തിന് മുമ്പില്‍ നിങ്ങളെക്കൊണ്ട് മുട്ട് കുത്തിക്കുമെന്ന് പിണറായി വിജയനെ ഓര്‍മിപ്പിക്കുന്നു', സുധാകരന്‍ പറഞ്ഞു.
 
1 min
News
Kerala
May 22, 2023
1 min
News
Kerala
May 21, 2023
2 min
News
Kerala
May 19, 2023
1 min
Thiruvananthapuram
News
May 18, 2023
1 min
News
Kerala
May 11, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
1 min
News
Kerala
May 24, 2023
2 min
News
India
May 24, 2023
3 min
Crime
News
May 24, 2023
1 min
2 min
1 min
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top