നിറചിരിയോടെ മീൻ വെട്ടുന്ന കാത്ത; ലൊക്കേഷൻ ചിത്രങ്ങളുമായി മാധുരി – Indian Express Malayalam




Indian Express Malayalam

ജോജു ജോർജ് നായകനായ ജോസഫ് എന്ന ചിത്രത്തിലൂടെ തിളങ്ങിയ നായികയാണ് മാധുരി ബ്രാഗൻസ. നടിയും സംഗീതജ്ഞയുമായ മാധുരിയുടെ ഏറ്റവും പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാത എന്ന കഥാപാത്രമായാണ് മാധുരി എത്തിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മാധുരി ഇപ്പോൾ. സിനിമയേയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറയാനും മാധുരി മറന്നില്ല.
A post shared by Madhuri Braganza (@madhuri.official)
ബാംഗ്ലൂർ സ്വദേശിയായ മാധുരി ബ്രാഗൻസ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ജോസഫ് എന്ന ചിത്രത്തിലെ പ്രണയിനിയുടെ വേഷമാണ് മാധുരിയെ ശ്രദ്ധേയയാക്കിയത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും മാധുരി അഭിനയിച്ചു. പട്ടാഭിരാമൻ, കന്നടചിത്രം കുശ്ക എന്നിവയാണ് മാധുരിയുടെ മറ്റു ചിത്രങ്ങൾ. അൽ മല്ലു എന്ന ചിത്രത്തിൽ ഗായികയായും മാധുരി പ്രവർത്തിച്ചു.
Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.
Web Title: Madhuri braganza shares pathonpatham noottandu location pics

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top