ഗുജറാത്ത് നരോദ ഗാം കൂട്ടക്കൊല … – News18 മലയാളം




ന്യൂഡൽഹി: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലപാതകക്കേസിൽ മുൻ‌ മന്ത്രിയും ബിജെപി നേതാവുമായ മായ കോട്നാനി ഉൾപ്പെടെയുള്ള 68 പ്രതികളെയും വെറുതേ വിട്ടു. ഗുജറാത്ത് പ്രത്യേക കോടതിയാണ് വെറുതേ വിട്ടത്. കേസിൽ 86 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 18 പേർ‌ കേസിന്റെ അന്വേഷണക്കാലയളവില്‍ മരിച്ചു.
പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രസ്താവിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. 11 പേരാണ് നരോദയി ഗാമിൽ കൊല്ലപ്പെട്ടത്. 2010 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
Also Read-രാഹുൽ ഗാന്ധിക്ക് തിരിച്ചടി; അപകീർത്തി കേസില്‍ ശിക്ഷാ വിധി സ്റ്റേ ചെയ്യാതെ അപേക്ഷ തള്ളി
182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസിലെ പ്രതിയായ മായ കോട്നാനിയുടെ സാക്ഷിയായി 2017ല്‍ കോടതിയില്‍ ഹാജരായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
Also Read-റോഡ് ഉപരോധിച്ചുള്ള മതപരമായ ആഘോഷങ്ങൾ വിലക്കി യോഗി ആദിത്യനാഥ് സർക്കാർ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരിൽ മന്ത്രിയായിരുന്ന കൊദ്‌നാനി 2012ല്‍‌ നരോദ പാട്യ കൂട്ടക്കൊല കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 28 വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഇവരെ പിന്നീട് ഗുജറാത്ത് ഹൈക്കോടതി വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.




LIVE TV
NETWORK 18 SITES

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top