പത്താം ക്ലാസ് കഴിഞ്ഞാൽ ഏത് കോഴ്‌സിന് ചേരണം? എല്ലാറ്റിനുമുള്ള ഉത്തരം ഇവിടെയുണ്ട്‌ – Mathrubhumi

MALAYALAM
ENGLISH
Newspaper
E-Paper
More+
Representational Image | Photo: canva.com
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന പത്താം ക്ലാസ്സ് പരീക്ഷാഫലം വന്നു കഴിഞ്ഞു. തുടര്‍പഠനത്തിന്റെ നടപടിക്രമങ്ങള്‍ അധികം വൈകാതെ ആരംഭിക്കുകയാണ്. പ്രവേശന കാലഘട്ടം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുടെ കാലം കൂടിയാണ്. ഇനിയേതു കോഴ്‌സ് തിരഞ്ഞെടുക്കണമെന്ന ചോദ്യമാണ് പലരേയും വലയ്ക്കുന്നത്.
ജോലിസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കേണ്ടതുണ്ടെങ്കിലും തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി വിദ്യാര്‍ത്ഥികള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ തീര്‍ക്കുന്ന സമ്മര്‍ദ്ദത്തിനപ്പുറം, ആ മേഖലയില്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളിലെ നിലവാരവും കഴിവും കൂടി പരിഗണിച്ചു വേണം, തീരുമാനമെടുക്കാന്‍. പലപ്പോഴും ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി, ഇഷ്ടമില്ലാത്ത കോഴ്‌സിനു കുട്ടികള്‍ ചേരുന്നതിനും പിന്നീട് കോഴ്‌സ് പൂര്‍ത്തീകരിക്കാനാകാതെ അവര്‍ ബുദ്ധിമുട്ടുന്നതിനും നമ്മുടെ കലാലയങ്ങള്‍ എത്രയോ തവണ മൂകസാക്ഷ്യം വഹിച്ചിരിക്കുന്നു. അമിത ആത്മവിശ്വാസത്താല്‍ കുട്ടികള്‍ തെരഞ്ഞെടുക്കുന്ന പല കോഴ്‌സുകളും പിന്നീട് അവര്‍ക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘര്‍ഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും കാണാതിരുന്നുകൂടാ.
പത്താം ക്ലാസ് കഴിഞ്ഞു, പ്ലസ് ടു ഏത് കോമ്പിനേഷന്‍ വേണം?
പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ് പ്ലസ് ടു. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകള്‍ പ്ലസ്ടുവില്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ, കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, വിദ്യാര്‍ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയവ തന്നെ തിരഞ്ഞെടുക്കണം. രക്ഷിതാക്കള്‍ക്ക് ഇഷ്ടമെന്നു കരുതി, കൊമേഴ്‌സ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ സയന്‍സിനു കൊണ്ടുപോയി ചേര്‍ത്തരുത്. സ്വയം തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവരുടെ പ്രായത്തെ പരിഗണിച്ച്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സയന്‍സില്‍ താത്പര്യമില്ലെങ്കില്‍ ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ കോമേഴ്‌സ് ഗ്രൂപ്പെടുക്കാന്‍ പ്രേരിപ്പിക്കണം. ഏതു കോഴ്‌സ് എടുക്കുമ്പോഴും, പ്ലസ് ടുവിനു ശേഷമുള്ള തുടര്‍പഠനം കൂടി മുന്നില്‍ കാണേണ്ടതുണ്ട്.
സയന്‍സ് പഠിക്കാന്‍ ഒരു താത്പര്യവുമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ്‌ എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്‌സുകളിലാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍, പ്ലസ് ടുവില്‍ കണക്ക് പഠനം പരിപൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്. ഇനി, ബയോളജിയില്‍ തീരെ താത്പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കംപ്യൂട്ടര്‍ സയന്‍സ് എടുക്കുന്നതാകും ഉചിതം. അതായത്, നീറ്റ് പരീക്ഷ ലക്ഷ്യം വയ്ക്കുന്ന വിദ്യാര്‍ഥി, നിര്‍ബന്ധമായും കണക്കൊഴിവാക്കി ബയോളജിയും ലാംഗ്വേജും ഉള്ള കോമ്പിനേഷനും എന്‍ജിനിയറിങ്ങിന് താത്പര്യമുള്ള വിദ്യര്‍ത്ഥി കണക്കും കംപ്യൂട്ടര്‍ സയന്‍സും എടുക്കുന്നതുമാണ് നല്ലത്.
പ്ലസ് ടുവിനു ശേഷം, വിവിധ ദേശീയ സ്ഥാപനങ്ങളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടാകാം. അവരും പ്ലസ് ടു കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, തുടര്‍ പഠന സാധ്യതയ്ക്കനുസൃതമായ കോമ്പിനേഷനുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ബി.എസ്./എം.എസ്. കോഴ്‌സുകള്‍ക്ക് താത്പര്യപ്പെടുന്നവര്‍ക്ക് സയന്‍സ് കോമ്പിനേഷന്‍ എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. നീറ്റ്, ജെ.ഇ.ഇ., കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ= കാര്‍ഷിക പ്രവേശന പരീക്ഷ, ഐസര്‍, നൈസര്‍, ബിറ്റ്‌സാറ്റ്, ടി.ഐ.എഫ് .ആര്‍ എന്നിവ ലക്ഷ്യമിടുന്നവരും നിര്‍ദ്ദിഷ്ട സയന്‍സ് കോമ്പിനേഷനുകള്‍ പഠിക്കണം .
സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെങ്കിലും അവര്‍ക്ക് കൂടുതല്‍ നല്ലത്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളായിരിക്കും. എന്നാല്‍ ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ മേഖലകളില്‍ കരിയര്‍ കെട്ടിപ്പെടുക്കാാന്‍ താത്പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്, ആക്ച്വറിയല്‍ സയന്‍സ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും കൊമേഴ്‌സ്/ ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യം കൊമേഴ്‌സ് കോമ്പിനേഷനുകളാണ്.
പ്ലസ് ടു വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, എന്‍.ഐ.എഫ്.ടി. ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, യുസീഡ്, എന്‍.ഐ.ഡി. ഡിസൈന്‍, ഇഫ്‌ളു, ജെ.എന്‍.യു., ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കാമെന്നതുകൊണ്ട് പ്രത്യേക കോമ്പിനേഷനുകള്‍ നിര്‍ബന്ധബുദ്ധ്യാ തിരഞ്ഞെടുക്കണമെന്നില്ല.സംസ്ഥാനത്തെ പ്ലസ് ടു മേഖലയില്‍ സയന്‍സില്‍ 10 കോമ്പിനേഷനുകളും കൊമേഴ്‌സില്‍ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസില്‍ വൈവിധ്യമാര്‍ന്ന 32 കോമ്പിനേഷനുകളുമുണ്ട്.

1. സയന്‍സ് ഗ്രൂപ്പിന്റെ പ്രാധാന്യം

നേരത്തെ സയന്‍സ് ഗ്രൂപ്പെന്നാല്‍ ഡോക്ടറും എന്‍ജിനീയറും മാത്രമാണ് നമുക്കോര്‍മ്മ വന്നിരുന്നതെങ്കില്‍ തെറ്റി. വലിയ സാധ്യതകളാണ് ഇന്ന് സയന്‍സ് പഠിതാക്കള്‍ക്ക് മുന്നിലുള്ളത്. ശാസ്ത്രചിന്തയുടെയും ശാസ്ത്രം പഠിച്ചവരുടെയും പ്രധാന്യം കോവിഡ് കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. കരിയറില്‍ മിനിമം ഗ്യാരന്റി ഉറപ്പ് നല്‍കുന്ന വൈവിധ്യമാര്‍ന്ന പാതകളിലേക്കുള്ള തുടക്കം കൂടിയാണ് സയന്‍സ് ഗ്രൂപ്പ്. അക്കാരണം കൊണ്ടു തന്നെയാകണം, സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശത്തിന് ഏറ്റവും കൂടുതല്‍ സീറ്റുള്ളതും സയന്‍സ് ഗ്രൂപ്പിലാണ്.
മെഡിക്കല്‍ പഠനം
മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ രണ്ടും എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി കോമ്പിനേഷന്‍ തിരഞ്ഞെടുക്കണം.എന്നാല്‍, കണക്കിനോട് അത്ര താത്പര്യമില്ലാത്തവര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹോം സയന്‍സ്/ സൈക്കോളജി കോമ്പിനേഷനെടുത്ത് എന്‍ട്രന്‍സ് പരീക്ഷയിലൂടെ മെഡിക്കല്‍ പ്രാക്ടീഷനറാകാം. അലോപ്പതിക്ക്‌ (എം.ബി.ബി.എസ്.) പുറമേ ബി.ഡി.എസ്., ഹോമിയോപ്പതി, ആയുര്‍വേദ, യുനാനി, നാച്ചുറോപ്പതി എന്നീ മെഡിക്കല്‍ കോഴ്‌സുകളും ബി.ഫാം, ആഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്, വെറ്ററിനറി സയന്‍സ്, ഡെയറി സയന്‍സ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ബയോടെക്നോളജി ആന്‍ഡ് ജനിറ്റിക്സ്, ബി.എസ്സി. നഴ്സിങ് തുടങ്ങിയ അനുബന്ധ കരിയറുകള്‍ക്കും ബയോളജി സയന്‍സ് അനിവാര്യതയാണ്. ഇതിനു പുറമെ ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ബിരുദത്തിന് ചേരാനും തുടര്‍ന്ന്ഗവേഷണ മേഖലയില്‍ വ്യാപരിക്കാനുള്ള അവസരവും അവര്‍ക്കുണ്ട്.
അവസരങ്ങളുടെ പാരാമെഡിക്കല്‍ രംഗം
ആതുരശ്രുശ്രൂഷാ മേഖലയില്‍ ലോകത്താകമാനം മലയാളികള്‍ക്ക് വലിയ പ്രാമുഖ്യമുണ്ട്. ഡോക്ടര്‍ പ്രഫഷനുമപ്പുറത്ത്, വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം. നഴ്സിങ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്നോളജി തുടങ്ങിയ പരമ്പരാഗത മേഖലകള്‍ക്കു പുറമെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറാപ്പി, ഒപ്ടോമെട്രി, പെര്‍ഫ്യൂഷന്‍ ടെക്നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നോളജി, എമര്‍ജന്‍സി കെയര്‍ ടെക്നോളജി, റെസ്പിറേറ്ററി തെറാപ്പി ടെക്നോളജി, ഫിസിയോ തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ന്യൂറോ ടെക്നോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍, കാര്‍ഡിയാക് ലബോറട്ടറി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഡെന്റല്‍ മെക്കാനിക്ക്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, റേഡിയോളജിക്കല്‍ ടെക്നോളജി, സൈറ്റോ ടെക്നോളജി, ബ്ലഡ് ബാങ്ക് ടെക്നോളജി, ഡയബറ്റോളജി തുടങ്ങിയ ന്യൂ ജെന്‍ പാരാമെഡിക്കല്‍ കോഴ്സുകളും ഇന്നിന്റെ അനിവാര്യതയാണ്. ബയോളജിയുമായി ബന്ധപ്പെട്ട ബയോ ടെക്നോളജി, മൈക്രോ ബയോളജി, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ബയോ കെമിസ്ട്രി, മെഡിക്കല്‍ ബയോ കെമിസ്ട്രി, ഫുഡ് സയന്‍സ്, ഫുഡ് ടെക്നോളജി തുടങ്ങിയ വിഷയങ്ങളില്‍ വലിയ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.
എന്‍ജിനീയറിങ്- എക്കാലവും തൊഴില്‍
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഹോം സയന്‍സ്/ ജിയോളജി/ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതി എന്‍ജിനീയറിങ്ങിന് ചേരാനുള്ള അവസരമുണ്ട്. എല്ലാ കാലത്തും സാങ്കേതിക മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യോജിച്ചതാണ് എന്‍ജിനീയറിങ്ങ് പഠനമെന്ന് നിസ്സംശയം പറയാം. സ്‌കില്ലും എക്‌സലന്‍സും ഉള്ള എന്‍ജിനീയര്‍മാര്‍ക്ക് ഇന്നും ഡിമാന്റും പ്ലേസ്‌മെന്റും ഉണ്ടെന്ന കാര്യം മറക്കരുത് . ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, പെട്രോളിയം, കെമിക്കല്‍, ബയോ മെഡിക്കല്‍, മറൈന്‍, എയ്റോനോട്ടിക്കല്‍, ആര്‍ക്കിടെക്ച്ചര്‍ മുതലായവ ടെക്നിക്കന്‍ മേഖലയില്‍ ഇപ്പോഴും വലിയ ഡിമാന്റുള്ള കോഴ്സുകളാണ്. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്, സെറാമിക് എന്‍ജിനീയറിംഗ്, ലെതര്‍ ടെക്നോളജി, ഫൂട്വെയര്‍ ടെക്നോളജി, പ്രിന്റിംഗ് ടെക്നോളജി തുടങ്ങിയവയും ജോലിസാധ്യതയുള്ള സാങ്കേതിക മേഖലകളാണ്. ഈ മേഖലയിലെ വിവിധ ദേശീയ സ്ഥപനങ്ങളിലേക്കു നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്കായും അവര്‍ തയ്യാറെടുക്കേണ്ടതുണ്ട്.
എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍
എന്‍ജിനീയറിങ്ങിനൊപ്പം പ്രാമുഖ്യമുള്ളതാണ്, ഡിപ്ലോമ കോഴ്‌സുകള്‍. പ്ലസ് ടുവില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പോളി ടെക്നിക്കുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി, രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനമുണ്ട്.പെയിന്റ് ആന്‍ഡ് കോസ്മെറ്റിക് കോസ്മെറ്റിക് ടെക്നോളജി, ടൂള്‍ ആന്‍ഡ് ഡൈ, ഇന്റീരിയര്‍ ഡിസൈന്‍, പ്ലാസ്റ്റിക് ടെക്നോളജി എന്നിങ്ങനെ വലിയ പ്ലേസ്‌മെമെന്റ് സാധ്യതകളുള്ള എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലും അവര്‍ക്കു ചേരാവുന്നതാണ്. ഐ.ടി. മേഖലയിലെ കോഴ്സുകളായ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്കിങ് തുടങ്ങിയ മേഖലകളില്‍ ബി.ടെക്, ബി.എസ്സി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ധാരാളം ലഭ്യമാണ്.
സയന്‍സ് പഠിച്ചവര്‍ക്ക് സൈന്യത്തിലും അവസരം
പ്ലസ് ടു യോഗ്യതയും മികച്ച കായികശേഷിയുമുള്ളവര്‍ക്ക് സൈന്യത്തില്‍ ഉന്നത പദവിയിലെത്താന്‍ ഉതകുന്നതാണ് എന്‍.ഡി.എ., നേവല്‍ അക്കാദമി പരീക്ഷകള്‍. പൈലറ്റ് കോഴ്സിനു ചേരാനുള്ള അടിസ്ഥാന യോഗ്യത ഫിസിക്സും കെമിസ്ട്രിയും മാത്‌സും പഠിച്ച പ്ലസ് ടു കോഴ്‌സാണ്. ഇതോടൊപ്പം സയന്‍സ് വിഷയങ്ങളിലെ ഗവേഷണ സാധ്യതയും രാജ്യാന്തര നിലവാരമുള്ളതാണ്. സയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ബിരുദതലത്തില്‍ എതു കോഴ്‌സ് തെരഞ്ഞെടുക്കാനും അവര്‍ക്കു സാധിക്കുമെന്നതാണ് .

2. കോമേഴ്‌സ് അത്ര മോശം കോഴ്‌സല്ല

കൊടുക്കല്‍ – വാങ്ങലുകളും സേവനങ്ങളുമാണ് ഒരു നാടിന്റെ സാമ്പത്തിക സ്ഥിതിയെ നിയന്ത്രിക്കുന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകള്‍ ഉള്ള കാലത്തോളം കൊമേഴ്‌സിനു പ്രാമുഖ്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് എല്ലാ കാലവും അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് നാടിന്റെ നിലനില്‍പ്പ് തന്നെ. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്ന ഇടമാണ് പ്ലസ് ടു കൊമേഴ്സ് ക്ലാസ്സുമുറികള്‍. ഇന്‍ഷൂറന്‍സ് അഡൈ്വസര്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍, ഡാറ്റാ അനലിസ്റ്റ് എന്നിങ്ങനെ ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്.
കണക്കിനോട് വലിയ പ്രതിപത്തിയില്ലാത്തവര്‍ക്ക്, കണക്ക് ഒരു ഓപ്ഷനല്ലാതെയും, പ്ലസ് ടു കൊമേഴ്സ് പഠിക്കാനുള്ള അവസരം വിവിധ കൊമേഴ്‌സ് ഗ്രൂപ്പുകളിലുണ്ട്. കൊമേഴ്സ് ഗ്രൂപ്പില്‍ ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഇക്കണോമിക്സ് എന്നിവയ്ക്ക് പുറമേ മാത്‌സ്‌, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഓപ്ഷനായി തിരഞ്ഞെടുക്കാം.
കൊമേഴ്സ് പ്ലസ് ടു കഴിഞ്ഞവര്‍ ബാച്ചിലര്‍ ഓഫ് കൊമേഴ്സ്(ബി.കോം.), ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍(ബി.ബി.എ.), ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്(ബി.എം.എസ്.), ബാച്ചിലര്‍ ഓഫ് ബിസിനസ്സ് സ്റ്റഡീസ്(ബി.ബി.എസ്.)എന്നിവയാണ് പൊതുവേ ബിരുദതലത്തില്‍ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാനുളള മുഖ്യസാധ്യത. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ്, ഐടി തുടങ്ങിയ മേഖലകള്‍ കൊമേഴ്സ് ബിരുദധാരികള്‍ക്ക് ജോലി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതിനു പുറമേ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറി പ്രോഗ്രാം, കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയും കൊമേഴ്സുകാര്‍ക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നതാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബെസ്റ്റ് ഓപ്ഷനാ
പ്ലസ് ടു തലത്തില്‍, കൊമേഴ്‌സ് പഠിയ്ക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും പൊതുവില്‍ ചാര്‍ട്ടഡ് അക്കൗണ്ടന്റുമാരൊക്കെ കൊമേഴ്‌സ് പശ്ചാത്തലമുള്ളവര്‍ തന്നെയാണ്. അക്കൗണ്ടിങ്, ടാക്സേഷന്‍, ഓഡിറ്റിങ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി കോഴ്സില്‍ (സി.എ.) മൂന്നു ഘട്ടങ്ങളാണുള്ളത്. 12-ാം ക്ലാസ് പരീക്ഷ കഴിയുമ്പോള്‍ ആദ്യ ഘട്ടമായ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്യാം; പ്ലസ് ടു പരീക്ഷ പാസായി കഴിഞ്ഞയുടന്‍ ഫൗണ്ടേഷന്‍ പരീക്ഷ എഴുതാം. ഫൗണ്ടേഷനും പ്ലസ് ടുവും പാസ്സായാല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം; ഒമ്പതു മാസത്തെ പഠനത്തിനു ശേഷം പരീക്ഷ എഴുതാം. മൂന്നു വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനുശേഷം ഫൈനല്‍ പരീക്ഷയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ആണ് സി.എ. പരീക്ഷകള്‍, അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്നത്.
അറിയണം കമ്പനി സെക്രട്ടറി കോഴ്‌സിനെക്കുറിച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് കമ്പനി സെക്രട്ടറി കോഴ്സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ ചുമതല. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറയ്ക്കുക തുടങ്ങിയവയൊക്കെയാണ് പൊതുവില്‍ കോസ്റ്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍. സി.എ പരീക്ഷയുടെ പോലെ മൂന്നു ഘട്ടങ്ങളാണ് ഈ കോഴ്സുകള്‍ക്കുമുള്ളത്. ഇവയ്ക്ക് ബിരുദം നിര്‍ബന്ധമില്ല. എന്നാലും ബിരുദ പഠനത്തിനൊപ്പം ഈ കോഴ്സുകള്‍ ചെയ്യാവുന്നതാണ്.

3. ഹ്യുമാനിറ്റീസിനുണ്ട് വലിയ സാധ്യതകള്‍

മുന്‍പൊക്കെ സയന്‍സും കൊമേഴ്സും കിട്ടാത്തവര്‍ ഒടുവില്‍ മറ്റ് വഴിയില്ലാതെ പഠിച്ചിരുന്ന ഗ്രൂപ്പായിരുന്നു ഹ്യുമാനിറ്റീസ് എങ്കില്‍, ഇപ്പോള്‍ കഥ മാറി. പൊതുവില്‍ സിവില്‍ സര്‍വീസ് മോഹികളുടെ ഇഷ്ട കോമ്പിനേഷനായി, ഈയടുത്ത കാലത്ത് ഹ്യുമാനിറ്റീസ് ബാച്ചുകള്‍ മാറിയിട്ടുണ്ട്. ഹയര്‍ സെക്കൻഡറിയില്‍ ഏറ്റവും അധികം ഓപ്ഷനുള്ള ഗ്രൂപ്പാണ് ഹ്യുമാനിറ്റീസ്.
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി, സോഷ്യോളജി, ജിയോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി, ആന്ത്രപോളജി, സ്റ്റാറ്റിസ്റ്റിക്സ് , അറബി, ഹിന്ദി, ഉര്‍ദു, കന്നഡ, തമിഴ്, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ശാസ്ത്രം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജേണലിസം, ഇംഗ്ലീഷ് സാഹിത്യം, മ്യൂസിക്, മലയാളം എന്നിവയില്‍ ഏതെങ്കിലും നാല് വിഷയങ്ങളും രണ്ട് ഭാഷാ വിഷയവുമാണ് ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ഉള്ളത്.
വിമര്‍ശനാത്മകമായി ചിന്തിക്കാനും വായിക്കാനും എഴുതാനും ഹ്യുമാനിറ്റീസ് കളമൊരുക്കും. നന്നായി ആശയവിനിമയം ചെയ്യാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, അവരുടെ മനസ്സിലിരുപ്പ് അറിയാനും, വിമര്‍ശനാത്മകമായി ചിന്തിക്കാനും ഒക്കെ സാധിക്കുന്നവര്‍ക്ക് തന്നെയാണ് തൊഴില്‍ വിപണിയിലും ഡിമാന്റ്

പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്ലസ് ടു മാത്രമല്ല; വേറെയുമുണ്ട് സാധ്യതകള്‍

പത്താം ക്ലാസ്സിന് ശേഷമുള്ള തുടര്‍പഠനത്തിന്റെ സാധ്യതകളില്‍ പ്ലസ് ടു വിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്, വി.എച്ച്.എസ്.ഇ. (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) യും ടി.എച്ച്.എസ്.ഇ.(ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി)യും.വി.എച്ച്.എസ്.ഇയിലും ടി.എച്ച്.എസ്.ഇയിലും സയന്‍സ് ഗ്രൂപ്പുകള്‍ പഠിച്ചവര്‍ക്ക് രണ്ടാം വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി വഴി, പ്രവേശനമെടുക്കാവുന്നതാണ്. പത്താം തരത്തിനു ശേഷം വളരെ പെട്ടന്ന് തന്നെ ജോലി മേഖലയിലേയ്ക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പോളിടെക്‌നിക്കുകളുടേയും ഐ.ടി .ഐകളുടേയും വാതിലുകളുമുണ്ട്. രണ്ടു വര്‍ഷത്തെ ഐ.ടി.ഐ. പൂര്‍ത്തീകരിച്ചവര്‍ക്കും സമാന മേഖലയിലെ പോളിടെക്‌നിക് കോഴ്‌സുകളിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി വഴി, രണ്ടാം വര്‍ഷ പ്രവേശനമെടുക്കാവുന്നതാണ്
l. വിവിധ സ്‌പെഷ്യലൈസേഷനുകളുമായി വി .എച്ച്.എസ്.ഇ.
ഒരര്‍ത്ഥത്തില്‍ പ്ലസ് ടുവിനു തത്തുല്യം തന്നെയാണ് വി.എച്ച്.എസ്.ഇയും. പ്ലസ് ടു കോമ്പിനേഷനുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ തന്നെയുള്ള തുടര്‍പഠന സാധ്യതകളൊക്കെ വി.എച്ച്.എസ്.ഇ.കാര്‍ക്കും അവകാശപ്പെട്ടതുമാണ്. പഠിക്കുന്ന സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്കൊപ്പം ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ് വി.എച്ച്.എസ്.ഇയിലെ ക്രമീകരണം. ലൈവ് സ്റ്റോക്ക്, ഹോമിയോ ഫാര്‍മസിസ്റ്റ് തുടങ്ങി പല സര്‍ക്കാര്‍ ജോലികളിലേയ്ക്കും അടിസ്ഥാന യോഗ്യത പോലും നിശ്ചയിച്ചിരിക്കുന്നത്, വി.എച്ച്.എസ്.ഇയിലെ സ്‌പെഷ്യലൈസേഷനുകള്‍ അനുസരിച്ചാണ്.
കോഴ്‌സ് ഐഡിയും നിലവിലുള്ള വി.എച്ച്.എസ്.ഇ കോഴ്‌സുകളും

 1. Course ID: അഗ്രോ മെഷിനറി & പവര്‍ എഞ്ചിനീയറിംഗ് (Agro Machinery and Power Engineering)
 2. Course ID: സിവില്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി (Civil Construction Technology)
 3. Course ID: കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (Computer Science and Information Technology)
 4. Course ID:ഓട്ടോമൊബൈല്‍ ടെക്‌നോളജി (Automobile Technology)
 5. Course ID: ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് ടെക്‌നോളജി (Electrical and Electronics Technology)
 6. Course ID: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (Electronics and Communication Technology)
 7. Course ID: ഗ്രാഫിക് ഡിസൈന്‍ & പ്രിന്റിംഗ് ടെക്‌നോളജി (Graphic Design and Printing Technology)
 8. Course ID: റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ് (Refrigeration and Air-Conditioning)
 9. Course ID: പോളിമര്‍ ടെക്‌നോളജി (Polymer Technology)
 10. Course ID: ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി (Textile Technology)
 11. Course ID: അഗ്രി ക്രോപ് ഹെല്‍ത്ത് മാനേജ്‌മെന്റ് (Agri-Crop Health Management)
 12. Course ID: അഗ്രികള്‍ച്ചര്‍ സയന്‍സ് & പ്രൊസസ്സിംഗ് ടെക്‌നോളജി (Agriculture Science and Processing Technology)
 13. Course ID: അഗ്രി – ബിസിനസ് & ഫാം സര്‍വ്വീസ് (Agri-Business and Farm Services)
 14. Course ID: മെഡിക്കല്‍ ലബോറട്ടറി & ടെക്‌നോളജി (Medical Laboratory Technology)
 15. Course ID: ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജി (ECG & Audiometric Technology)
 16. Course ID: ബേസിക് നഴ്‌സിംഗ് & പാലിയേറ്റീവ് കെയര്‍ (Basic Nursing and Palliative Care)
 17. Course ID: ഡെന്റല്‍ ടെക്‌നോളജി (Dental Technology)
 18. Course ID: ബയോ മെഡിക്കല്‍ എക്യുപ്‌മെന്റ് ടെക്‌നോളജി (Biomedical Equipment Technology)
 19. Course ID: ഫിസിയോ തെറാപ്പി (Physiotherapy)
 20. Course ID: ഫിസിക്കല്‍ എജുക്കേഷന്‍ (Physical Education)
 21. Course ID: ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് (Livestock Management)
 22. Course ID: ഡയറി ടെക്‌നോളജി (Dairy Technology)
 23. Course ID: മറൈന്‍ ഫിഷറീസ് & സീ ഫുഡ് പ്രോസസ്സിംഗ് (Marine Fisheries & Seafood Processing)
 24. Course ID: അക്വാകള്‍ച്ചര്‍ (Aquaculture)
 25. Course ID: മറൈന്‍ ടെക്‌നോളജി (Marine Technology)
 26. Course ID: കോസ്‌മെറ്റോളജി & ബ്യൂട്ടി തെറാപ്പി (Cosmetology and Beauty Therapy)
 27. Course ID: ഫാഷന്‍ & അപ്പാരല്‍ ഡിസൈനിങ്ങ് (Fashion and Apparel Designing)
 28. Course ID: ക്രഷ് & പ്രി-സ്‌കൂള്‍ മാനേജ്‌മെന്റ് (Creche and Pre-School Management)
 29. Course ID: ട്രാവല്‍ & ടൂറിസം (Travel and Tourism)
 30. Course ID: അക്കൗണ്ടിംഗ് & ടാക്‌സേഷന്‍ (Accounting and Taxation)
 31. Course ID: കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് (Customer Relationship Management)
 32. Course ID: ബാങ്കിങ് & ഇന്‍ഷൂറന്‍സ് സര്‍വ്വീസസ് (Banking and Insurance Services)
 33. Course ID: മാര്‍ക്കറ്റിങ്ങ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (Marketing and Financial Services)
 34. Course ID: കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ് (Computerised Office Management)
 35. Course ID: ഫുഡ് & റെസ്റ്റോറന്റ് മാനേജ്‌മെന്റ് (Food and Restaurant Management)

അപേക്ഷാ രീതി: അപേക്ഷകള്‍ നിര്‍ദ്ദിഷ്ട വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. ഒരു ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ നല്‍കുന്ന ഏകജാലക പ്രവേശന രീതിയാണ് പിന്തുടരുന്നത്. ഇഷ്ടമുള്ള കോഴ്‌സുകള്‍ (വിഎച്ച്എസ്ഇ) കണ്ടെത്തി, എത്ര സ്‌കൂളിലേക്കു വേണമെങ്കിലും അപേക്ഷിക്കാവുന്നതാണ്. വെബ് സൈറ്റ്:www.vhse.kerala.gov.in
II) സാങ്കേതിക മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി ഐ.എച്ച്. ആര്‍.ഡി. ടെക്നിക്കല്‍ സ്‌കൂള്‍
പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാന്റുള്ളതു തന്നെയാണ്, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററികളും. ഐ.എച്ച്. ആര്‍.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ്, പ്രവേശനം. സര്‍ക്കാര്‍ മേഖലയില്‍ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളില്‍ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും,http://www.ihrd.ac.in/. പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം.Physical Science Group, Integrated Science Group.
Physical Science Group

 • Part I: ഇംഗ്ലീഷ്
 • Part II: കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (തിയറി & പ്രാക്ടിക്കല്‍),
 • Part III: ഫിസിക്‌സ് (തിയറി & പ്രാക്ടിക്കല്‍)
 • കെമിസ്ട്രി (തിയറി & പ്രാക്ടിക്കല്‍)
 • മാത്തമാറ്റിക്‌സ്
 • ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കല്‍)

B. Integrated Science Group

 • Part I: ഇംഗ്ലീഷ്
 • Part II: കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (തിയറി & പ്രാക്ടിക്കല്‍)
 • Part III: ഫിസിക്‌സ് (തിയറി & പ്രാക്ടിക്കല്‍)
 • കെമിസ്ട്രി (തിയറി & പ്രാക്ടിക്കല്‍)
 • ബയോളജി (തിയറി & പ്രാക്ടിക്കല്‍)

കേരളത്തിലെ വിവിധ ജില്ലകളിലായി 15 ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളുണ്ട്

 • 1. Model Technical Higher Secondary School, Kaloor, Kochi – 682 017, Ph.0484-2347132, e-mail:[email protected]
 • 2. Technical Higher Secondary School, Puthuppally, Kottayam, Pin – 686011, Ph:0481-2351485, e-mail:[email protected]
 • 3. Technical Higher Secondary School, Vazhakkad, Malappuram District, Pin – 673 640, Ph.0483-2725215, e.mail:[email protected]
 • 4. Technical Higher Secondary School, Peerumedu, Idukki, Pin – 685531, Ph.04869-233982, 04869-232899 e-mail: thsspeermade@ ihrd.ac.in
 • 5. Technical Higher Secondary School, Vattamkulam, Nellisserry, Sukapuram P.O, Via Edappal, Malappuram District, Pin – 679 576, PH:0494-2681498, e-mail: [email protected]
 • 6. Technical Higher Secondary School, Muttom P.O., Thodupuzha – 685587, Ph.0486-2255755, e-mail: [email protected]
 • 7. Technical Higher Secondary School, Mallappally, Mallappally East P.O, Pathanamthitta Dist, Pin- 689 584, Ph.0469-2680574, e-mail:thssmallappally@ ihrd.ac.in
 • 8. Model Technical Higher Secondary School, Kaprassery, Nedumbassery.P.O, Chengamanadu, Pin – 683 585, Ph.0484-2604116, e-mail: [email protected]
 • 9. Technical Higher Secondary School, Perinthalmanna, Angadippuram, Malappuram District, Pin: 679321, Phone : 04933-225086, e-mail : [email protected]
 • 10. Technical Higher Secondary School, Thiruthiyad, Calicut Pin: 673 004, Phone: 0495 – 2721070, Email: [email protected]
 • 11. Technical Higher Secondary School, (Near Govt. HSS), KIP Campus, Adoor, Pathanamthitta – 691 523, Phone: 04734-224078, Email: [email protected]
 • 12 Technical Higher Secondary School, High Road Aluva – Ernakulam,Pin: 683101, Phone: 0484-2623573, Email: [email protected]
 • 13. Technical Higher Secondary School, Cherthala, Pallippuram P.O Alappuzha Dt, Pin: 688 541, Phone: 0478 – 2552828, Email: [email protected]
 • 14. Technical Higher Secondary School, Varadium (Govt. U.P. School Campus), Avanur P.O.,Trissur – 680 547, Phone: 0487-2214773 E-mail: [email protected]
 • 15. Technical Higher Secondary School, Muttada, Muttada P.O, Pin: 695 025, Phone: 0471 – 2543888, Email: [email protected]

III. സാങ്കേതിക മികവിന് പോളിടെക്‌നിക് കോളേജുകള്‍
പത്താം ക്ലാസ്സു കഴിഞ്ഞവര്‍ക്കു മുന്‍പിലെ മറ്റൊരു പ്രധാനപ്പെട്ട സാധ്യതയാണ്, എഞ്ചിനീയറിംഗ് ഡിപ്ലോമകള്‍. നിയമപരമായി പ്രായപൂര്‍ത്തിയാവുന്നതോടൊപ്പം തന്നെ, ടെക്‌നിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി മേഖലയില്‍ വ്യാപരിക്കാനുള്ള സാധ്യതകള്‍ കൂടി എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കുണ്ട്. മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സ്വദേശത്തും വിദേശത്തും വലിയ അവസരങ്ങളുമുണ്ട്.സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും നിരവധി ടെക്‌നിക്കല്‍ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത, ഡിപ്ലോമയായതുകൊണ്ടുതന്നെ വലിയ ഡിമാന്റാണ് പോളിടെക്‌നിക് കോളേജുകളില്‍ പ്രവേശനത്തിനുള്ളത്. ഡിപ്ലോമയ്ക്കു ശേഷം, ലാറ്ററല്‍ എന്‍ട്രി വഴി ബി.ടെക് നു രണ്ടാം വര്‍ഷത്തിലേയ്ക്ക് പ്രവേശനം നേടാമെന്ന പ്രത്യേക തകൂടിയുണ്ട്. ഡിപ്ലോമക്കാരേയും എഞ്ചിനീയറുമാരായിട്ടു തന്നെയാണ്, സമൂഹം നോക്കി കാണുന്നതും.
വിവിധ ഡിപ്ലോമ കോഴ്‌സുകള്‍:

 • 1) സിവില്‍ എഞ്ചിനീയറിംഗ് (Civil Engineering
 • 2) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (Mechanical Engineering)
 • 3) ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (Electrical & Electronics Engineering)
 • 4) ഇലക്ട്രോണിക്‌സ് & കമ്മ്യുണിക്കേഷന്‍ എഞ്ചിനീയറിംഗ് (Electronics & Communication engineering)
 • 5) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് (Computer Engineering)
 • 6) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെന്റ് (Computer Application & Business Management)
 • 7) ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് (Electronics Engineering)
 • 8) ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി (Textile Technology)
 • 9) കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (Commercial Practice)
 • 10) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് -Computer Engineering(Hearing Impaired)
 • 11) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് (Mechanical Engineering)
 • 12)ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (Automobile Engineering)
 • 13) കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിംഗ് (Computer Hardware Engineering)
 • 14) ആര്‍ക്കിടെക്ച്ചര്‍ (Architecture)
 • 15) പോളിമര്‍ ടെക്‌നോളജി (Polymer Technology)
 • 16) ബയോ മെഡിക്കല്‍ (Biomedical engineering)
 • 17) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (Computer Application)
 • 18) ബിസിനസ്സ് മാനേജ്‌മെന്റ് (Business Management)
 • 19) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (Information Technology)
 • 20) കെമിക്കല്‍ എഞ്ചിനീയറിംഗ് (Chemical engineering)
 • 21) സിവില്‍ എഞ്ചിനീയറിംഗ് -Civil Engineering (Hearing Impaired)
 • 22) ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി (Textile Technology)
 • 23) ടൂള്‍ & ഡൈ (Tool & Die engineering)
 • 24) പ്രിന്റിംഗ് ടെക്‌നോളജി (Printing Technology)
 • 25) വുഡ് & പേപ്പര്‍ ടെക്‌നോളജി (Wood and paper technology)

അപേക്ഷാ രീതി: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ -എയ്ഡഡ് – അണ്‍ എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്.ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക്കുകളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.പ്ലസ് ടു വും ഐ .ടി.ഐ.യും പൂര്‍ത്തിയാക്കിയവര്‍ക്ക്, രണ്ടാം വര്‍ഷത്തിലേയ്ക്ക് (LET) പ്രവേശനം ലഭിക്കും. സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഫീസ് നിരക്ക്, സര്‍ക്കാര്‍ പോളിടെക്‌നിക്കുകളിലെ ഫീസ് ഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ സാമാന്യം ഉയര്‍ന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്:www.polyadmission.org
IV. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ശരാശരി നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഒരു കൈത്തൊഴില്‍ പഠിച്ച് എത്രയും പെട്ടെന്ന്, സര്‍ട്ടിഫിക്കറ്റോടെ ജോലി മേഖലയില്‍ വ്യാപരിക്കാനാഗ്രഹിക്കുന്നവര്‍ക്കും മുന്‍പിലുള്ള വലിയ സാധ്യതയാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ല്ഭ്യമാകുന്ന ഐ.ടി.ഐ.കള്‍. സര്‍ക്കാര്‍ മേഖലയിലും സ്വാശ്രയ മേഖലയിലുമാണ്, ഭൂരിഭാഗം ഐ .ടി .ഐ.കളും പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷവും രണ്ടു വര്‍ഷവുമുള്ള ഡിപ്ലോമ കോഴ്‌സുകളാണ്, ഇവയിലെ മുഖ്യ ആകര്‍ഷണം. ഒന്നു രണ്ടു വര്‍ഷം കൊണ്ടു തന്നെ വൈവിധ്യമാര്‍ന്ന വിവിധ കോഴ്‌സുകളില്‍ ഡിപ്ലോമയ്ക്കുളള സാധ്യതയുള്ളതുകൊണ്ട്, സാധാരണക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റാണ് ഐ.ടി.ഐയിലെ പ്രവേശനത്തിനുള്ളത്. രണ്ടു വര്‍ഷത്തെ ഐ.ടി.ഐ. ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക്, രണ്ടാം വര്‍ഷ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക്, ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം തേടാവുന്നതാണ്.
വിവിധ ഡിപ്ലോമ കോഴ്‌സുകള്‍:

 • 1)TENDER OPERATOR(CP)
 • 2)ARCHITECTURAL ASSISTANT
 • 3)BAKER & CONFECTIONER
 • 4)CATERING & HOSPITALITY ASSISTANT
 • 5)C.O.P.A
 • 6)CARPENTER
 • 7)CRAFTSMAN FOOD PRODUCTION-(GENERAL)
 • 8)D/CIVIL
 • 9)DIGITAL PHOTOGRAPHER
 • 10)DRESS MAKING
 • 11)DTPO
 • 12)ELECTRONIC MECHANIC
 • 13)ELECTRICIAN
 • 14)FASHION TECHNOLOGY
 • 15)FITTER
 • 16)FRONT OFFICE ASSISTANT
 • 17)HAIR & SKIN CARE
 • 18)HOSPITAL HOUSE KEEPING
 • 19)INFORMATION & COMMUNICATION TECHNOLOGY
 • 22)SYSTEM MAINTENANCE
 • 24)INSTRUMENT MECHANIC(CP)
 • 23)I T & E S M
 • 24)INERIOR DECORATION & DESIGNING
 • 25)LABORITORY ASSISTANT(CP)
 • 26)LIFT MECHANIC
 • 27)MAINTANANCE MECHANIC(CP)
 • 28)MECHANIC AGRICULTURE MACHINERY
 • 29)MECHANIC AUTO ELECTRICAL ELECTRONICS
 • 30)MECHANIC DIESEL
 • 31)MECHANIC LENS/PRISM GRINDING
 • 32)MECHANIC MEDICAL ELECTRONICS
 • 33)MECHANIC MECHATRONICS
 • 34)MECHANIC MOTOR VEHICLE
 • 35)MECHANIC REFRIGERATION & AIR CONDITIONING
 • 36)PLUMBER
 • 37)STEWARD
 • 38)SURVEYOR
 • 39)SURFACE ORNAMENTATION TRCHNIQUES
 • 40)WELDER
 • 41)WELDER (GAS & ELECTRIC)

അപേക്ഷാ രീതി: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഐ.ടി.ഐകളിലെ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം ഏകജാലക രീതിയിലാണ്.ഒരു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഐ.ടി.ഐകളിലേയ്ക്കും ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.എന്നാല്‍ പ്രൈവറ്റ് ഐ.ടി.ഐകളില്‍, അതാതു സ്ഥാപനം നേരിട്ടാണ് പ്രവേശന നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്നത്. പൈവറ്റ് ഐ.ടി.ഐകളില്‍ പ്രവേശനമുറപ്പിക്കുന്നതിനു മുന്‍പ്, നിര്‍ദിഷ്ട കോഴ്‌സിന് എന്‍.സി.സി.ടിയുടെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സ്വാശ്രയ ഐ.ടി.ഐകളിലെ ഫീസ് നിരക്ക്, സര്‍ക്കാര്‍ ഐ.ടി.ഐകളേക്കാള്‍ താരതമ്യേന ഉയര്‍ന്നതാണ്.വിവിധ ജില്ലകളിലെ സര്‍ക്കാര്‍ – സ്വാശ്രയ ഐ.ടി.ഐകളുടെയും അവിടുത്തെ കോഴ്‌സുകളുടേയും ലിസ്റ്റ് വെബ് സൈറ്റിലുണ്ട്.ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും വെബ് സൈറ്റ് സന്ദര്‍ശിക്കുക:www.det.kerala.gov.in
പത്താം ക്ലാസ്സുകാര്‍ക്കുള്ള മറ്റു സാധ്യതകള്‍
1.ഓപ്പണ്‍ സ്‌കൂള്‍: സമാന്തര വിദ്യാഭ്യാസത്തിനു സാധ്യതയൊരുക്കി നാഷണല്‍ ഓപ്പണ്‍ സ്‌ക്കൂളും കേരള ഓപ്പണ്‍ സ്‌കൂളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. റഗുലറായി സ്‌കൂളില്‍ പോയി പ്ലസ് ടു കോഴ്‌സു പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഓപ്പണ്‍ സ്‌കൂളിങ്ങില്‍ താല്‍പ്പര്യമുള്ളവര്‍ക്കുമായി ക്രമികരിച്ചിട്ടുള്ളതാണ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഈ സംവിധാനങ്ങള്‍.

2.അഫ്‌സല്‍ ഉലമ പ്രിലിമിനറി കോഴ്സ്: കോഴിക്കോട് സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അറബിക് കോളേജുകളില്‍ അഫ്‌സല്‍ ഉലമ പ്രിലിമിനറി കോഴ്സ് നടത്തപ്പെടുന്നുണ്ട്. അഫ്‌സല്‍ ഉലമ പ്രിലിമിനറി കോഴ്സ്, പ്ലസ്ടു ഹ്യൂമാനിറ്റീസിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. പ്രവേശനത്തിനും മറ്റു വിശദവിവരങ്ങള്‍ക്കും യൂണിവേഴ്‌സിറ്റി വെബ് സൈറ്റ് പരിശോധിച്ച് ബന്ധപ്പെട്ട കോളേജുകളെ പരിചയപ്പെടാവുന്നതാണ്.
3.പ്രാക്- ശാസ്ത്രി കോഴ്‌സ്: ഡല്‍ഹിയിലെ സെന്‍ട്രല്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ സംസ്‌കൃത ഭാഷക്ക് പ്രാമുഖ്യവും പ്രാധാന്യവുമുള്ള XI, XII ക്ലാസ്സുകളില്‍ പഠിക്കാനവസരമുണ്ട്. കോഴ്‌സിന്റെ പേര്, പ്രാക്- ശാസ്ത്രി എന്നാണ്. താഴെ കാണുന്ന വെബ്സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
4. ആര്‍ട്‌സ് ഹയര്‍ സെക്കന്ററി: തൃശ്ശൂരില്‍ സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ആര്‍ട്‌സ് ഹയര്‍ സെക്കണ്ടറിക്കൊപ്പം കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, കൂടിയാട്ടം, തുള്ളല്‍, മൃദംഗം, തിമില, മിഴാവ്, നൃത്തം, കര്‍ണാടക സംഗീതം എന്നിവയിലേതെങ്കിലും ഐശ്ചിക വിഷയമായി തന്നെ പഠിച്ച് പരിശീലനം നേടാന്‍ അവസരമുണ്ട്.താഴെ കാണുന്ന വെബ് സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.www.kalamandalam.org
5. സി..ഐ.പി .ഇ.ടി. (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി) ഡിപ്ലോമ കേന്ദ്ര കെമിക്കല്‍ ആന്‍ഡ് പെട്രോള്‍ കെമിക്കല്‍ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി.സി.ഐ.പി .ഇ.ടി. നടത്തുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളായ പ്ലാസ്റ്റിക്ക് ടെക്നോളജി, പ്ലാസ്റ്റിക് മൗള്‍ഡ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് പത്താംം ക്ലാസ്സ് യോഗ്യത മതി. വെബ് സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.https://www.cipet.gov.in/
6.എന്‍.ടി.ടി.എഫ്. ഡിപ്ലോമ: എന്‍.ടി.ടി.എഫ് നല്‍കുന്ന വിവിധ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. വെബ്സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
7.ഹാന്‍ഡ്‌ലൂം ടെക്നോളജി ഡിപ്ലോമ: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജിയില്‍ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
8.സിഫ് നെറ്റില്‍ (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ & എഞ്ചിനീയറിംഗ് ട്രയിനിങ്) ഡിപ്ലോമ: കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള സ്ഥാപനമായ CIFNET( Central Institute of Fisheries Nautical and Engineering Training) ന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളില്‍ നടത്തുന്ന വെസല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ എന്നീ ഡിപ്ലോമ കോഴ്‌സുകളിലും പത്താം ക്ലാസ്സുകാര്‍ക്ക് ചേരാനവസരമുണ്ട്. കൂടുതല്‍ വിവരങ്ങളറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
9.സെക്രട്ടറിയല്‍ പ്രാക്ടീസ്: കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടുവര്‍ഷത്തെ ഡിപ്ലോമയാണ്, ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്.പത്താം ക്ലാസ്സുകാര്‍ക്ക് ചേരാനവസരമുള്ള സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമയെ പറ്റി കൂടുതലറിയാന്‍, താഴെക്കാണുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
VI. വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍

 • a).സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ): പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാവുന്ന തിരുവനന്തപുരം, കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോപ്പതി കോളേജിലെ സര്‍ട്ടിഫിക്കറ്റ് ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുള്ള പ്രവേശനം എല്‍.ബി.എസ് വഴിയാണ് നടത്തപ്പെടുന്നത്.കൂടുതലറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. https://lbscentre.in/
 • b).പത്താം ക്ലാസ്സുകാര്‍ക്ക്, ആയുര്‍വേദിക് നഴ്സിംഗ്, ഫാര്‍മസി, തെറാപ്പിസ്റ്റ് എന്നീ കോഴ്സുകളും മുന്നിലുള്ള സാധ്യതകളാണ്.
 • c) എയിംസ് ഋഷികേശ് നടത്തുന്ന നടത്തുന്ന ഡിപ്ലോമ ഇന്‍ പ്ലാസ്റ്റര്‍ ടെക്നിഷ്യന്‍ എന്ന കോഴ്‌സുംസും പത്താം ക്ലാസ്സുകാര്‍ക്കുള്ള അവസരമാണ്.

വിവിധ സ്ഥാപനങ്ങളുടെ ഹൃസ്വകാല കോഴ്‌സുകള്‍

 • a) ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്: കേരളാ സര്‍ക്കാറിന്റെ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ & ഓപ്പറേഷന്‍, ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി,കാനിങ് ആന്‍ഡ് ഫുഡ് റിസര്‍വേഷന്‍ കോഴ്സുകള്‍ പഠിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ്സാണ്. മൂന്നു മാസത്തെ ട്രെയിനിങ് ഉള്‍പ്പടെ 15 മാസമാണ്, കോഴ്‌സ് കാലാവധി.
 • കേരളത്തിലെ വിവിധ ജില്ലകളിലായി, 12 സെന്ററുകള്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.കൂടുതലറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
 • b) ഐ.എച്ച്.എം.സി.ടി. ഡിപ്ലോമ: ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, വിവിധ ട്രേഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ പത്താം ക്ലാസ്സുകാര്‍ക്കായി നടത്തുന്നുണ്ട്. ബേക്കറി ആന്‍ഡ് കണ്‍ഫക്ഷണറി, ഫുഡ് പ്രൊഡക്ഷന്‍, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് എന്നിവയാണ് ഡിപ്ലോമ പ്രോഗ്രാമുകള്‍.ഒന്നര വര്‍ഷമാണ്, കോഴ്‌സിന്റെ കാലാവധി. വെബ്സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
 • c) ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍: സഹകരണ മേഖലയില്‍ ക്ലറിക്കല്‍ ജോലി ലഭിക്കാന്‍, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സാണ് ജെ.ഡി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. പത്ത് മാസം ദൈര്‍ഘ്യമുള്ള ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ കോഴ്‌സിന് കേരളത്തിലെ 16 കേന്ദ്രങ്ങളില്‍ പഠന സൗകര്യമുണ്ട്.കൂടുതലറിയാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
 • d) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്: തിരുവനന്തപുരത്തെ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രററിയില്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.ലൈബ്രറിയുമായി ബന്ധപ്പെട്ട ചില ജോലികള്‍ക്ക്, ഈ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് അനിവാര്യമാണ്. വെബ്സൈറ്റ് പരിശോധിച്ച്, കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.
 • f) ഫുട്‌വെയര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സുകള്‍: പാദരക്ഷാ മേഖലയുമായി ബന്ധപ്പെട്ടു സെന്‍ട്രല്‍ ഫുട്‌വെയര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് പത്താം ക്ലാസ്സ് യോഗ്യത മതി.
 • g) കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായുള്ള ഇ പഠനകേന്ദ്രത്തിന്റെ 'ഇ-കൃഷി പാഠശാല' പത്ത് കഴിഞ്ഞവര്‍ക്ക് നിരവധി ഓണ്‍ലൈന്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ മാനേജ്മെന്റ്, പ്ലാന്റ് പ്രൊപ്പഗേഷന്‍ ആന്‍ഡ് & നഴ്സറി മാനേജ്മെന്റ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് മാര്‍ക്കെറ്റിംഗ് ഓഫ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്, സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ്, പഴം-പച്ചക്കറി സംസ്‌ക്കരണം -വിപണനം എന്നീ വിഷയങ്ങളിലെ ഓണ്‍ലൈന്‍ കോഴ്‌സുകളെ കുറിച്ചറിയാന്‍ : http://celkau.in/

വിവിധ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളും വെബ്‌സൈറ്റും

 • 1.സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പിന്റെ ചെയിന്‍ സര്‍വേ കോഴ്‌സ്. https://dslr.kerala.gov.in/
 • 2.ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് അംഗീകൃത സ്ഥാപനങ്ങളിലെ പ്രീ-സീ ട്രെയിനിങ് കോഴ്‌സ് ഫോര്‍ ജനറല്‍ പര്‍പ്പസ് റേറ്റിങ് കോഴ്‌സ് https://www.dgshipping.gov.in/
 • 3.സി-ആപ്റ്റ് നടത്തുന്ന ഫുള്‍ ടൈം, പാര്‍ട്ട് ടൈംപ്രിന്റിങ് ടെക്നോളജി കോഴ്സുകള്‍ https://captkerala.com/
 • 4.സര്‍ക്കാര്‍ ഫാഷന്‍ ഡിസൈന്‍ ഇന്സ്റ്റിറ്റിയൂട്ട് നടത്തുന്ന ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സ് http://dtekerala.gov.in/.
 • 5.ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (IIIC) നടത്തുന്ന കോഴ്സുകള്‍ https://iiic.ac.in/
 • 6.സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി എസ് നടത്തുന്ന വിവിധ ഡിപ്ലോമ – സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ http://lbscentre.kerala.gov.in/
 • 7.കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ കോഴ്സുകള്‍ https://keralastaterutronix.com/
 • 8.സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെല്‍ട്രോണ്‍ നടത്തുന്ന വിവിധ ഡിപ്ലോമ – സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ http://www.keltron.org/
 • 9.എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന വിവിധ കോഴ്സുകള്‍ https://education.kerala.gov.in/the-state-recource-centre/
 • 10. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐ എച്ച്.ആര്‍.ഡി. നടത്തുന്ന വിവിധ ഡിപ്ലോമ – സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ http://www.ihrd.ac.in/
 • 11.നാഷണല്‍ സ്‌കില്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വിവിധ നൈപുണ്യ വികസന കോഴ്സുകള്‍ https://dgt.gov.in/
 • 12.ബി.എസ്.എന്‍.എല്‍. നടത്തുന്ന സര്‍ട്ടിഫൈഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍ കോഴ്‌സ്.http://rttctvm.bnsl.co.in/

(തൃശ്ശൂര്‍ സെന്റ്.തോമസ് കോളേജ് അസി. പ്രഫസര്‍ ആണ് ലേഖകന്‍)
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
 
1 min
Education
News
May 25, 2023
1 min
Education
News
May 25, 2023
1 min
Education
News
May 24, 2023
1 min
Careers
News
May 24, 2023
2 min
Education
Features
May 22, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
31:59
Videos
Interviews
May 25, 2023
1 min
Crime
News
May 26, 2023
1 min
News
Kerala
May 26, 2023
17 min
1 min
1 min
4 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top