എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷ; വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി – 24 News
വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി. പരീക്ഷ രീതികളിലും മാറ്റം വരുത്തണം. എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷയാണ്. കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ല. പരീക്ഷകൾ ഏത് ക്ലാസ്സ് മുതൽ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
Read Also: ‘ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യം, അതിൽ കൈ കടത്താൻ ആർക്കും അധികാരമില്ല’ : വി.ശിവൻകുട്ടി
‘ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നു. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാം’- വി.ശിവൻകുട്ടി പറഞ്ഞു.
Story Highlights : V Sivankutty About Education Methods Kerala
© 2022 Twentyfournews.com

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top