ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം
ദില്ലി: ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത്. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി സീരിസെന്നും ഇതൊരു അജണ്ടയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഈ ഡോക്യുമെന്‍ററി ആസൂത്രിതമാണെന്നും വസ്തുതകൾക്ക് നിരക്കത്തതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കാൻ ഉള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒറ്റ നോട്ടത്തിൽ ബിവറേജിന് മുന്നിൽ ഫ്രൂട്ട്സ് കച്ചവടം, എക്സൈസ് സൂക്ഷിച്ച് നോക്കിയപ്പോൾ എംഡിഎംഎ; യുവാവ് പിടിയിൽ
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരിസ് പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. മുസ്ലീങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനത്തെ വിമർശിക്കുന്നതാണ് ഡോക്യുമെന്‍ററി. 2002 – ൽ ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊലയിലടക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടെന്ന വിമർശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്. കലാപസമയത്ത് മുസ്ലീങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടത്ര നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രിയായിരുന്ന മോദി പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ബി ബി സി പരമ്പരയിൽ വിശദമായി പരിശോധിക്കുന്നുണ്ട്. ഗുജറാത്തിലെ മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി ജെ പി സർക്കാർ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായ സംഘടിത കൂട്ടക്കൊല തടയാൻ വേണ്ട നടപടികളെടുത്തില്ലെന്ന വിമർശനവും ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയിലുണ്ട്.
ആശുപത്രിയിലും രക്ഷയില്ല, ചാലക്കുടിയിൽ പഴകിയ ഭക്ഷണം, ദിവസങ്ങൾ പഴക്കമുള്ള ചോറും മീനും ചിക്കനും കടലയും പിടികൂടി
രണ്ട് ഭാഗങ്ങളുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററി സീരീസിലെ ആദ്യ എപ്പിസോഡ് ചൊവ്വാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം ജനുവരി 24 ന് സംപ്രേക്ഷണം ചെയ്യുമെന്ന് ബി ബി സി അറിയിച്ചിട്ടുണ്ട്. രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യുന്നതിന് മുന്നോടിയായാണ് ബി ബി സിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിക്കല്‍, മോദി ജനങ്ങളോട് മറുപടി പറയണമെന്ന് കോണ്‍ഗ്രസ്
25. 51 കിലോമീറ്റർ ഇന്ധനക്ഷമതയുമായി മാരുതി ബ്രെസ്സയുടെ സിഎൻജി പതിപ്പ്
കൊവിഡ് പരത്തിയെന്ന് 2 വയസുകാരനെതിരെ എഫ്ഐആര്‍; പിഞ്ചുകുഞ്ഞിന് ജാമ്യം തേടിയലഞ്ഞ് അമ്മ
‘ആ റിപ്പോർട്ട് കേരളം ഇതുവരെ നൽകിയിട്ടില്ല’: സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സൈബർ ആക്രമണം: നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
റോഡിലെ അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടിവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ചാകരക്കോള്, ഈ മോഡലിന്‍റെ വില 3.6 ലക്ഷം രൂപ വെട്ടിക്കുറച്ച് ഇന്നോവ മുതലാളി!
പുഷ്പം പോലെ സച്ചിന്റെ റെക്കോര്‍ഡ് കോലി മറികടക്കും! ഷൊയ്ബ് അക്തറിന്റെ പ്രവചനമിങ്ങനെ
വധുവിന്‍റെ വീട്ടിലെത്താൻ രാത്രിയില്‍ 28 കിലോമീറ്റര്‍ നടന്ന് വരനും വീട്ടുകാരും…
പ്രൊഫസറെ അടിച്ചുവീഴ്ത്തി റോഡരികിൽ തള്ളി, സ്കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ അപകടം, കാലൊടിഞ്ഞു, പ്രതി പിടിയിൽ
മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്ന് പ്രവാസി മലയാളിയായ ദിപീഷ്
കാണാതെ പഠിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻസി ജയിക്കാനാകില്ല!
വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ ജീപ്പ് റാലി |Evo india | AUTOMOBILE NEWS
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നേട്ടവും വരുംകാല ഇന്ത്യന്‍ രാഷ്ട്രീയവും
Follow us on:
