Signed in as
Signed in as
Email sent successfully
Try Again !
പാലക്കുന്ന് ∙ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ആറാട്ടുത്സവത്തിന് കൊടിയേറി. കീഴൂർ ചന്ദ്രഗിരി ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് ശാസ്താവിന്റെയും കുതിരക്കാളിയമ്മയുടെയും തിടമ്പുകൾ വഹിച്ചുള്ള എഴുന്നള്ളത്ത് ഘോഷയാത്ര തൃക്കണ്ണാട് ക്ഷേത്രത്തിലെത്തി. ഘോഷയാത്ര
കീഴൂർ കളരി അമ്പലം, കീഴൂർ കുറുംബ ഭഗവതി ക്ഷേത്രം, ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, ഒദവത്ത് പടിഞ്ഞാർ ചൂളിയാർ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം, കാസർകോട് കുറുംബ ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ സ്ഥാനികരടക്കുള്ളവർ ചേർന്നു സ്വീകരിച്ചു. 12 മണിയോടെ ഏഴ് ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. മേൽശാന്തി നവീൻ ചന്ദ്ര കായർത്തായുടെ സാന്നിധ്യത്തിൽ തന്ത്രി ഉളിയത്ത് വിഷ്ണു അസ്രയുടെ കാർമികത്വത്തിലാണു ചടങ്ങുകൾ നടന്നത്. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ ഘോഷയാത്രയും ഭജനയും ശ്രീഭൂതബലിയും അന്നദാനവും നടന്നു.
13ന് വൈകിട്ട് 5ന് ബേക്കലം കുറുംബ ഭഗവതി ക്ഷേത്രം വക കലവറ നിറയ്‌ക്കൽ ഘോഷയാത്ര. 8ന് അഷ്ടാവധാന പൂജ. 14ന് അഷ്ടമിവിളക്ക് ഉത്സവം. രാവിലെ 10ന് അരവത്ത് നാട്യ സ്കൂളിന്റെ കൃഷ്ണ നൃത്തനാടകം. ഉച്ചപൂജയ്‌ക്ക് ശേഷം പ്രവീൺ കുമാർ കോടോത്തിന്റെ ആധ്യാത്മിക പ്രഭാഷണം. 1ന് അന്നദാനം. 3ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്ര സദസ്സിന്റെ അക്ഷരശ്ലോകം. 8ന് യുഎഇ കമ്മിറ്റിയുടെ സ്റ്റേജ് ഷോ.
15ന് പള്ളിവേട്ട ഉത്സവം. രാവിലെ 10ന് നാഗപൂജ. 11ന് ചൈത്ര ആൻഡ് പാർട്ടിയുടെ നൃത്താർച്ചന. ഉച്ചയ്ക്ക് അന്നദാനം. രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളത്ത്.10ന് നാഗത്തറ പൂജ. 10.45ന് ദർശനബലി.ആറാട്ട് ഉത്സവം 16ന് നടക്കും. രാവിലെ 8ന് പള്ളിയുണർത്തൽ. 10ന് കർമ സ്കൂളിന്റെ ഭരതനാട്യ അരങ്ങേറ്റം. 4.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്.
രാത്രി 8ന് നാടകം. ആറാട്ടു കടവിൽ നിന്ന് എഴുന്നള്ളത്ത് തിരിച്ചെത്തിയ ശേഷം തിടമ്പ് നൃത്തവും തുടർന്ന് കൊടിയിറക്കവും. 17ന് വൈകിട്ട് 4.30 ന് ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. രാത്രി 9ന് തെയ്യം കൂടൽ.18ന് ശിവരാത്രി. മൂവാളംകുഴി ചാമുണ്ഡി തെയ്യം. വൈകിട്ട് 6ന് പ്രദോഷപൂജ, 8ന് ഭജന. 9ന് കുട്ടികളുടെ നൃത്തനിശ. പുലർച്ചെ തിടമ്പുനൃത്തത്തോടെ സമാപിക്കും.