കുസാറ്റ് ബിടെക് എൻട്രൻസ്: സഞ്ജയ് പി.മല്ലറിന് ഒന്നാം റാങ്ക് – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
കൊച്ചി ∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ദേശീയതലത്തിൽ യുജി/പിജി പ്രവേശനത്തിനായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. https://admissions.cusat.ac.in. ഫോൺ: 0484 2577100. ബിടെക് പ്രവേശന പരീക്ഷയിൽ കണ്ണൂർ പയ്യന്നൂർ തായിനേരി കൃഷ്ണകൃപയിൽ സഞ്ജയ് ‌പി.മല്ലർ ഒന്നാം റാങ്ക് നേടി. 
Read Also : ‘സെപറേഷൻ ആങ്സൈറ്റി’ എങ്ങനെ നേരിടാം
പ്രവീൺ ഗോപിനാഥിന്റെയും വീണാ പ്രവീണിന്റെയും മകനാണ്. പാലാ നരിയങ്ങാനം വടക്കേചിറയത്ത് ആഷിക് സ്റ്റെന്നി രണ്ടാം റാങ്കും മലപ്പുറം അങ്ങാടിപ്പുറം അരിപ്രയിൽ തൊടേങ്ങൽ വീട്ടിൽ അസിൽ മൂന്നാം റാങ്കും നേടി. പട്ടികജാതി വിഭാഗത്തിൽ കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടക്കുന്നേൽ നിമൽ ശ്രീകുമാർ ഒന്നാം റാങ്ക് നേടി. ശ്രീകുമാർ വി.തമ്പിയുടെയും നിഷാ ദാസിന്റെയും മകനാണ്. 
പത്തനംതിട്ട തിരുവല്ല കവിയൂർ വേലൻപറമ്പിൽ പരമേശ്വര വിലാസത്തിൽ എസ്.ജെ.ചേതനയ്ക്കാണു രണ്ടാം റാങ്ക്. പട്ടികവർഗ വിഭാഗത്തിൽ പാലക്കാട് കുപ്പിയോട് റോഡ് തെക്കേക്കര വീട്ടിൽ ആർദ്ര അലെയ്ന വിൻസ്റ്റൺ ഒന്നാം റാങ്ക് നേടി. വിൻസ്റ്റൺ ആൽഡ്രിൻ ജോയുടെയും ഏലിയാമ്മ നൈനാന്റെയും മകളാണ്. തേവര കോന്തുരുത്തി പ്രിയഭവനിൽ എദൻ വിനു ജോൺ രണ്ടാംറാങ്ക് നേടി. 
ബിബിഎ എൽഎൽബി പ്രവേശന പരീക്ഷയിൽ കങ്ങരപ്പടി യൂണിറ്റി ലെയിൻ നവനീതം വീട്ടിൽ നവനീത് എം.കുമാർ ഒന്നാം റാങ്ക് നേടി. ബികോം എൽഎൽബി പ്രവേശനത്തിനു തൃക്കാക്കര ഹിൽവ്യൂ അപ്പാർട്മെന്റിൽ ജി–3യിൽ പി.കെ.വിനീത ഒന്നാം റാങ്ക് നേടി. 43,950 പേർ പ്രവേശന പരീക്ഷയെഴുതി. 
ഓപ്ഷൻ റജിസ്ട്രേഷൻ ഇന്നു മുതൽ ബി.ടെക്/ബിലെറ്റ്/എംസിഎ പ്രോഗ്രാമുകളുടെ ഓപ്ഷൻ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംഎസ്‌സി/ ബി‌ബിഎ/ബികോം എൽ‌എൽ‌ബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ റീ അറേഞ്ച്മെന്റിനുള്ള അവസരം ഇന്നു മുതൽ 5 വരെ ആയിരിക്കും. വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ റീ അറേഞ്ച് ചെയ്യണം.
Content Summary : CUSAT CAT 2023 results announced

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *