പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ക്ലിനിക്ക് സംഘടിപ്പിക്കുന്നു – Deshabhimani
തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പ് 12-ാം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കരിയർ ക്ലിനിക്ക് എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രോ​ഗ്രാമിൽ കരിയർ വിദഗ്‌ധരോട് സംശയങ്ങൾ ചോദിക്കാം.

തുടർപഠനവുമായി ബന്ധപ്പെട്ട്  വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കരിയർ വിദഗ്‌ധരുടെ ഒരു പാനലാണ് വിദ്യാർത്ഥികളുമായി സംവദിക്കുന്നത്.

മെയ് 26ന് വൈകുന്നേരം 7 മണിക്ക് zoom പ്ലാറ്റ്ഫോമിലൂടെയാണ് പ്രോ​ഗ്രാം സംഘടിപ്പിക്കുന്നത്. ഇതിൽ പ്ലസ് ടു  കഴിഞ്ഞ സയൻസ് വിദ്യാർത്ഥികൾക്ക് തുടർ പഠനവുമായും തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട് സംശയങ്ങൾ  ചോദിക്കാവുന്നതാണ്. മെയ് 27 ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹ്യുമാനിറ്റിസ് മേഖലയിലെ വിദ്യാർത്ഥികൾക്കും മെയ് 28 ഞായറാഴ്‌ച വൈകുന്നേരം 7 മണിക്ക് കൊമേഴ്‌സ് മേഖലയിലെ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക്  zoom പ്ലാറ്റ്ഫോമിൽ മീറ്റിംങ് ID. 8270 0743 878 പാസ് കോഡ്  CGAC  ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
 

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top