Scholarship | College | School | Job | forms
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹോസ്റ്റൽ സ്റ്റെപ്പന്റ് / പ്രതിവർഷ സ്‌കോളർഷിപ്പ് ഇവയിൽ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം – 5000 രൂപ, ബിരുദാനന്തര ബിരുദം – 6000 രൂപ, പ്രൊഫഷണൽ കോഴ്‌സുകൾ – 7000 രൂപ, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് – 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സ്‌കോളർഷിപ്പാണിത്.
ബിപിഎൽ വിഭാഗക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എൽ വിഭാഗക്കാരുടെ അഭാവത്തിൽ എ പി എൽ വിഭാഗക്കാരിൽ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്കിലുടെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.
Mar 10, 2023
Mar 9, 2023
Mar 8, 2023
Mar 5, 2023
Mar 10, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 9, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 8, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 5, 2023
SUBSCRIBE OUR YOUTUBE CHANNEL…
School Vartha
(Educational News Network)
Administrative Office: 18/336-1, SV Centre, Near NH junction, Kuttippuram, Malappuram, Kerala.
Phone 9745130078
Email: [email protected], [email protected]
© School Vartha All Contents Copyrighted
