തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നടത്താന്‍ സാധ്യത. സംസ്ഥാനത്തെ അധ്യപക സംഘടനകളുടെ ക്യുഐപി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ച കഴിഞ്ഞുമായിരിക്കും. കോവിഡിന് ശേഷം ആദ്യമായാണ് മൂന്ന് ക്ലാസുകളിലേയും പരീക്ഷകള്‍ ഓരേ സമയം നടത്താമെന്ന തീരുമാനം വരുന്നത്. മാര്‍ച്ച് ഒന്ന് മുതലായിരിക്കും മോഡല്‍ പരീക്ഷകള്‍.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: Higher secondary sslc exams to begin from march 13
