ജി.എസ്.ടി.: അഞ്ചുവർഷമായി കേരളം കണക്കുനൽകിയിട്ടില്ലെന്ന് കേന്ദ്രം – Mathrubhumi Newspaper

PRINT EDITION
MALAYALAM
ENGLISH
E-Paper
More+
നിർമലാ സീതാരാമൻ | Photo: ANI
ന്യൂഡൽഹി: ജി.എസ്.ടി. കുടിശ്ശിക വിഷയത്തിൽ കേരളത്തെ ലോക്‌സഭയിൽ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ അഞ്ചുവർഷമായി അക്കൗണ്ടന്റ് ജനറൽ (എ.ജി.) അംഗീകരിച്ച കണക്കുകൾ കേരളം കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ പണം അനുവദിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും ചോദ്യോത്തരവേളയിൽ ധനമന്ത്രി പറഞ്ഞു.
എ.ജി. സർട്ടിഫിക്കറ്റുള്ള കണക്ക്‌ ലഭിക്കാത്തതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി. വിഹിതം വൈകുന്നതെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ഉപചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ജി.എസ്.ടി. നഷ്ടപരിഹാരമടക്കം കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള വിഹിതം കിട്ടാത്തതിനാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വർധിപ്പിക്കാൻ നിർബന്ധിതമാകുന്നുവെന്നാണ് കേരള സർക്കാർ പറയുന്നതെന്നും വിഷയത്തിൽ വ്യക്തതവരുത്തണമെന്നുമായിരുന്നു പ്രേമചന്ദ്രൻ പറഞ്ഞത്.
ജി.എസ്.ടി. നടപ്പാക്കിയ 2017-‘18 സാമ്പത്തികവർഷംമുതലുള്ള സംസ്ഥാനത്തിന്റെ കണക്ക് ലഭിക്കാനുണ്ട്. നഷ്ടപരിഹാരത്തിനാവശ്യമായ ഒരു എ.ജി. സർട്ടിഫിക്കറ്റുപോലും തന്നിട്ടില്ല. കണക്കുകൾ നൽകാതെ വെറുതെ ആരോപണമുന്നയിക്കുന്നതിൽ അർഥമില്ല. ഇനിയാണെങ്കിലും ബാക്കിയുള്ള കണക്കുകളുടെ രേഖകൾ നൽകിയാൽ പണമനുവദിക്കാൻ കേന്ദ്രം തയ്യാറാണ്. ധനകമ്മിഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കൈമാറിയിട്ടുണ്ട്. കേരളത്തിനും അതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറുപടിക്കുശേഷം, ഇനിയെങ്കിലും എ.ജി. സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകാൻ കേരള സർക്കാരിനോട് ആവശ്യപ്പെടാനും പ്രേമചന്ദ്രനോട് മന്ത്രി അഭ്യർഥിച്ചു.
ജി.എസ്.ടി. നഷ്ടപരിഹാരം എത്രനാൾ നൽകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്രസർക്കാരല്ല, ജി.എസ്.ടി. കൗൺസിലാണ്. എല്ലാ സംസ്ഥാന ധനമന്ത്രിമാരും കൗൺസിൽ അംഗങ്ങളാണ്. ജി.എസ്.ടി. നടപ്പാക്കി അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നൽകാമെന്ന് തീരുമാനിച്ചത് കൗൺസിലാണ്. നഷ്ടപരിഹാരമായി 2022 മേയ് 31 വരെ 86,912 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയതായും മന്ത്രി പറഞ്ഞു.
എ.ജി. സർട്ടിഫിക്കറ്റ് നിർബന്ധം
സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള കണക്കുകൾ അക്കൗണ്ടന്റ് ജനറൽ (എ.ജി.) അംഗീകരിച്ചിരിക്കണമെന്ന് നിയമപ്രകാരം നിർബന്ധമാണ്. സംസ്ഥാനങ്ങൾക്ക് എ.ജി. സർട്ടിഫിക്കറ്റ് വൈകുന്നുവെങ്കിൽ അത് കേന്ദ്രത്തിലെത്താനും വൈകും. എ.ജി. സർട്ടിഫിക്കറ്റ് വേഗത്തിലാക്കാൻ സംസ്ഥാന സർക്കാരുകൾ കൂടുതൽ ഫലപ്രദമായി ഇടപെടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
 
1 min
News
India
Mar 17, 2023
1 min
News
India
Mar 17, 2023
1 min
News
India
Mar 17, 2023
1 min
News
India
Mar 17, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
News
India
2 min
News
India
1 min
അഹമ്മദാബാദ്: നീറ്റ് പി.ജി. ദേശീയ പ്രവേശന …
News
India
1 min
News
India
1 min
Wayanad
News
1 min
Thiruvananthapuram
News
1 min
Thrissur
News
1 min
News
Kerala
2 min
MALAYALAM
ENGLISH
+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top