കഴക്കൂട്ടം സൈനിക് സ്‌കൂൾ: അപേക്ഷ 30 വരെ – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
തിരുവനന്തപുരം ∙ കഴക്കൂട്ടം സൈനിക് സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒൻപതാം ക്ലാസിലേക്ക് ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. 
ആറാം ക്ലാസിൽ 80 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമുള്ള ഒഴിവാണ് പ്രതീക്ഷിക്കുന്നത്. ഒൻപതിൽ 17 ഒഴിവ്. പ്രായപരിധി:  ആറാം ക്ലാസ് പ്രവേശനത്തിന് 2023 മാർച്ച് 31 ന് 10 – 12, ഒൻപതാം ക്ലാസിലേക്ക് 13– 15. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്കൂളിൽനിന്ന് എട്ടാം ക്ലാസ് പാസായിരിക്കണം. അവസാന തീയതി: 30. 
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: https://aissee.nta.nic.ac.in
വിവരങ്ങൾക്ക് : www.nta.ac.in, https://aissee.nta.nic.ac.in
Content Summary : Sainik School admission : Applications can be submitted till November 30

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top