ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം – 24 News
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ സ്മരണാർത്ഥമാണ് നവംബർ 11ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. “Changing Course, Transforming Education.” എന്നതാണ് ഈ വ‍ർഷത്തെ വിദ്യാഭ്യാസ ദിന സന്ദേശം ( National Education Day ).
വിദ്യാഭ്യാസ രം​ഗത്ത് ഇന്ത്യ ഇന്നുകാണുന്ന എല്ലാ നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. അദ്ദേഹം തുടങ്ങിവച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളോടുള്ള ആദരസൂചകമായാണ് നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.1947 മുതൽ 1958 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാന അബുൾ കലാം ആസാദ്. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങീ പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. 2008 മുതൽ എല്ലാ വർഷവും നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നുണ്ട്.
Read Also: നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും
സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന സർക്കാരുകൾ വിവിധ കാലത്തായി വിദ്യാഭ്യാസ രീതിയിൽ കൊണ്ടുവന്ന നിരന്തര പരിഷ്‌കരണങ്ങളാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചത്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അഞ്ചിൽ നാല് ഇന്ത്യക്കാരനും നിരക്ഷരനായിരുന്നു.
1951 ൽ 18.3 ശതമാനമായിരുന്ന ഇന്ത്യയുടെ സാക്ഷരതാ നിരക്ക് 2018 ൽ 74.4 ശതമാനമായി. 2021-ൽ സാക്ഷരതാ നിരക്ക് 77.7 ശതമാനമായി ഉയർന്നു. 1947ൽ 28 മെഡിക്കൽ സ്കൂളുകളും 4 ഡെന്റൽ കോളജുകളും 33 എൻജിനീയറിങ് കോളജുകളും മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. ഇന്ന് അമേരിക്കൻ ഐക്യനാടുകളും ചൈനയും കഴിഞ്ഞാൽ ഏറ്റവുമധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എജ്യുക്കേഷനൽ ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. 54 കേന്ദ്രസർവകലാശാലകളടക്കം 1047 സർവകലാശാലകളും അമ്പതിനായിരത്തിലധികം കോളജുകളാണ് നിലവിൽ രാജ്യത്തുള്ളത്. 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു നൽകുന്നു.
Story Highlights: National Education Day; Country in memory of Maulana Abul Kalam Azad
© 2022 Twentyfournews.com

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top