തിരുവനന്തപുരം: ഇത്തവണത്തെ ഓണപരീക്ഷ ഓഗസ്റ്റ 24 ന് തുടങ്ങും. സെപ്റ്റംബർ രണ്ടിന് പരീക്ഷ അവസാനിക്കും. പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്കുശേഷം സെപ്റ്റംബർ 12 ന് സ്കൂൾ വീണ്ടും തുറക്കും.
അതിനിടെ, സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അവധിയില്ല. എല്ലാ സ്കൂളുകൾക്കും ഇന്ന് പ്രവർത്തി ദിനമാണ്. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ സ്കൂളുകൾക്കും പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.
Web Title: Onam school holiday date and exam
