ഓറഞ്ച് ഡ്രസ്സിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ – Indian Express Malayalam




Indian Express Malayalam

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഭാവന. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഭാവന ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഓറഞ്ച് ഡ്രസ്സിലുള്ള ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫർ അക്ഷയ് കുമാറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സെലബ്രിറ്റി സ്റ്റൈലിസ്റ്റും ഫാഷൻ ഡിസൈനറുമായ റഹ്ന ബഷീറാണ് ഈ മനോഹരമായ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
A post shared by Bhavana??‍♀️Mrs.June6 (@bhavzmenon)
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയിൽ താരം സജീവമായിരുന്നു. ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു.
ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Bhavana in orange dress latest photoshoot

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top