എനിക്ക് സംസാരിച്ച് ശീലമില്ല പകരം കുറച്ച് പോസ് കാണിക്കാം; വൈറലായി വീഡിയോ – Indian Express Malayalam
Indian Express Malayalam

ഫിറ്റ്‌നസ് ഫ്രീക്കുകളുടെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിൽ നിന്ന് എല്ലാം പ്രചോദനം ഉൾക്കൊണ്ട് കുറച്ചധികം ആളുകൾ ഈ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത് ഇത്തരത്തിൽ പലർക്കും ഇൻസ്‌പിരേഷനാകാൻ സാധ്യതയുള്ള ഒരു വീഡിയോയാണ്. അതൊരു മിസ്സ് കേരളയുടെ വീഡിയോയാണെന്നത് യാദൃശ്ചികം മാത്രമാണ്. മിസ്സ് കേരള ബ്യൂട്ടി പേജന്റാണ് നമ്മൾ കൂടുതലായും കേട്ടിട്ടുള്ളത് എന്നാൽ ഇത് മിസ്സ് കേരള ഫിറ്റ്‌നസ് വിജയിയുടെ വീഡിയോയാണ്.
A post shared by Jerin Sebastian (@jerin_dream_hunter)
ശരീര സൗന്ദര്യ മത്സരത്തിൽ ഒന്നാം സമ്മാനങ്ങൾ വാരി കൂട്ടുന്ന സിങ്കപ്പെണ്ണ് ആരതി കൃഷ്‌ണയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ഫിറ്റ്‌നസ് സെന്റർ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് ആരതി. ചടങ്ങിനിടെ കാണികളോട് സംസാരിക്കാനായി മൈക്ക് കൊടുത്തപ്പോൾ ആരതി പറഞ്ഞത് തനിക്ക് സംസാരിക്കാനറിയില്ല മറിച്ച് കുറച്ച് പോസ് കാണിക്കാമെന്നതാണ്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ആരതിയെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്.

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
മിസ്സ് ഇന്ത്യ മത്സരത്തിനായി തയാറെടുക്കുകയാണ് ആരതി. മിസ് പത്തനംത്തിട്ട മത്സരത്തിൽ നിന്നാണ് ആരതിയുടെ നേട്ടത്തിന്റെ തുടക്കം. ഫിറ്റ്‌നസ് ട്രെയിനർ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ആരതിയുടെ പ്രൊഫൈലിൽ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട അനവധി വീഡിയോകളുണ്ട്.
Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.
Web Title: Miss kerala fitness arathy krishna video goes viral

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top