ദ്വിവൽസര ക്ലിനിക്കൽ ചൈൽഡ് … – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ 2–വർഷ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡവലപ്മെന്റ് പ്രോഗ്രാമിലേക്ക് ഈ മാസം 9 മുതൽ 27 വരെ റജിസ്റ്റർ ചെയ്യാം. വെബ് സൈറ്റ് : www.lbscentre.kerala.gov.in 
Read Also : സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം ചെയ്യാം ചെന്നൈയിൽ
പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. ഓൺലൈനായോ കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിലൂടെയോ 800 രൂപ അപേക്ഷാഫീ 25 വരെ മാത്രമേ സ്വീകരിക്കൂ. പട്ടികവിഭാഗത്തിന് അപേക്ഷാഫീ 400 രൂപ. 
ആകെ 12 സീറ്റ്. സംവരണമുണ്ട്. 50% മാർക്കോടെ സയൻസ് / സൈക്കോളജി / ഹോം സയൻസ് ബിഎസ്‌സി, അഥവാ ബിഎ സൈക്കോളജി വേണം. പിന്നാക്കവിഭാഗക്കാർക്ക് 45%. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരുന്നാൽ മതി. പ്രായപരിധി 2022 ഡിസംബർ 31ന് 19–28 വയസ്സ്; പട്ടികവിഭാഗത്തിനു പരമാവധി 34 വയസ്സ്. ബിരുദപരീക്ഷയിലെ മൂന്നാം പാർട്ടിന്റെ ആകെ മാർക്ക് നോക്കി റാങ്ക് ചെയ്യും. 2 വർഷത്തെ ആകെ ഫീസ് 18,250 രൂപ. ഹെൽപ്‌ലൈൻ : 0471– 2560364.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top