Signed in as
Signed in as
Email sent successfully
Try Again !
നീലേശ്വരം ∙ ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിൽ ട്രെയിൻ കടന്നു പോകുന്നതിനായി അടച്ച ഗേറ്റ് സാങ്കേതിക തകരാറിനെ തുടർന്ന് തുറക്കാനായില്ല.ഇതേ തുടർന്ന് ഇന്നലെ രാവിലെ ഒരു മണിക്കൂറോളം ഇതുവഴി ഗതാഗത സ്തംഭനമുണ്ടായി. രാവിലെ 10 നും 11 നും ഇടയിലാണിത്.ഇരുവശത്തും വാഹനനിര ഉണ്ടായതോടെ സമാന്തര റോഡുകളിലൂടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ഞായറാഴ്ചയായതിനാൽ വാഹന ഒഴുക്ക് കുറഞ്ഞതും ആശ്വാസമായി.
വാഹന നിയന്ത്രണത്തിനു നീലേശ്വരം പൊലീസും എത്തി. നാട്ടുകാരും രംഗത്തിറങ്ങി. ടെക്നിഷ്യന്മാർ എത്തി ഒരു മണിക്കൂറിനകം തകരാർ പരിഹരിച്ച് ഗേറ്റ് തുറന്നു. ഇതോടെ ഗതാഗത തടസ്സം നീങ്ങി. ദേശീയപാതയിൽ റെയിൽവേ ഗേറ്റ് അവശേഷിക്കുന്ന നീലേശ്വരം പള്ളിക്കരയിൽ മേൽപാലം നിർമാണം പുരോഗമിക്കുകയാണ്.