ഇത്തവണ വേനലവധി ഏപ്രില്‍ ആറു മുതൽ – മന്ത്രി വി.ശിവന്‍കുട്ടി – Mathrubhumi

MALAYALAM
ENGLISH
Newspaper
E-Paper
More+
വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രില്‍ ഒന്നിന് പകരം ഏപ്രില്‍ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂണ്‍ ഒന്നിനുതന്നെ സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കാനാണ് നിലവില്‍ തീരുമാനമെന്നും മന്ത്രി അറിയിച്ചു. ചിറയിന്‍കീഴ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.പി,യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 38.33ലക്ഷം (38,33,399) കുട്ടികളാണ് ഇന്ന് പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷത്തോളം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂളിലെത്തുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്താകെ 6,841 സ്‌കൂളുകളും 3,009 യുപി സ്‌കൂളുകളും 3128 ഹൈസ്‌കൂളുകളും 2077 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 359 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാണുള്ളത്. 13,964 ആണ് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം.
ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ എല്‍പി സ്‌കൂല്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. 45,000 ക്ലാസ് മുറികള്‍ സാങ്കേതികവിദ്യാ സൗഹൃദമാക്കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സൗകര്യം ഒരുക്കി. അക്കാദമിക രംഗത്ത് മികവിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്നും അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
2 min
Education
News
Sep 11, 2023
1 min
Education
News
Sep 8, 2023
2 min
Education
Features
Sep 7, 2023
1 min
Education
News
Sep 5, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
1 min
Education
News
Sep 10, 2023
2 min
Education
News
Sep 10, 2023
2 min
Education
News
Sep 11, 2023
2 min
2 min
1 min
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *