ഇഷാനന്ദ്: ഭാഗം 25 – METRO JOURNAL ONLINE




Today’s Paper
Today’s Paper
എഴുത്തുകാരി: കട്ടു
” ടാ.. അഖിലേട്ടൻ വന്നിട്ടുണ്ട്… നാളെ മീറ്റെയ്യാം എന്നാ പറഞ്ഞെ ” (നീതു ) ” ശരിക്കും… ” (ഇഷു ) ” എടി കള്ളി കാമുകീ.. എന്നിട്ട് ഞങ്ങളോട് ഇപ്പോളാണോ പറയുന്നത് പരട്ടെ ” ” എടി ഞാനാകെ ടെൻഷനിലാ… എല്ലാം വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചതാണല്ലോ.. ഫോണിൽ കൂടെ ഉള്ള പരിജയം മാത്രല്ലേ ഉള്ളൂ.. ആദ്യായിട്ട് കാണാൻ പോവുന്നതിന്റെ എക്സൈറ്റ്മെന്റ് ഞങ്ങൾ രണ്ടാൾക്കും ഉണ്ട്.. ” ” പൊളി മാൻ.. പൊളി.. എവിടെ വെച്ചാ കാണാന്ന് പറഞ്ഞെ ” (ഇഷു ) “നമ്മടെ സ്ഥിരം കോഫി ഷോപ്പിൽ വെച്ച്… ” ” അപ്പൊ നീ പോയി പൊളിക്ക് മുത്തേ ” (ഐഷു ) ” ഞാൻ മാത്രല്ല.. നിങ്ങളും ഉണ്ട് എന്റെ കൂടെ ” ” ഞങ്ങളോ 😲” ഐഷുവും ഇഷുവും കോറസ് പോലെ പറഞ്ഞു ” ആദ്യായിട്ട് കാണാൻ പോവല്ലേ.. ഞാനെങ്ങനാ ഒറ്റക്ക്.. നിങ്ങളുണ്ടാവുമ്പോൾ എനിക്കൊരു ധൈര്യവാ… പിന്നേ അഖിലേട്ടന്റെ ഫ്രണ്ട്സും ഉണ്ടാവും… so please ” ഇഷുവും ഐഷുവും മുഖത് നോക്കി ആലോചിക്കുമ്പോഴാണ് സർ ക്ലാസ്സിലേക്ക് വരുന്നത്.. ” സ്റ്റുഡന്റ്സ്… ഇന്ന് നിങ്ങൾക്ക് ഉച്ചക്ക് ക്ലാസ്സില്ല… ” ” ഹാവൂ ” എല്ലാരും ശ്വാസം വിട്ട് ബുക്കൊക്കെ ബാഗിലേക്ക് വെക്കാൻ തുടങ്ങി.. ” പകരം നിങ്ങൾ തേർഡ് ഇയെർസിന് മാത്രം ഒരു കരിയർ ഗൈഡൻസ് ക്ലാസുണ്ട്… അത്കൊണ്ട് എല്ലാരും മെയിൻ ഹാളിലേക്ക് പോവുക “
” ഇനിപ്പോ അതും ഉണ്ടോ… എന്നെ കൊണ്ടൊന്നും വയ്യ ” (ഇഷു ) ” ഹ നിക്കടീ… വായീനോക്കാൻ പറ്റിയ വല്ല ഐറ്റം വല്ലതും ആണോ എന്ന് നോക്കാം.. അല്ലെങ്കിൽ നമുക്കവിടെന്ന് മുങ്ങാം ” ഐഷു ഇഷുവിനെയും കൂട്ടി നീതുവിന്റെ പിറകെ പോയി.. മൂന്ന് പേരും ഹാളിൽ എത്തിയതും ഏറ്റവും പിറകിലെ സീറ്റിൽ പോയി സ്ഥാനം പിടിച്ചു… ഇഷുവിനു നല്ല ഉറക്കം വരുന്നത് കൊണ്ട് അവരുടെ മുന്നിലെ ബെഞ്ചിലേക്ക് കാല് നീട്ടി ചുവരിൽ ചാരി ഐഷുവിന്റെ തോളിൽ തല ചായ്ച്ചു കിടന്നു… ഐഷു അവളുടെ തല മേലെ അവളുടെ തല ചായിച് അവളെ തട്ടി കൊണ്ടിരുന്നു… ബാക്കി ഉള്ളവരെല്ലാം ഓരോ കാര്യവും പറഞ്ഞു കലപില കൂട്ടി.. പെട്ടെന്ന് ആരോ ക്ലാസ്സിലേക്ക് കയറി വന്നതും എല്ലാരും നിശബ്ദരായി… ഐഷു തല ഉയർത്തി നോക്കിയതും അവളിലെ പഴയ കോഴി പുറത്തേക്ക് ചാടി.. കിച്ചു പോലീസ് യൂണിഫോമിൽ പഴയതിലും ലൂക്കാണെന്ന് അവൾക്ക് തോന്നി.. ” ഹൈ സ്റ്റുഡന്റസ്… ആരും എന്നെ മറന്ന് കാണില്ലല്ലോ ലെ.. ” (കിച്ചു ) ” ഇല്ലാ.. ” എല്ലാവരും കോറസ് പാടി.. “എന്നെ ഈ വേഷത്തിൽ കണ്ടപ്പോ ഞെട്ടിയോ ” എല്ലാവരും മുഖത്തോട് മുഖം ചിരിച്ചു.. ” ഓക്കേ.. നമ്മൾ തമ്മിൽ നേരത്തെ അറിയുന്നത് കൊണ്ട് പരിചയപ്പെടലൊന്നും വേണ്ട.. ഇതൊരു കരിയർ ഗൈഡൻസ് ക്ലാസ്സാണ്.. സൊ ആരും ബലം പിടിച്ചൊന്നും ഇരിക്കണ്ട..
ഒരു ഫ്രണ്ട്‌ലി ടോക്ക് ആയി കണ്ടാൽ മതി.. so atfirst you just cool.ok?.. ” ” ഓക്കേ ” ” take a deep breath.. and listen me ” കിച്ചു എല്ലാവരോടും ചിരിയോടെ പറഞ്ഞതും എല്ലാവരും ശ്വാസം വലിച്ചു വിട്ടു… അതിനിടയിൽ കിച്ചുവിന്റെ കണ്ണുകൾ ഇഷുവിനെ തിരഞ്ഞു… അവസാനം ഐശുവിന്റ തോളിൽ ചാഞ്ഞു കിടക്കുന്ന ഇഷുവിനെ കണ്ടതും അവൻ അവിടേക്ക് നടന്ന് അവരുടെ ബെഞ്ചിന്റെ മുന്നിൽ കൈകെട്ടി നിന്നു… ” ഇഷൂ… എണീക്കടീ ” ഐഷു അവളെ തട്ടി ഉണർത്താൻ തുടങ്ങി.. ” കുറച്ചൂടെ നേരം ” ഇഷു ചിണുങ്ങി ഐഷുവിന്റെ തോളിൽ പതിഞ് കിടന്നു.. ” എടീ സർ വന്നടി ” ” അയാളോട് പോയി പണി നോക്കാൻ പറ ” അതുകേട്ടതും കിച്ചു ഡെസ്കിൽ ആഞ്ഞടിച്ചു… ആ ശബ്ദത്തിൽ ഇഷു ഞെട്ടി ചാടി എണീറ്റു.. പെട്ടെന്ന് കിച്ചുവിനെ കണ്ടതും അവളൊന്ന് ഞെട്ടി.. ” ഇന്നലെ ഞാൻ പോലീസ് സ്റ്റേഷനിലാണോ കിടന്നേ ” ഇഷു കണ്ണുതിരുമ്മി ചുറ്റും നോക്കി.. ” അല്ലല്ലോ… ഇയാൾ വീണ്ടും സാറായി വന്നാ ” ” എന്താ ” ” ഒന്നുല്ല.. sorry sir ” ” sit ” ഇഷു ബെഞ്ചിലേക്ക് തന്നെ ഇരുന്ന് കിച്ചുവിനെയും ഐഷുവിനെയും നോക്കി… കിച്ചു മുന്നിലേക്ക് നടന്ന് ഡയസിലെ ടേബിളിൽ ചാരി നിന്നു.. ” so students… ഇത്‌ സിവിൽ സർവിസ് ബേസ് ചെയ്ത് നടത്തുന്ന ഒരു ഗൈഡൻസ് ആണ്.. ഇതിൽ എത്രപേർക്ക് ഭാവിയിൽ ഒരു സിവിൽ സെർവന്റ് ആവാൻ താല്പര്യമുണ്ട് “
ഹാളിലെ കുറച്ചു കുട്ടികൾ കൈ പൊന്തിച്ചു.. ” ഒരു ടെൻ പെർസെന്റജ് സിവിൽ സെർവിസിൽ ആഗ്രഹം ഉള്ളവരാണ് ലെ … ഓക്കേ.. ഫസ്റ്റ് വൺ എനിക്ക് നിങ്ങളോട് പറയാനുള്ളത് UPSC ഒരു ബുദ്ധിമുട്ടുള്ള എക്സാം അല്ല.. എഴുതാനും വായിക്കാനും അറിയുന്ന ഏതൊരാൾക്കും ഇത്‌ അറ്റയ്ന് ചെയ്യാൻ പറ്റും..UPSC mother of Indiam exam ആണെന്നൊക്കെ പറയുമെങ്കിലും ഒരു വർഷം കഷ്ട്ടപ്പെട്ടാൽ സിമ്പിൾ ആയി നേടാവുന്നതേ ഉള്ളൂ… എല്ലാ കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പേയും ഒരു പർട്ടിക്കുലർ ഗോൾ അല്ലെങ്കിൽ ഒരു പർട്ടിക്കുലർ അംബീഷൻ നമുക്ക് വേണം.. got it ” “യെസ് ” ” ok.. so what is ambition? or what is goal? ” ഗോൾ എന്ന് കേട്ടതും നമ്മടെ ഇഷൂക്ക് ഓർമ വന്നത് നമ്മുടെ ഷൈജു ചേട്ടനെ ആണ്.. നമ്മടെ കമന്ററി.. uff.. ഇഷു അത് ആവാഹിച്ചെടുത്തു… ” അടയാളപ്പെടുത്തുക കാലമേ.. ഇത്‌ ഘടികാരങ്ങൾ നിലക്കുന്ന സമയം.. സെന്റ് മീറ്റർ പിറകിൽ സിംഹ രാജാവ് എഴുന്നള്ളുന്നു.. തെ ലയൺ.. ഇസ്രായേൽ ലയണൽ മെസ്സി… the Argentina one..സിങ്കം ” (ഇഷു ) ” മെസ്സീ ” ഐഷു വിളിച്ചു കൂവി.. അവളുടെ അലറൽ കേട്ട് ഇഷുവും നീതുവും ഒരുമിച്ച് ഞെട്ടി ചുറ്റും നോക്കി.. കിച്ചുവും സ്റുഡന്റ്സും പിറകിലേക്ക് നോക്കി.. ” what happend Aiswarya? ” ” അത് സർ ഇഷു ഗോൾ എന്താന്ന് പറഞ്ഞു തരുവായിരുന്നു “
ഇഷു ഞെട്ടി ഐഷുവിനെയും പിന്നേ കിച്ചുവിനെയും നോക്കി പതുക്കെ എണീറ്റു.. “നിനക്ക് ഗോൾ എന്താന്ന് അറിയാലേ.. അപ്പൊ പിന്നേ ഗോൾ എന്താന്ന് പറയണ്ട.. so now you answer what is ambition Ishani ” കിച്ചു ഇഷുവിനോടായി ചോദിച്ചു.. ഇഷു പല്ല് ഞെരിച്ചു ഐഷുവിനെ നോക്കി.. ഐഷു നീതുവിനെ നോക്കി എന്തൊക്കെയോ പറയുന്ന പോലെ ആക്കി…ഇഷു നിഷ്കു ഭാവത്തോടെ കിച്ചുവിനെ നോക്കി.. ” tell me.. what is ambition? ” ” ആഗ്രഹം അല്ലെ 🤔” കിച്ചു ചിരി അടക്കി പിടിച് അവളെ നോക്കി.. ” how to attain it ഇഷാനി…” ഇഷു തല താഴ്ത്തി നിന്നു.. “അറിയില്ലെങ്കിൽ മിണ്ടാതെ ക്ലാസ്സിൽ ശ്രദ്ധിച് ഇരിക്കുക.. അല്ലാതെ ഓവർ ആവാൻ നിൽക്കരുത് ” കിച്ചു അവളോട് കപട ദേഷ്യത്തോടെ പറഞ്ഞു.. ” ഇനി ഇഷൂട്ടി മുത്തേ എന്ന് വിളിച് ഇങ്ങോട്ട് വാ..ഓവർ എന്താന്ന് ഞാൻ അപ്പൊ കാണിച്ചു തരാം..ഹും ” അവൾ പതുക്കെയാണ് പറഞ്ഞെതെങ്കിലും കിച്ചു അത് വെടിപ്പായി കേട്ടിരുന്നു.. അവൻ ചിരിയോടെ മുന്നിലേക്ക് പോയി ക്ലാസ്സെടുക്കാൻ തുടങ്ങി… ” Ambition means staying hungry for what next… എന്ന് വെച്ചാൽ വിശന്നാൽ നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കും അല്ലെ..അത് പോലെ തന്നെയാണ് അംബീഷനും … അതിനോടുള്ള വിശപ്പാണ് നമുക്ക് വേണ്ടത്..ആ വിശപ്പ് വന്ന് കഴിഞ്ഞാൽ പിന്നേ അത് നേടാൻ പിന്നേ എന്ത് തടസം വന്നാലും അത് നമ്മള് നേടിയിരിക്കും.. ” ഇഷു ചിറി കൊട്ടി ഇരുന്നെങ്കിലും കിച്ചുവിന്റെ ക്ലാസ്സ്‌ അവൾക്ക് നല്ലോണം ഇഷ്ട്ടപ്പെട്ടു..
അവൾക്ക് മാത്രല്ല എല്ലാവർക്കും.. ആദ്യം 10 പെർസെന്റജ് പേരുള്ളതിൽ നിന്ന് ഇപ്പൊ 75 പെർസെന്റജ് ആളുകളിലേക്ക് മാറി… അത്രക്ക് നന്നായി അവൻ ക്ലാസ്സെടുത്തു എന്ന് തന്നെ പറയാം.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 കരിയർ ക്ലാസ് കഴിഞ്ഞു ഇഷു പുറത്തിറങ്ങിയതും കിച്ചു അവളുടെ പിന്നാലെ പോയി… ഭാഗ്യത്തിന് ഐഷുവും നീതുവും അവളുടെ കൂടെ ഇല്ലായിരുന്നു.. ” ഇഷൂട്ടി… നന്ദുവേട്ടനോട് പിണക്കാണോ ” ” താൻ പോടോ… ഒരു കൊതുവേട്ടൻ വന്നേക്കുന്നു ” ഇഷു വേഗത്തിൽ നടന്ന് കൊണ്ട് പറഞ്ഞു… ” ഹാ പിണങ്ങല്ലേ മുത്തേ ” ” മുത്തല്ലാ കുത്ത്… പോയെ.. ഹും ” ” എടീ.. ഒരു IPS കാരനെ ആണ് നീ ഇങ്ങനെ പുറകെ നടത്തുന്നത്.. ” ” ഞാൻ പറഞ്ഞോ തന്നോടെന്റെ പിറകെ നടക്കാൻ ” ” ആക്ച്വലി നിന്റെ പിറകെ നടക്കാനല്ല ഒപ്പം നടക്കാനാണെനിക്കിഷ്ട്ടം ” ” എന്നാ പോയി ദുൽഖറിന് പകരം വല്ല കാസ്റ്റിംഗ് ഉണ്ടോന്ന് നോക്ക് ” ” ഹ നിക്കടീ ” കിച്ചു ഇഷുവിന്റെ പുറകിൽ പോയി കയ്യിൽ പിടിച്ചു നിർത്തി… ” ഇഷൂ എന്താ നിന്റെ പ്രശ്നം… ” ” താനാ എന്റെ പ്രശ്നം.. എന്തിനാ എന്റെ പിറകെ നടക്കുന്നെ ” ” ഞാൻ നിന്റെ പിറകെ നടക്കുന്നതിലാണോ അതോ ആ രാമഭദ്രൻ എന്നെ എന്തെങ്കിലും ചെയ്യും എന്ന പേടിയാണോ… ” കിച്ചു അവളുടെ കണ്ണുകളിലേക്ക് തന്നെ ചോദിച്ചതും ഇഷു തലതാഴ്ത്തി..
അപ്പോഴാണ് ഐഷുവും നീതുവും അങ്ങോട്ട് വരുന്നത് കിച്ചു കണ്ടത്.. അവൻ പെട്ടെന്ന് ഇഷുവിന്റെ കയ്യിലുള്ള പിടുത്തം വിട്ടു.. ” സർ… സാറൊരു പോലീസുകാരനാണെന്ന് ഞങ്ങൾക്കറിയില്ലാരുന്നുട്ടോ ” ( നീതു ) ” അറിഞ്ഞിട്ടും വല്ല കാര്യം ഒന്നും ഇല്ല നീതു… ” ” സർ.. ഞാനൊരു സെൽഫി എടുത്തോട്ടെ ” ഐഷു ഫോൺ നീട്ടി കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. അവന്റെ അപ്പുറത് നീതുവും… നീതുവിന്റെ പിറകിലായി ഇഷുവും നിന്നു.. ” excuse me..ഞാനെന്റെ ബൂട്ടൊന്ന് ശരിയാക്കി കെട്ടിക്കോട്ടെ..നീതു പ്ലീസ് ” നീതു ഐഷുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.. കിച്ചു ബൂട്ട് ടൈ ചെയ്യുന്ന രീതിയിൽ കുനിഞ്ഞു ഇഷുവിനെ നോക്കി കണ്ണിറുക്കി…ഇഷു അന്തം വിട്ട് അവനെ നോക്കിയതും കിച്ചു എഴുന്നേറ്റ് ഇഷുവിന്റെ അടുത്ത് വന്ന് നിന്നു.. ” ഓക്കേ.. ഇനി എടുത്തോളൂ ” ഇഷുവിനോട് പരമാവധി ചേർന്ന് നിന്ന് കൊണ്ട് കിച്ചു പറഞ്ഞു… ഐഷു അവരെ രണ്ടുപേരെയും ഒന്ന് നോക്കി ക്യാമിൽ കയ്യമർത്തി.. അപ്പോഴാണ് വേറെ കുറെ കോഴികൾ അങ്ങോട്ട് വരുന്നത്.. പിന്നേ പറയണോ പൂരം.. കിച്ചുവുമായി ഫോട്ടോ എടുക്കുന്നു.. ചേർന്നു നിൽക്കുന്നു… നല്ല ഒന്നാംതരം പിടക്കോഴികൾ തന്നെ.. മുട്ടിയുരുമ്മി നിൽക്കാനുള്ള ഒരു ചാൻസും മിസ്സാക്കുന്നില്ല.. ഇഷു നഖം കടിച് ഇതൊക്കെ നോക്കി നിൽക്കാണ്…
വേറെ ഒരു ഓപ്ഷനും അവളുടെ മുന്നിൽ ഇപ്പോൾ ഇല്ല.. അപ്പോഴാണ് കിച്ചുവിന്റെ ഫോണിൽ കോൾ വന്നത്.. ” excuse me.. phone ” ” ok sir, you carry on” കിച്ചു കുറച്ചങ്ങോട്ട് മാറി നിന്നതും കൂവി കൊണ്ടിരിക്കുന്ന പിടക്കോഴികളൊക്കെ തല പൊക്കി .. ” എടി.. ഇങ്ങേരു സാറായി വന്ന അന്ന് തന്നെ ഞാൻ നോട്ടമിട്ടതാ.. എന്നാ ഒരു ലൂക്കാ അങ്ങേര്.. സാറിനെക്കാളും നല്ലത് പോലീസ് വേഷത്തിലാ.. ” (കോഴി 1) ” എടീ… എനിക്കും സാറിന്റെ മേലെ ഒരു കണ്ണുണ്ട് ” (ഐഷു കോഴി ) ” എന്റെ രണ്ട് കണ്ണും സാറിന്റെ മേലെയാ… ” (കോഴി 2) ” എനിക്കാ പാട്ടാണ് ഓർമ വരുന്നത്.. ” (കോഴി 3) ” ഏത് പാട്ടാടീ ” (കോഴി 1) ” he’s soo cute he’s soo sweet he’ s soo handsome he’ s soo cool he ‘ s soo hot his is awsome.. 🎶🎶 ഹോ അയാളും ഞാനും നല്ല മാച്ചല്ലേ ” ” നിന്നെക്കാളും മാച്ചാ ഞാൻ.. ഹും ” ( കോഴി 2) ” അതെന്താ.. എനിക്കും സാറിനും കുഴപ്പം ” (കോഴി 1) ഇഷുവും ഐഷുവും നീതുവും അവരെ മാറി മാറി നോക്കി.. കിച്ചു കോൾ കഴിഞ്ഞ് വന്നതും കോഴികളൊക്കെ കൂട്ടിൽ കയറി.. അവൻ ഇഷുവിന്റെ മുഖത് നോക്കിയതും കടന്നൽ കുത്തിയത് പോലുണ്ട്…
” സർ പോവാണോ ” ” പിന്നേ പോണ്ടേ ” ” സാറിപ്പോ പോണ്ട.. ഞങ്ങളുടെ വക ഒരു കോഫി കുടിച്ചിട്ട് ” അവൻ ഇഷുവിനെ നോക്കി.. അവളവനെ കണ്ണുരുട്ടി പാടില്ല എന്ന രീതിയിൽ തലയാട്ടി … ” ആക്ച്വലി പിന്നൊരിക്കൽ ആവാം ” ” അങ്ങനെ പറയരുത് സർ… ” കൂട്ടത്തിലെ ഒരു പിടക്കോഴി അവന്റെ കയ്യിൽ കയറി പിടിച്ചു പറഞ്ഞു… കിച്ചു ഇഷുവിനെ ദയനീയമായി നോക്കി.. അവളുടെ ബലൂൺ വീർപ്പിച്ച പോലുണ്ട്.. ഒരു സൂചി കൊണ്ട് കുത്തിയാൽ ഇപ്പൊ പൊട്ടും… ഇഷു അവനെ കൂർപ്പിച്ചു നോക്കി അവന്റെ കാലിനൊരു ചവിട്ടും കൊടുത്ത് ചവിട്ടി തുള്ളി പോയി… ” എന്റെ പോന്നു പെങ്ങളെ… എനിക്കിപ്പോ സമയല്ല്യ.. അപ്പൊ ശരി ” കിച്ചു ആ കോഴിയുടെ കയ്യിൽ നിന്നും കൈ പിൻവലിച് ഇഷുവിന്റെ പിന്നാലെ ഓടി… അവൾ നാണം കെട്ട് എല്ലാവരെയും നോക്കി ചിരിച്ചു.. പക്ഷെ ഐഷുവും നീതുവും മാത്രം ഇഷുവിന്റെയും കിച്ചുവിന്റെയും സ്വഭാവത്തിലുള്ള മാറ്റം നോക്കുവായിരുന്നു… എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് അവർക്ക് മനസ്സിലായി.. 💛💛💛💛💛💛💛💛💛💛💛💛💛💛💛 രാത്രിയിൽ ഇഷുവിനു ഉറക്കം കിട്ടാതെ ഡൈനിങ്ങ് ഹാളിൽ ഉലാത്തി കൊണ്ടിരിക്കുവായിരുന്നു.. ” അവൾക്ക് കയ്യീ കയറി പിടിക്കണം ലെ.. അതും എന്റെ നന്ദുവേട്ടന്റെ കയ്യിൽ.. കാണിച്ചു കൊടുക്കാം ഞാനവൾക്ക്.. അല്ലെങ്കിൽ അവളെ പറഞ്ഞിട്ടെന്താ.. കയ്യീ കയറി പിടിക്കാൻ നിന്നു കൊടുക്കാൻ ഒരു IPS കാരനും… “
ഇഷു തല ചൊറിഞ്ഞു കൊണ്ട് നടക്കുമ്പോഴാണ് ദേവൻ അങ്ങോട്ട് കയറി വന്നത് ” എന്താ മോളെ ഉറക്കമൊന്നുമില്ലേ ” ” ഞാൻ ഉറങ്ങിക്കോളാം… അച്ഛൻ പോയി ഉറങ്ങിക്കോ ” ” നീ ഉറങ്ങിയിട്ട് വേണെമെടീ പുല്ലേ എനിക്ക് രണ്ടെണ്ണം അകത്താക്കാൻ ” (ആത്മ ) ” എന്താ.. ” ” ഒന്നുല്ല മോളെ.. ഭയങ്കര ദാഹം.. കുറച്ചു വെള്ളം കുടിച്ചിട്ട് വരാം ” ദേവൻ കിച്ചണിലേക്ക് പോയി.. ” ഇവൾക്കെന്താ ഇന്നുറക്കവും ഇല്ലേ.. ഇവളൊന്നുറങ്ങിയിട്ട് വേണം എനിക്ക് രണ്ടെണ്ണം അകത്താക്കാൻ എന്ന് വിചാരിക്കുമ്പോൾ അവൾ പാതിരാത്രി അഴിച്ചു വിട്ട കോഴിയെ പോലെ തേരാ പാരാ നടക്കുവാ.. ” അവൻ കിച്ചണിലെ കബോർഡിൽ ഒളിപ്പിച്ചു വെച്ച വോഡ്ക എടുത്ത് കുറച്ചു കുടിച്ചു.. ” ഇതിപ്പോ എങ്ങനെ റൂമിലേക്ക് കൊണ്ട് പോകും…ഇവിടെ ഇരുന്നാൽ നാളെ അവളെന്തായാലും കണ്ടുപിടിക്കും.. എന്തെങ്കിലും വഴി കണ്ടുപിടിച്ചെ പറ്റൂ… idea can change your life ” ദേവൻ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയെടുത്തു അതിൽ വോഡ്ക നിറച്ചു.. ” ഇനി ഇത്‌ കണ്ടാൽ ഇവളല്ല.. ഇവളുടെ പ്രേതം പോലും കണ്ടെത്തില്ല… പച്ച വെള്ളം ആണെന്ന് വിജാരിച് തിരിച് പോയിക്കോളും ” ദേവൻ ആ കുപ്പി അവന്റെ റൂമിൽ കൊണ്ട് വെച് ബാത്റൂമിലേക്ക് പോയി.. അത് വഴി പോയ ഇഷു ദേവന്റെ റൂമിൽ വെള്ളം ഇരിക്കുന്നത് കണ്ട് അതെടുത്തു കുടിച്ചു.. വെള്ളത്തിനു എന്തോ ടേസ്റ്റ് വ്യത്യാസം തോന്നിയപ്പോൾ കുറച്ചൂടെ കുടിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ ഇഷുവിന്റെ തല പെരുക്കുന്ന പോലെ തോന്നി.. വൈദ്യുത തരംഗങ്ങളൊക്കെ ഉള്ളിലേക്ക് പ്രവഹിക്കുന്ന പോലെ… കാല് നിലതുറക്കാൻ കഴിയാതെ അവൾ ആടിപ്പാടി കുപ്പിയുമായി പുറത്തേക്ക് നടന്നു……… തുടരും…
ഇഷാന്ദ് മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
Copyright © METROJOURNAL ONLINE

source


Leave a Comment

Your email address will not be published. Required fields are marked *