ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് നഴ്‌സ്‌മാർക്ക് സൗജന്യ തുടർ വിദ്യാഭ്യാസം ഒരുക്കുന്നു – Manorama Online




Signed in as

Signed in as


Email sent successfully
Try Again !
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ സ്വരമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) പുതിയ നേതൃത്വം ഏറ്റെടുത്ത ശേഷം സമയം നഷ്ടപ്പെടുത്താതെ അതിവേഗം തന്നെ പ്രവർത്തന പാതയിൽ എത്തുന്നു.  പ്രഫഷനൽ നിലയിൽ തുടർ വിദ്യാഭ്യാസം നഴ്സുമാർക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യങ്ങളിൽ ഒന്ന്. പ്രഫഷനൽ വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസവും തങ്ങളുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കും എന്ന് പ്രഫഷനൽ എജ്യുക്കേഷൻ കമ്മിറ്റി ചെയർ ആന്റോ പോൾ പറഞ്ഞു.
ഏപ്രിൽ ഒന്നിന് ന്യൂയോർക്ക് എൽമോണ്ടിലെ കേരളം കൾച്ചറൽ ആൻഡ് സിവിക് സെന്ററിൽ ഈ വർഷത്തെ ആദ്യത്തെ തുടർ വിദ്യാഭ്യാസ പരിപാടി നടക്കും.  ഡോ. മിർത്ത റാബിനോവിച് ആദ്യത്തെ ക്ലാസെടുക്കും. റെസ്റ്റോറിങ് ബാലൻസ് ആൻഡ് എനർജി എന്നതാണ് വിഷയം. നോർത്ത് വെൽ ഹെൽത്ത് സിസ്റ്റം റിസർച്ച് ആൻഡ് എവിഡൻസ് ബേസ്ഡ് പ്രാക്ടീസിൽ സയന്റിസ്റ്റാണ് ഡോ. റാബിനോവിച്.  
  ഡോ. ജെസി കുര്യൻ അവതരിപ്പിക്കുന്ന "അണ്ടർസ്റ്റാന്റിങ് മൂഡ് ഡിസോർഡേഴ്സ്:  സിംറ്റംസ്‌, കോസസ്, ആൻഡ് ട്രീറ്റ്മെന്റ്" ആണ് രണ്ടാമത്തെ പ്രോഗ്രാം.  മലയാളി സമൂഹത്തിൽ അംഗീകരിക്കുവാൻ നാം വിമുഖത കാണിക്കുന്ന ഒരു അവസ്ഥയാണ് വിഷാദം.  മനോവൈകല്യ ചികിത്സയിൽ പ്രാമുഖയാണ്  ഡോ. ജെസി കുര്യൻ.  
അമേരിക്കയിലെ ഏഷ്യ പസിഫിക് സമൂഹം അനുഭവിച്ചുവരുന്ന മറ്റൊരു ദുരവസ്ഥയായാണ് വിവേചനം കൊണ്ടുള്ള അക്രമങ്ങൾ.  സാധാരണമായി അനുഭവിക്കുന്ന ചെറിയ ചെറിയ വിവേചനങ്ങൾ മുതൽ വെടിവയ്പ്പ് വരെ അമേരിക്ക കാണുകയുണ്ടായി.  ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് മുതൽ സംസ്ഥാന തലത്തിൽ വരെ ഭരണാധികാരികൾ ഗൗരവമായി കാണുകയും നടപടികൾ എടുക്കുകയും ചെയ്തിട്ടുള്ള ഈ സാമൂഹിക ജീർണതയെ തുറന്നു കാണിക്കുവാനും അതിനെ നേരിടുന്നതിനു സഹായിക്കുകയും ചെയ്യാനുള്ള പ്രതിബദ്ധത ഏറ്റെടുത്തിട്ടുള്ള ഐനാനി ഈ വിഷയം മൂന്നാമത്തെ പരിപാടിയായി ഒരു പാനൽ ചർച്ചയിലൂടെ അവതരിപ്പിക്കുന്നു.  ന്യൂയോർക്ക് സ്‌റ്റേറ്റിന്റെ സഹായവും ഏഷ്യൻ അമേരിക്കൻ ആൻഡ് പസിഫിക്  ഐലാൻഡർ  സംഘടനയും ഈ വിഷയത്തിൽ ഐനാനിയോടൊപ്പമുണ്ട്. 
ഡോ. ആനി ജേക്കബ്‌, ഡോ. സോളിമോൾ കുരുവിള, ഡോ. മേഴ്‌സി ജോസഫ് എന്നിവർ അടങ്ങുന്ന  പാനൽ ആയിരിക്കും ചർച്ച നയിക്കുക.
പങ്കെടുക്കുന്ന നഴ്സുമാർക്ക്  മൂന്നു തുടർ വിദ്യാഭ്യാസ മണിക്കൂറുകൾ ലഭിക്കും.  ലഞ്ച് സെർവ് ചെയ്യുന്നതാണ്.  പ്രവേശനം സൗജന്യം.  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/inanyeducation2023  എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണമെന്ന് പ്രഫഷനൽ ഡെവലൊപ്മെന്റ് ആൻഡ് എജ്യുക്കേഷൻ കമ്മിറ്റി ചെയർമാൻ ആന്റോ പോൾ അയ്നിങ്കൽ അറിയിക്കുന്നു. 

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top