ഇന്ത്യ-എജുക്കേഷൻ ഇന്ററാക്ഷൻ മീറ്റ് സലാലയിൽ തുടങ്ങിയപ്പോൾ
മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള നിരവധി യൂനിവേഴ്സിറ്റികളും കോളജുകളും പങ്കെടുക്കുന്ന ഇന്ത്യ-എജുക്കേഷൻ ഇന്ററാക്ഷൻ മീറ്റ് സലാലയിൽ തുടങ്ങി. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികൾക്കുള്ള സൗജന്യ കൗൺസലിങ് പരിപാടിയുടെ ഭാഗമാണ് പരിപാടി.
ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്റ് രാകേഷ് കുമാർ ഝാ മുഖ്യാതിഥിയായും സെക്രട്ടറി ഡോ. സഞ്ജീവ് ഓജ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ സുഹാർ ബീച്ച് ഹോട്ടലിലും 28, 29 തീയതികളിൽ റൂവി ഹഫ ഹോട്ടലിലും ഇന്ററാക്ഷൻ മീറ്റ് നടക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
