Signed in as
Signed in as
Email sent successfully
Try Again !
കൊച്ചി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ ബിടെക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2023 ൽ ബിടെക് ഫൈനൽ പരീക്ഷയെഴുതിയവരിൽ 75% പേർ വിജയിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ ഫലമാണു പ്രസിദ്ധപ്പെടുത്തിയത്. കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലാണ് ഏറ്റവുമധികം വിജയ ശതമാനമുള്ളത് (97%). എൻജിനീയറിങ് വിഭാഗങ്ങൾ എല്ലാം നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) ടിയർ –1 അക്രഡിറ്റേഷൻ ലഭിച്ചവയാണ്.
Read Also : ഹയർ സെക്കൻഡറി ഫലം ഇന്ന്
505 പേർക്ക് ക്യാംപസ് സിലക്‌ഷൻ
ബിടെക് ബിരുദ വിദ്യാർഥികളിൽ 505 പേർക്ക് ക്യാംപസ് സിലക്‌ഷൻ വഴി വിവിധ കമ്പനികളിൽ നിയമനം ലഭിച്ചു. ടിസിഎസ്, കോഗ്‌നിസന്റ്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികൾ ആണു നിയമനം നൽകിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വാർഷിക പാക്കേജ് 25 ലക്ഷവും ശരാശരി പാക്കേജ് 5.88 ലക്ഷവുമാണ്.
Content Summary : Cusat B.Tech Result 2023