MALAYALAM
ENGLISH
Newspaper
E-Paper
More+
പ്രതീകാത്മക ചിത്രം |ഫോട്ടോ:ഷഹീർ സി.എച്ച്.
'എന്‍ നന്‍പനെ പോല്‍ യാരുമില്ല' എന്ന് പാടി നടക്കുകയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ കുത്തിനിറയ്ക്കുകയും ചെയ്യുന്ന ഫ്രണ്ട്ഷിപ്പ് ഫ്രീക്കുകള്‍ ഈ പാട്ട് വേറെ ആങ്കിളില്‍ പാടി നോക്കൂ. ശരിക്കും മറ്റുള്ളവരുടെ നന്‍പന്‍മാരില്‍ നിന്ന് നിങ്ങളുടെ നന്‍പനെ വ്യത്യസ്തനാക്കുന്നത് പോസിറ്റീവായ കാര്യമാണോ നേരെ മറിച്ച് നെഗറ്റീവാണോ. രണ്ടാമത്തേതാണ് മനഃസാക്ഷി നല്‍കുന്ന ഉത്തരമെങ്കില്‍ 'ലെറ്റ്സ് ബ്രേക്കപ്പ് ദിസ് ഫ്രണ്ട്ഷിപ്പ്' എന്നുപറഞ്ഞ് അണ്‍ഫ്രണ്ട് ചെയ്യുന്നതാവും ഉചിതം. ഇല്ലെങ്കില്‍ ഈ നെഗറ്റീവ് വശങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ മൈനസാക്കാനുള്ള കുറുക്കുവഴികളുടെ നേര്‍വഴിയാകുമെന്നതില്‍ തീര്‍ച്ച. ഇവരെന്താണ് ഇങ്ങനെ സംസാരിക്കുന്നത്, സൗഹൃദത്തെ ചോദ്യം ചെയ്യുന്നോ? ഇവര്‍ക്കൊന്നും സുഹൃത്തുക്കളില്ലേ..? ഈ ചോദ്യങ്ങള്‍ക്കുളള ക്രൂരമായ ഉത്തരമാണ് ടോക്‌സിക് ഫ്രണ്ട്ഷിപ്പ്!
ഓ ടോക്സിസിറ്റി.. പ്രണയബന്ധങ്ങളിലെ ടോക്സിസിറ്റിയെക്കുറിച്ച് എല്ലാ മാധ്യമങ്ങളും പാടിനടന്നതാണ്. കൂടാതെ ആ പാട്ടിന്റെ അനുപല്ലവിയില്‍ സിനിമകളും സംഭാവന ചെയ്തിട്ടുണ്ട്. ഇങ്ങനെ പറഞ്ഞു ഉറപ്പിക്കുന്നതിന് മുമ്പ് മുദ്ര ശ്രദ്ധിക്കണം. ടോക്സിസിറ്റി എന്ന വാക്ക് പ്രണയബന്ധങ്ങളുടെ മാത്രം കുത്തകാവകാശമാണോ? സുഹൃദ്ബന്ധങ്ങളിലുമായിക്കൂടെ. അമ്പോ കൂട്ടുകാര്‍ക്കിടയിലും ടോക്സിസിറ്റിയോ അണ്‍ബിലീവബിള്‍. എങ്കില്‍ 'അണ്‍' എടുത്ത് മാറ്റേണ്ട സമയമായി. സുഹൃത്ത് ബന്ധങ്ങള്‍ക്കിടയിലുള്ള ടോക്സിസിറ്റി വര്‍ധിക്കുന്നതായി നമുക്കുചുറ്റുമൊന്ന് കണ്ണോടിച്ചാൽ യഥേഷ്ടം കാണാം. 'മുഴുകാത ഷിപ്പെ ഫ്രണ്ട്ഷിപ്പേയിൽ' തുളയിടാനായി ഈ ടോക്‌സിസിറ്റി തന്നെ ധാരാളം..
'എന്തിനാണ് നീ ഇങ്ങനെയൊക്കെ പെരുമാറുന്നത്. കുറച്ചൊക്കെ സ്വാഭാവത്തില്‍ മാറ്റം വരുത്താം കേട്ടോ.. യൂ ആര്‍ ഡിസ്ഗസ്റ്റിങ്ങ് ശ്വേത.. ഞാന്‍ പറയുന്നതുപോലെ ചെയ്യൂ.. അതാണ് ശരി ഇതാണ് ശരി… ഇങ്ങനെയുള്ള ആരതിയുടെ സ്ഥിരം ഡയലോഗുകള്‍ എന്നെ വളരെ ഇറിറ്റേറ്റ് ചെയ്തിട്ടുണ്ട്. ഞാനും ആരതിയും പ്ലസ്ടു മുതലാണ് സുഹൃത്തുകളായത്. കോളേജിലും ഒന്നിച്ച് തന്നെ ചേരണമെന്ന് വാശി പിടിച്ചതും അവളാണ്. ഞങ്ങള്‍ രണ്ടും രണ്ട് സ്വഭാവക്കാരാണ്. വളരെ എക്‌സ്ട്രാവേർട്ടും ഓപ്പണുമായിരുന്നു അവള്‍. പക്ഷേ ഞാനോ അത്ര ഇന്‍ട്രോവർട്ടല്ലെങ്കിലും എന്റേതായ ഇടത്തില്‍ ഒതുങ്ങിക്കൂടുന്ന വ്യക്തി. സത്യം പറഞ്ഞാല്‍ കാണുന്നവര്‍ക്ക് അത്ഭുതമാകുന്ന തരത്തിലായിരുന്നു ഞങ്ങള്‍. പാലില്‍ മുളകുപൊടിയിട്ടാല്‍ എങ്ങനെയിരിക്കും അതാണ് ഞങ്ങടെ സൗഹൃദം. എനിക്ക് വലിയ സുഹൃത്തുക്കള്‍ ഒന്നും അധികമില്ലാത്തതു കൊണ്ട് തന്നെ എനിക്ക് ഇവള്‍ തുടക്കത്തിലൊക്കെ പ്രിയപ്പെട്ടവളായിരുന്നു.. പക്ഷേ എന്നെ ഞാനായി അംഗീകരിക്കാന്‍ വലിയ ബുദ്ധമുട്ടാണവള്‍ക്ക്. വാ തോരാതെ സംസാരിക്കണം.. ഇങ്ങനെ ഡ്രസ്സ് ചെയ്യരുത് ഈ നിറം ധരിക്കരുതെന്നൊക്കെ പറഞ്ഞുതുടങ്ങിയവള്‍ എന്റെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പ്പിക്കാന്‍ തുടങ്ങീന്ന് മനസ്സിലാക്കാന്‍ എനിക്ക് വലിയ സമയമെടുത്തു. ഒട്ടും വയ്യാന്നായപ്പോ തുറന്ന് പറഞ്ഞു. അവള്‍ അതിന് പറഞ്ഞ മറുപടി നിന്റെ നന്മയ്ക്കല്ലേ നിനക്ക് ഞാന്‍ നല്ലതേ ചെയ്യുന്നൊക്കെ. പതിയേ ഞാന്‍ സംസാരം കുറച്ചു. പിന്നീട് തീരേ മിണ്ടാതായി. അവളുമായി ഇപ്പോള്‍ ഒരു കോണ്ടാക്ടില്ല എന്നെ ഞാനായി കാണുന്ന നല്ല സുഹൃത്തുക്കള്‍ ഇപ്പോള്‍ എനിക്കുണ്ട്.' – പിജി വിദ്യാര്‍ഥിനിയായ ശ്വേത പറഞ്ഞുനിര്‍ത്തി.
ഒരാളുടെ സുഹൃത്തുക്കളെ വച്ച് അയാളുടെ സ്വാഭാവത്തെ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണല്ലോ വെപ്പ്. പക്ഷേ ആ പറച്ചിലുപോലെ തന്നെ ആ ആശയം വളരെ പഴകിപ്പോയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്വേതയും ആരതിയും. വീട്ടുകാരുടെയും പങ്കാളിയുടെയും സമൂഹത്തിന്റെയും മുന്നിലെ മുഖമൂടി അഴിച്ച് വെച്ച് നാം നാമായിരിക്കുന്നത് കൂട്ടുകാരുടെ മുന്നിലാണ്. പക്ഷേ കൂട്ടുകാരുടെ മുന്നിലും അത്തരത്തില്‍ ഒരു മുഖം മൂടി അണിഞ്ഞ് നടക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ കാരണമുണ്ടായാലോ. എല്ലായിടത്തും അഭിനയിക്കുമ്പോള്‍ ഇവിടെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കപ്പെടുന്നു. ഒരാളോട് അടുപ്പവും വൈബും ലഭിക്കുമ്പോഴാണല്ലോ അവര്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാകുന്നത്. പക്ഷേ നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാതെ അവര്‍ പറയുന്നത് മാത്രം ചെയ്യേണ്ടി വരുന്ന അവസ്ഥ വിഷലിപ്തമായ ബന്ധങ്ങളുടെ സൂചനയാണ് നല്‍കുന്നത്. പുതിയ എന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങള്‍ അവരോട് അവതരിപ്പിച്ചാലും വേറെ വഴിക്ക് തിരിച്ചുവിടുന്നതും കാണാം. എന്നെ ഞാനായി അവന്‍ അവള്‍ അംഗീരിക്കുമോയെന്ന ചിന്ത തന്നെ കൂട്ടുകെട്ടിലില്ല. എന്തെങ്കിലും തെറ്റായി പറഞ്ഞാല്‍ അയാള്‍ക്ക് ദേഷ്യം വരുമോ വഴക്ക് പറയുമോയൊന്നൊക്കെ ഓര്‍ത്ത് മനസ്സില്‍ തോന്നുന്നത് പലതും അവരോട് പറയാന്‍ നമ്മള്‍ മടിക്കും. അവരുടെ ഓരോ കുറ്റപ്പെടുത്തലുകളും വീണ്ടും കേള്‍ക്കരുതെന്ന ചിന്തയില്‍ ഉറ്റ സുഹൃത്തുക്കളുണ്ടായിട്ടും എല്ലാം തുറന്നു പറഞ്ഞ് ആശ്വസിക്കാനാകാത്ത എത്രയോ പേരുണ്ട്. എല്ലാം മനസ്സിലൊതുക്കി അവര്‍ പറയുന്നത് കേട്ടിരിക്കാന്‍ കൃത്രിമമായ ചിരി ഉണ്ടാക്കിയെടുക്കേണ്ട അവസ്ഥ.
നല്ല സുഹൃത്തുക്കള്‍ മനസ്സ് കൊണ്ട് നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നവരാകും. അവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കി കൊണ്ട് നിങ്ങളുടെ രഹസ്യങ്ങള്‍ മറച്ച് വെക്കാറുണ്ട്. മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്ന സമയത്ത് അവർ നിങ്ങളെ ഉപേക്ഷിച്ച് പോകില്ല. അങ്ങനെയുള്ള സുഹൃത്തുക്കള്‍ ഒരിക്കലും ജഡ്ജ്മെന്റല്‍ ആവില്ല. നിങ്ങളെ നിങ്ങളായി അംഗീകരിക്കുന്ന അവര്‍ക്ക് മുന്നില്‍ ഒന്നും മറച്ചുവെക്കേണ്ടതായി വരില്ല. പക്ഷേ ടോക്സിക്ക് സുഹൃത്തുക്കള്‍ അങ്ങനെയല്ല. ടിപ്പിക്കലായി പറഞ്ഞാല്‍ ഇത്തരക്കാര്‍ മുഖസ്തുതി വിളമ്പി പിന്നില്‍ നിന്ന് കുത്തുന്നു. എപ്പോഴുമുള്ള കുറ്റപ്പെടുത്തലുകളും അവഗണനകളും കേട്ട് മടുത്ത് ആത്മവിശ്വാസത്തെ തകര്‍ക്കാതെ ഒരുമയുണ്ടെങ്കില്‍ ഉലക്ക മേല്‍ കിടക്കാം എന്ന ചിന്ത വിട്ട് ഒറ്റയ്ക്കായാലും ബെഡില്‍ കിടക്കാം എന്ന ചിന്തിച്ച് ആ സൗഹൃദം അങ്ങ് ഡിലീറ്റ് ചെയ്യാം.
'എനിക്ക് നല്ല ബോറടിക്കുന്നു.. സംസാരിക്കാന്‍ ആരുമില്ല കുറച്ച് നേരം സംസാരിക്കാം..' 'നീ പുറത്ത് പോകാന്‍ വരുന്നുണ്ടോ എന്റെ ഇന്നുണ്ടായിരുന്ന പ്ലാന്‍ ക്യാന്‍സലായി..' 'എനിക്കീ റെക്കോഡ് കംപ്ലീറ്റ് ആക്കി തരുമോ എനിക്കൊരു പാര്‍ട്ടിയുണ്ട് പ്ലീസ്…' ഇങ്ങനെയൊക്കെ എന്നെങ്കിലും നിങ്ങളുടെ കൂട്ടുകാരുടെ വായില്‍ നിന്ന് കേട്ടിട്ടുണ്ടോ. ഉണ്ടെങ്കില്‍ നിങ്ങളുടെ സുഹൃദ് ബന്ധത്തിനെ വിലയിരുത്താന്‍ സമയമായി. അവരുടെ ആവശ്യങ്ങള്‍ക്ക് മാത്രം നിങ്ങളെ ഉപയോഗിച്ച് സന്തോഷങ്ങളില്‍ ചേര്‍ത്തുനിര്‍ത്തിയില്ലെങ്കില്‍ അവര്‍ എന്ത് സുഹൃത്തുക്കളാണ്. ഒരാളുടെ അഭാവത്തില്‍ നിങ്ങളെ വേറോരാളാവാന്‍ തള്ളിവിടുന്ന ഒരു തരം അവസ്ഥ ഇത്തരം സുഹൃത്ത് ബന്ധങ്ങളില്‍ കാണാറുണ്ട്. അവിടെ മുന്‍ഗണന (priority) എന്ന വാക്കിനെ തിരഞ്ഞെടുപ്പ് (option) എന്ന വാക്ക് കീഴ്‌പ്പെടുത്തുന്നു. സുഹൃദ്‌വലയങ്ങളില്‍ ഓരോരുത്തരും വ്യത്യസ്തരാണ്. ഒരാളുടെ അഭാവം വേറൊരാള്‍ക്ക് നികത്താനാവില്ല. അത്തരത്തില്‍ ഉള്ള കൂട്ടുകെട്ടിലും എന്തുകൊണ്ടാണ് സിറ്റുവേഷന്‍ഷിപ്പ് പോലുള്ള അവസ്ഥയുണ്ടാകുന്നത്. ആവശ്യത്തിന് ഉതകുന്നവനാണ് യഥാര്‍ഥ സുഹൃത്തെന്ന പരസ്യവാചകം ഓര്‍ക്കുന്നു. പക്ഷേ ആവശ്യത്തിന് വേണ്ടി മാത്രമായിട്ട് ഉപയോഗിക്കുന്ന സൗഹൃദ സിദ്ധാന്തത്തെ അതില്‍ വിഷമയമുണ്ടെന്ന് കണ്ടെത്തിയെന്ന് ബോധ്യത്തില്‍ ഒതുക്കിത്തീര്‍ക്കുന്നതാവും നല്ലത്.
photo:getty images
'ആവശ്യത്തിലധികം ശരീരഭാരമുള്ളത് കൊണ്ടാവാം എന്നും കൂട്ടുകാരുടെ ചെണ്ടയായാണ് ഞാന്‍ നിലനിന്നിരുന്നത്. അതെവിടെപ്പോയാലും ആവര്‍ത്തിക്കപ്പെടുന്നത് വളരെ വേദനയായി തോന്നപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത്തരം കൂട്ടുകാരില്‍ ചിലര്‍ മാത്രമാണ് താങ്ങുംതണലുമായി നിലനിന്നിട്ടുള്ളത്. ഒരുപാട് കൂട്ടുകാര്‍ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ പേരും കളിയാക്കാന്‍ വേണ്ടി മാത്രമുള്ളവരായിരുന്നു. ശരീരഭാരം കൂടുതലുള്ള എല്ലാവരും അമിത ഭക്ഷണം കഴിച്ചിട്ടൊന്നുമല്ലോല്ലോ അങ്ങനെ സംഭവിക്കുന്നത്. കുറച്ചൊക്കെ കഴിക്ക് ഇല്ലെങ്കില്‍ അനൂപിനെ പോലെയാകും… ജിമ്മില്‍ പോയിത്തുടങ്ങണം അല്ലേല്‍ ഇവനെ പോലെ ചീമപ്പന്നിയാകും എന്നൊക്കെ സഞ്ജയ് കൂട്ടുകാരുടെ മുന്നില്‍ എപ്പോഴും എന്നെ പരിഹാസപാത്രമായി മാറ്റുമ്പോള്‍ എന്നെ ഞാന്‍ വെറുത്ത് തുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരണം എന്റെ കൂട്ടുകാരില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ സഞ്ജയ് ആയിരുന്നു. അവന്‍ തന്നെയാണ് എന്നെ ഏറ്റവും കൂടുതല്‍ കളിയാക്കുന്നതും. ആദ്യമൊക്കെ അവനോടുള്ള സ്‌നേഹം കൊണ്ടും കൂട്ടുകാര്‍ പരസ്പരം കളിയാക്കുന്നത് സ്വാാവികമാണെന്നൊക്കെ പറഞ്ഞ് ആശ്വസിച്ചിരുന്നെങ്കിലും പിന്നീടൊക്കെ ഇത്തരം പറച്ചിലുകള്‍ അരോചകായിത്തുടങ്ങി. ഇതൊക്കെ കേട്ടുമടുത്ത് ജിമ്മില്‍ പോയി തുടങ്ങിയപ്പോഴും പരിഹാസങ്ങള്‍ തന്നെയായിരുന്നു. ഞാനല്ല മാറേണ്ടത് എന്നെ ഞാനായിരിക്കാന്‍ സമ്മിതിക്കാത്തവരെ മാറ്റിയാല്‍ മതിയെന്ന എന്റെ ഉറച്ച തീരുമാനം ആദ്യം കുറച്ച് സങ്കടമുളവാക്കിയെങ്കിലും Now I am happy to be myself..'
അനൂപിന്റെ ഈ അവസ്ഥയിലൂടെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭൂരിഭാഗം പേരും കടന്നുപോയിട്ടുണ്ടാകും. കൂട്ടുകാര്‍ക്കിടയിലെ കളിയാക്കലും പണിക്കൊടുക്കലുമൊക്കെ തികച്ചും സ്വാഭാവികം. പക്ഷേ ഒന്നും അധികമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ടാഗ് ദാറ്റ് ചങ്ക് എന്ന പോസ്റ്റില്‍ ഒരിക്കലെങ്കിലും കൂട്ടുകാരെ ടാഗ് ചെയ്തിട്ടുള്ളവരായിരിക്കും ഓരോരുത്തരും. തീര്‍ത്തും എന്റര്‍ടെയ്ന്‍മെന്റ് മാത്രം ലക്ഷ്യം വെച്ചുളള ഈ പോസ്റ്റുകളെ പലപ്പോഴും സ്‌പ്പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കാന്‍ എല്ലാവര്‍ക്കുമാകണമെന്നില്ല. രൂപഭംഗിയെയും സ്വഭാവത്തെയും ട്രോളുന്ന ടാഗുകള്‍ അവരുടെ ആത്മവിശ്വാസത്തെ മുഴുവന്‍ ഇല്ലാതാക്കുന്നതായി പോകാറുണ്ട്. സ്വന്തം വ്യക്തിത്വത്തെ അവര്‍ തന്നെ ചോദ്യം ചെയ്തുതുടങ്ങും. അതിരുകടക്കുന്ന പിറന്നാള്‍ ആഘോഷങ്ങള്‍ കാണാറില്ലേ? പരസ്പരം നല്ല ധാരണയില്‍ ഇത്തരം 'പണികള്‍' ആസൂത്രണം ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ അതൊരിക്കലും മനസ്സിനെ വ്രണപ്പെടുത്തുന്നതാകരുത്. ചില കല്യാണങ്ങള്‍ക്കും കാണാം സൗഹൃദത്തിന്റെ അതിരുകടന്ന ആവേശങ്ങള്‍. എല്ലാവരും അതൊരു തമാശയായി എടുത്തെന്നും വരില്ല.
കുറച്ച് നാളുകള്‍ക്ക് മുമ്പ് വന്നൊരു വാര്‍ത്ത.. തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ സുഹൃത്തായ സച്ചിനെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിച്ചിട്ട് സ്വയം ആത്മഹത്യ ചെയ്തു. ആളുകളുടെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒന്നായിരുന്നു ഈ കൃത്യം. സച്ചിന്റെ കഴുത്തില്‍ മുറിവേറ്റത് കൊണ്ട് തന്നെ പോലീസിന് ശരിയായ മൊഴിയെടുക്കാന്‍ സാധിച്ചില്ല. പക്ഷേ ഈ ക്രൂരകൃത്യത്തിന്റെ പിന്നിലെ സത്യം ഞെട്ടിക്കുന്നതായിരുന്നു. കുറേക്കാലം സുഹൃത്തുകളായിരുന്ന ഇവരുടെ സൗഹൃദത്തിന് വിരാമമിടാന്‍ സച്ചിന്‍ തീരുമാനിച്ചു. സുഹൃദ് ബന്ധം ഉപേക്ഷിക്കുന്ന കാരണത്താല്‍ ക്രിസ്റ്റഫര്‍ ആത്മാര്‍ത്ഥ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച് ആത്മാഹുതി ചെയ്തു. 'സംഭവം മറ്റേതാ ഇവര്‍ ഗേ ആയിരുന്നു മറ്റേവന്‍ വേറെ ബന്ധം തുടങ്ങിയപ്പോള്‍ ഇത് നിര്‍ത്തി…' 'ആ ചെറുക്കന്‍ കഞ്ചാവാണ് തലയ്ക്കുപിടിച്ചിട്ട് എന്ത് ചെയ്യണമെന്നറിയാതെ ചെയ്ത് കൂട്ടിയത്…..' 'ഇവന്റെ കാമുകിയും മറ്റേവനുമായിട്ട് സെറ്റപ്പ് ഇത് അവനറിഞ്ഞപ്പൊള്‍ കൊല്ലാന്‍ തീരുമാനിച്ചു…' ഇങ്ങനെ ആ ബന്ധത്തെ ജഡ്ജ് ചെയ്തുകൊണ്ടുളള എത്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡയയില്‍ ആഘോഷിക്കപ്പെട്ടത്. ശരിയാണ് ഒരു കേസിന്റെ വശം പൂര്‍ണമായും അറിയാതെ പ്രതികരിക്കരുത്. പക്ഷേ നമ്മള്‍ സാമൂഹികജീവികളല്ലേ മാഷേ അഭിപ്രായം പറയാതിരിക്കുന്നതെങ്ങനെയെന്നാണ് സോ കോള്‍ഡ് അമ്മാവന്‍മാരുടെ ഭാഷ്യം.
പ്രതീകാത്മക ചിത്രം |ഫോട്ടോ:ഷഹീര്‍ സി.എച്ച്.
ഈ ആശയം നിലനില്‍ക്കുന്നിടത്തോളം കാലം മനുഷ്യന് എന്തും പറയാം. യഥാര്‍ഥത്തില്‍ ഇവിടെ എന്തുസംഭവിച്ചു എന്നറിയില്ല. പക്ഷേ ഇവിടെ നിന്ന് രണ്ടുപോയിന്റുകള്‍ എടുക്കാം. ഡിപ്പന്‍ഡന്‍സി, പൊസസീവ്‌നെസ്. പ്രണയബന്ധങ്ങളില്‍ മാത്രമല്ല ഈ അവസ്ഥകള്‍ അത് സൗഹൃദത്തിലുമുണ്ട്. മറ്റുള്ളവരുമായി സംസാരിക്കുന്നതോ പുറത്ത് പോകുന്നതോ നിങ്ങളുടെ സുഹൃത്തിന് ഇഷ്ടമല്ലെങ്കില്‍ അതും കലിപ്പന്‍ കാന്താരി ബന്ധങ്ങളിലെ പോലെ വിഷമയം തന്നെയല്ലേ. ഇവരോടൊപ്പമുളളിടത്തോളം നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താനാകില്ല അല്ലെങ്കില്‍ ഇവര്‍ നിങ്ങള്‍ക്കത് തരില്ലെന്ന് തന്നെ പറയാം. ജീവിതത്തില്‍ നിങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ട പല ബന്ധങ്ങളില്‍ നിന്നും നിങ്ങളെ ഇവര്‍ അകറ്റുന്നു. നിങ്ങളെ നഷ്ടപ്പെടുമെന്ന ചിന്ത കാരണമാണ് ഇതെല്ലാം എന്നുപറഞ്ഞ് ആശ്വസിക്കുമ്പോള്‍ ഇത്തരം സുഹൃത്തുക്കള്‍ നിങ്ങള്‍ അറിയാതെ തന്നെ മാനിപ്പുലേറ്റ് ചെയ്യുന്നുണ്ടെന്ന് കൂടി ഓര്‍ക്കണം. 'നിന്നെ ഇട്ടിട്ട് ഞാന്‍ പോകില്ലെ'ന്ന് സുഹൃത്തിനോട് ആവര്‍ത്തിച്ച് പറയേണ്ട അവസ്ഥ ഉണ്ടാകാറുണ്ടോ. എന്നാല്‍ കൂട്ടുകെട്ട് വഴിവിട്ട് തുടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പിക്കാം. ഒരിക്കലും ഒരു വ്യക്തിയില്‍ പൂര്‍ണമായും ആശ്രയിക്കാന്‍ പാടില്ല. എല്ലിനും പല്ലിനും കേടാകുന്ന ഒരു കാര്യമാണത്. എല്ലാ ബന്ധങ്ങളിലും ഈ പരാശ്രയത്വം ഒരു വില്ലന്‍തന്നെയാണ്. ഈ ആശ്രയത്വങ്ങള്‍ കുറ്റകൃത്യങ്ങളില്‍ വരെയെത്തിക്കാം. അതാവാം ഒരുപക്ഷേ സൗഹൃദം നിര്‍ത്തിയപ്പോള്‍ ക്രിസ്റ്റഫറിനും സംഭവിച്ചത്.
'കോളേജില്‍ കയറിയപ്പോള്‍ ആദ്യമായി സംസാരിച്ച് കമ്പനിയായത് അഭിയോടാണ്. കുറച്ചുകാലമേ ആയിട്ടുള്ളൂവെങ്കിലും ഞങ്ങള്‍ അടിപൊളി സുഹൃത്തുക്കളായിരുന്നു. അല്ല, അങ്ങനെയാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നു. കോളേജിലെ ഫസ്റ്റ് ഇയര്‍ കള്‍ച്ചറല്‍സ് കളര്‍ഫുള്ളാക്കാന്‍ ആഗ്രഹിക്കാത്ത ഒരു ജൂനിയേഴ്‌സും കാണില്ല. അതുകൊണ്ട് തന്നെ അതിനായുള്ള വസ്ത്രങ്ങളെടുക്കാന്‍ ഞങ്ങള്‍ ഒന്നിച്ച് പോകാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സൗഹൃദത്തെ വിലയിരുത്താന്‍ എന്നെ പ്രേരിപ്പിച്ച കാരണം അവിടെ നിന്നാണ് ആരംഭിക്കുന്നത്. ഒരുപാട് സമയം ചെലവഴിച്ചാണ് ഞാന്‍ ഒരെണ്ണം തിരഞ്ഞെടുത്തത്. നല്ല ഡിസൈനും റെയര്‍ കളറും അവിടെ അതിന്റെ ഒറ്റ പീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വസ്ത്രം എന്റെ കൈയിലിരിക്കുന്നത് കണ്ട് കുറേയെ പേര്‍ അവിടെ അതിന്റെ വേറെ പീസ് തിരക്കിയട്ടുണ്ടായിരുന്നു. അത്രമേല്‍ അത് ആകര്‍ഷകമായിരുന്നു. അഭീ, ടെല്‍ മീ ഹൗ ഈസ് ഇറ്റ് എന്ന എന്റെ ചോദ്യത്തിന് വാട്ട് എ ബാഡ് ചോയിസ് അഖീ എന്നായിരുന്നു അവളുടെ പ്രതികരണം. എനിക്ക് അത് വലിയ അതിശയമായിരുന്നു. കാരണം എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഈ വസ്ത്രം എന്തുകൊണ്ട് അവള്‍ക്കിഷ്ടമായില്ല എന്നതായിരുന്നു എന്റെ ചിന്ത. ഏയ് നിനക്കിത് മാച്ചല്ല വേറെ നോക്കാം എന്ന് പറഞ്ഞ് അവള്‍ സെയില്‍മാന്റെ കൈയില്‍ ആ വസ്ത്രം തിരിച്ചേല്‍പ്പിക്കുമ്പോള്‍ അയാളോട് എന്തോ അടക്കം പറഞ്ഞിരുന്നു. അങ്ങനെ രണ്ട് പേരും ഓരോ വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്തിറങ്ങി. എനിക്ക് എടുത്ത വസ്ത്രത്തില്‍ ഞാന്‍ അതൃപ്തയായിരുന്നു എന്നിരുന്നാലും അഭി പറഞ്ഞതല്ലേ അതെനിക്ക് ഓക്കെയാവുമെന്ന് കരുതി. കള്‍ച്ചറല്‍സിന്റെ ദിവസം ഞാന്‍ അവളെ കാത്ത് കോളേജില്‍ നില്‍ക്കുകയായിരുന്നു. ഹേ നൈസ് ഡ്രസ്സ് അഭീ.. യു ആര്‍ സ്റ്റണ്ണിങ്ങെന്ന പല്ലവിയുടെ ആശംസകള്‍ കേട്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. അന്ന് കടയില്‍ വാങ്ങാന്‍ ആഗ്രഹിച്ച അതേ വസ്ത്രം അവള്‍ ധരിച്ചിരിക്കുന്നു. അന്ന് ഫോണ്‍ മറന്നെന്ന് പറഞ്ഞ് അവള്‍ കടയിലേക്ക് വീണ്ടും ഓടിക്കയറിയത് ഇതിനാണെന്ന് ഞാന്‍ ഓര്‍ത്തു. എനിക്ക് ഒന്നും പറയാനായില്ല. ഞാന്‍ അതിനെ പറ്റി അവളോട് ഒന്നും ചോദിച്ചില്ല. ഇത്രയും അടുത്ത സുഹൃത്തായിരുന്നിട്ടും ഹൗ കുഡ് ഷീ…..?' അഖിതയുടെ ഈ അനുഭവം നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?
ഒരാള്‍ ഒരു സാധനം വാങ്ങിയാല്‍ അതുപോലെ വാങ്ങണം. അയാള്‍ ഒന്നുയര്‍ന്നു വന്നാല്‍ പരദൂഷണം പറയണം ഇതിനെ പച്ചമലയാളത്തില്‍ നമ്മള്‍ കുശുമ്പെന്ന് പറയും. അസൂയ മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഒരാള്‍ക്ക് സൗന്ദര്യം കൂടിയാല്‍, അവര്‍ക്ക് നമ്മെളെക്കാളും മെച്ചപ്പെട്ട ജോലി ഉണ്ടെങ്കില്‍, നല്ല വീടുണ്ടെങ്കില്‍, കാറുണ്ടെങ്കില്‍ എല്ലാത്തിനും അസൂയ തന്നെ. പരസ്പരം പങ്കുവെച്ചു മുന്നോട്ട് പോകുന്ന ബന്ധങ്ങളില്‍ അസൂയ വന്നാലോ ആ ബന്ധത്തിന്റെ മഹത്വമില്ലാതാകുന്നു. ഇത്തരത്തിലാണ് സുഹൃദ്ബന്ധങ്ങളും. നേരത്തെ പറഞ്ഞത് പോലെ നാം നാമായിരിക്കുന്നത് സുഹൃത്തുക്കള്‍ക്കൊപ്പമാണ്. നല്ല സുഹൃത്തുക്കള്‍ കൈപിടിച്ച് മുന്നോട്ട് കൊണ്ട് പോകും. അവിടെ നമ്മുടെ ജീവിതവിജയം അവരുടേതുകൂടിയായിരിക്കും. കാരണം ആ സൗഹൃദത്തില്‍ നമ്മളൊന്നാണ്.പക്ഷേ ടോക്‌സിക്ക് സുഹൃത്തുക്കളുടെ ഇടയില്‍ ഈ സമവാക്യം എത്ര ശ്രമിച്ചാലും പരിഹരിക്കാനാകില്ല. സുഹൃത്ത് ഒരു പടി മുന്നോട്ട് വെക്കുമ്പോള്‍ അസൂയ മൂത്ത് രണ്ട് പടി താഴോട്ടിറക്കുന്ന സുഹൃത്തുക്കളോടൊപ്പം മുന്നോട്ട് പോകുന്നത് അല്പം കഠിനമാണ്. അതുപോലെ തന്നെ ഇവിടെ വരുന്ന മറ്റൊരു ഘടകം വിശ്വാസമാണ്. അഖിത അഭി തനിക്ക് നല്ലത് ചെയ്യുമെന്ന വിശ്വാസത്തിലാണ് അവള്‍ക്കിഷ്ടമുള്ള വസ്ത്രം മാറ്റി വെച്ച് അഭിയുടെ തിരഞ്ഞെടുപ്പിന് ഓക്കേ പറഞ്ഞത്. പക്ഷേ അവള്‍ ചെയ്തതോ വിശ്വാസവഞ്ചനയും. ഇത്തരം സുഹൃത്തുക്കളെ കരുതുക തന്നെ വേണം. കാരണം നമ്മെ കുറിച്ച് കൂടുതല്‍ അപവാദം പറഞ്ഞു പരത്തുന്നതും അവര്ക്കും നമുക്കുമിടയില്‍ ചര്‍ച്ച ചെയ്ത വ്യക്തിപരമായ കാര്യങ്ങള്‍ പുറത്താക്കുന്നതുമെല്ലാം ഇവരാണ്. വിശ്വാസമല്ലേ ഏതൊരു ബന്ധത്തിന്റെയും അടിത്തറ അത് നഷ്ടപ്പെട്ടാലോ..? 'ദുഃഖങ്ങളെ പങ്ക് വെയ്ക്കാം സ്വപ്നങ്ങളെ സ്വന്താമാക്ക'മെന്ന ക്ലീഷേ ഫെയര്‍വെല്‍ ഗാനത്തിലെ വരികള്‍ പോലെയുള്ള സൗഹൃദം കിട്ടിയില്ലെങ്കിലും ഇത്തരത്തില്‍ അസൂയ തലയ്ക്ക് പിടിച്ച വിശ്വാസയോഗ്യരല്ലാത്ത കൂട്ടുകാര്‍ക്കിടയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതാവും നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കാനും മനഃസമാധാനത്തിനുമുളള ശരിയായ മാര്‍ഗ്ഗം.
പ്രതീകാത്മക ചിത്രം | ഫോട്ടോ.ഷഹീര്‍ സി.എച്ച്.
കാലഘട്ടം ഏതുമാകട്ടേ, സൗഹൃദം സുന്ദര കിസ്സയാണ്. പക്ഷേ സൗഹൃദങ്ങള്‍ അതിരുവിടാതെ കാത്തുസൂക്ഷിക്കുന്നതിലാണ് വിജയം. ഒരാളുടെ വ്യക്തി ജീവിതത്തില്‍ ഇടിച്ചു കയറുന്നതും അയാളായി വിളിച്ചു വരുത്തുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഏതൊരു മനുഷ്യനും വ്യക്തിപരമായ ഒരിടം വളരെ പ്രധാനമാണ്. അവിടേക്ക് ഇടിച്ചുകയറുമ്പോഴാണ് പല സൗഹൃദങ്ങളിലും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സൗഹൃദം ആഴമേറിയതെങ്കില്‍ എന്തുകൊണ്ടാണ് പലരുടെ ഫ്രണ്ടസ്‌ലിസ്റ്റും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുമ്പോള്‍ വെട്ടി തിരുത്തപ്പെടുന്നത്. സൗഹൃദമെന്ന ഊഷ്മള ബന്ധത്തിന്റെ വ്യാപ്തി കൃത്യമായി അളക്കപ്പെടുന്നത് ഇവിടെയാണ്. ഈ വെട്ടിച്ചുരുക്കലില്‍ നിന്നാണ് ജീവിതാവസാനം വരെ കൂടെ നില്‍ക്കുന്ന ആത്മാര്‍ഥ സുഹൃത്തുക്കളുടെ എണ്ണം തിട്ടപ്പെടുത്താനാവുന്നത്. ഹൃദയത്തോട് എത്രയടുത്ത ബന്ധമാണെങ്കിലും നല്ലതല്ലെങ്കില്‍ ഇറങ്ങിപ്പോരുക എന്ന ആശയം സൗഹൃദത്തിലും മടികൂടാതെ നടപ്പാക്കാനാകണം. സുഹൃത്തുക്കള്‍ ടോക്‌സിക്കാണോ എന്ന് വിലയിരുത്തുന്നതിനൊപ്പം നിങ്ങളും ടോക്‌സിക്ക് സുഹൃത്തായി മാറുന്നുണ്ടോയെന്ന് വിലയിരുത്തണം. സ്വന്തം പ്രവര്‍ത്തികള്‍ കൂട്ടുകാരെ വേദനിപ്പിച്ചിട്ടുണ്ടോ? ആത്മപരിശോധന നല്ലതാണ്. ഉണ്ടെന്ന് തോന്നലുണ്ടെങ്കില്‍ തിരുത്താന്‍ വൈകണ്ട. ഒപ്പം ടോക്‌സിക് സുഹൃത്തുക്കള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ ലാസ്റ്റ് ഒപ്ഷന്‍ 'ബൈ ദ ബൈ ബൈ' തന്നെയാണ്..
3 min
Crime
Specials
Feb 18, 2023
2 min
Special Pages
Kalolsavam | Offbeat
Jan 9, 2023
10 min
Lifestyle
Features
Nov 19, 2022
4 min
Crime
Specials
Oct 18, 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
1 min
Food
Features
Mar 18, 2023
1 min
News
Kerala
Mar 18, 2023
1 min
News
India
Mar 17, 2023
2 min
‘ദാക്ഷായണി മുനിഞ്ഞു കത്തുമ്പോൾ കല്യാണി വിളക്കുമായി …
2 min
സൗഹൃദ ഓർമ്മകൾ എപ്പോഴും മധുരമുള്ളതായിരിക്കണമെന്ന് …
15
.
8 min
‘എൻ നൻപനെ പോൽ യാരുമില്ല’ എന്ന് പാടി നടക്കുകയും …
ENGLISH
Newspaper
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
+
–
Click on ‘Get News Alerts’ to get the latest news alerts from
