പ്ലസ്ടു റിസൾട്ട് ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പകുതി ടെൻഷൻ കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇനി മുന്നിൽ ഉള്ളത് വളരെ ശ്രദ്ധയോടെ, കൃത്യമായി അന്വേഷിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. പ്ലസുടു ഫലം അറിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ ഇനിയുള്ളത് കോളേജാണ്. ഏത് കോളേജ്, ഏത് കോഴ്സ്, എവിടെ പഠിക്കും എന്നൊക്കെയായിരിക്കും ആശങ്ക. തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. എന്തൊക്കൊയാണ് അക്കാര്യങ്ങൾ എന്നുനോക്കാം.
കോഴ്സുകൾ: കോളേജ് തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ ആദ്യം നോക്കേണ്ടത് ആ കോളേജിൽ ഏതൊക്കെ കോഴ്സുകളാണ് ഉള്ളത് എന്നതാണ്. കോഴ്സുകളുടെ അടിസ്ഥാനമാക്കി കോളേജുകളെ പട്ടിക പെടുത്താം. മികച്ച കോഴ്സുകൾ നൽകുന്ന കോളേജുകൾക്ക് പ്രാധാന്യം നൽകാം.‘ഭക്ഷണ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും വരെ ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളുന്നു’; സർക്കുലർ ഇറക്കി
ലൊക്കേഷൻ: അടുത്തത് കോളേജിന്റെ ലൊക്കേഷനാണ്. വളരെ ദൂരമാണെങ്കിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കണം. ദൂരെ പോയി പഠിക്കാൻ താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉള്ള കോഴ്സ് വാദ്ഗാനം ചെയ്യുന്ന, അടുത്തുള്ള കോളേജ് തിരഞ്ഞെടുക്കാം. അഥാവ കോഴ്സുകൾ ഉള്ള കോളേജ് ഇല്ലെങ്കിൽ മറ്റ് സ്ഥലങ്ങൾ നോക്കാം. ദൂരം നോക്കി വേണ്ടെന്ന് വെച്ചാൽ നിങ്ങൾക്ക് മുന്നിലുള്ള അവസരമാണ് നഷ്ടപ്പെടുക.
പഠനച്ചെലവ്: തുടക്കത്തിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. പല ബാങ്കുകളും വിദ്യാർത്ഥികൾക്ക് പഠനവായ്പ നൽകുന്നുണ്ട്. കോളേജിൽ നിന്ന് താൽക്കാലിക അഡ്മിറ്റ് കാർഡ് നേടിയാൽ ലോൺ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങാം. ലോൺ ലഭിക്കുമ്പോൾ മുതൽ പലിശത്തുക മാസാടിസ്ഥാനത്തിൽ അടയ്‌ക്കേണ്ടി വന്നേക്കാം, കോഴ്‌സ് പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിലോ ജോലിയിൽ പ്രവേശിച്ച ശേഷമോ ആയിരിക്കും ലോൺതുക തിരിച്ചടയ്ക്കേണ്ടത്. വായ്പയ്ക്ക് സെക്യൂരിറ്റിയോ ഈടുകളോ പൊതുവേ നൽകേണ്ടതായി വരില്ല.
സ്ഥാപനത്തിന് നിയമപരമായ അംഗീകാരമുണ്ടോ, സ്ഥാപനത്തിന് ശരിയായ അഫിലിയേഷനുണ്ടോ എന്നൊക്കെ ഉറപ്പാക്കണം. കോളേജ് നടത്തുന്നതിനുള്ള അംഗീകാരം സ്റ്റാറ്റ്യൂട്ടറി ബോഡികളാണ് നൽകുന്നത്. മെഡിക്കൽ രംഗത്തെ പ്രൊഫഷണൽ കോളേജുകൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ, നഴ്‌സിംഗ് കൗൺസിൽ ഒഫ് ഇന്ത്യ (NCI), AICTE തുടങ്ങിയ കൗൺസിലുകളാണ് അംഗീകാരം നൽകുന്നത്. യു.ജി.സി ആണ് മറ്റ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയാൽ പ്രാക്ടീസ്, രജിസ്‌ട്രേഷൻ, ഉന്നത ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം എന്നിവ സാധിക്കില്ല.
സ്റ്റാറ്റ്യൂട്ടറി ബോഡികൾ പ്രസിദ്ധീകരിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ അപ്‌ഡേറ്റ് ലിസ്റ്റും പരിശോധിക്കണം. നിലവിലെ അധ്യായന വർഷത്തിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയും പരിശോധിച്ച് ഉറപ്പാക്കുക. ഒരു സ്ഥാപനത്തിന് ആവശ്യമായ അംഗീകാരം ബന്ധപ്പെട്ട സംസ്ഥാന സർക്കാരാണ് നൽകുന്നത്.
സ്ഥാപിത സർവകലാശാലകൾക്ക് മാത്രമേ ബിരുദം നൽകാനുള്ള അധികാരം ഉള്ളൂ. ബിരുദങ്ങൾ നൽകുന്നതിന് സ്ഥാപനം യുജിസി അംഗീകരിച്ച സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടാവണം. നിങ്ങൾ തിരഞ്ഞെടുത്ത കോളേജ് അംഗീകൃത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അംഗീകാരം ഇല്ലെങ്കിൽ ഉപരിപഠനത്തിനും എമിഗ്രേഷനുള്ള ട്രാൻസ്‌ക്രിപ്റ്റ് നേടുന്നതിനും പല പ്രശ്നങ്ങളും നേരിടേണ്ടി വരും. വ്യാജ സർവ്വകലാശാലകളുടെ കെണിയിൽ വീഴാതെ നോക്കാംയ. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ സ്ഥാപിച്ചതോ അംഗീകരിച്ചതോ ആയ പ്രൊഫഷണൽ കൗൺസിലുകൾ ആണു കോഴ്‌സുകളുടെ അംഗീകാരം അല്ലെങ്കിൽ അക്രഡിറ്റേഷൻ തീരുമാനിക്കുന്നത്.