നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും -മന്ത്രി രാജീവ്‌ | Madhyamam – Madhyamam
കൊച്ചി: നഴ്‌സിങ് മേഖലയിൽ പരമാവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനാണ്‌ സർക്കാർ ശ്രമമെന്ന്‌ വ്യവസായമന്ത്രി പി. രാജീവ്‌ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അവർക്ക്‌ അവസരങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്നും മന്ത്രി പറഞ്ഞു. കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ (കെ.ജി.എൻ.എ) 65ാം സംസ്ഥാന സമ്മേളന ഭാഗമായി നടന്ന സൗഹൃദസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്‍റ് സി.ടി. നുസൈബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, സംസ്ഥാന ട്രഷറർ എൻ.ബി. സുധീഷ്‌ കുമാർ, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്‌കുമാർ, കെ.എസ്‌.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, സി.സി.ജി.ഇ.ഡബ്ല്യു ജനറൽ സെക്രട്ടറി വി.ശ്രീകുമാർ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്‌.ആർ. മോഹനചന്ദ്രൻ, കെ.എസ്‌.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ. അശോക്‌കുമാർ, കെ.എം.സി.എസ്‌.യു ജനറൽ സെക്രട്ടറി പി. സുരേഷ്‌, പി.എസ്‌.സി.ഇ.യു ജനറൽ സെക്രട്ടറി ബി.ജയകുമാർ, കെ.എൽ.എസ്‌.എസ്‌.എ ജനറൽ സെക്രട്ടറി എസ്‌.സതികുമാർ, എ.കെ.ജി.സി.ടി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്‌ റഫീഖ്‌ തുടങ്ങിയവർ സംസാരിച്ചു.
വൈകീട്ട്‌ നാലിന്‌ ആയിരത്തോളം നഴ്‌സുമാർ പങ്കെടുത്ത പ്രകടനം ടൗൺഹാളിൽ അവസാനിച്ചു. ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്‍റ് സി.ടി. നുസൈബ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ജോൺ ഫെർണാണ്ടസ്‌, ഉണ്ണി ജോസ്‌ തുടങ്ങിയവർ സംസാരിച്ചു. സമാപനദിവസമായ ചൊവ്വാഴ്ച നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top