പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ; ഡിവൈഎഫ്‌ഐയുടെ യങ് ഇന്ത്യ കാമ്പയിന് തുടക്കം – 24 News




കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ഉന്നയിച്ചു കെണ്ടുള്ള ഡി.വൈ.എഫ്.ഐയുടെ യങ് ഇന്ത്യ കാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരളത്തെ കുറിച്ച് പ്രധാനമന്ത്രി ഇനിയും ഒരുപാട് അറിയാനുണ്ടെന്നും ഇടക്കെങ്കിലും കേരളം സന്ദർശിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. ( dyfi 100 questions to prime minister to modi )
വന്ദേ ഭാരത് കേരളത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കില്ലെന്നും അതൊരു സാധാരണ തീവണ്ടിയുടെ നിലവാരത്തിലെത്തുമെന്നും ജയരാജൻ വിമർശിച്ചു. ക്രിസ്ത്യൻ സമൂഹത്തെ കൂട്ടുപിടിക്കാനുള്ള ബി.ജെ.പിയുടെ അടവ് നയമാണ് ഇപ്പോൾ നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു.
തൊഴിലില്ലായ്മ, കർഷക നിയമങ്ങൾ, വിലക്കയറ്റം, രാജ്യത്തെ പട്ടിണി,സ്വക്വര്യവത്കരണം, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് ഡി.വൈ.എഫ്.ഐയുടെ ചോദ്യങ്ങൾ. സംഘടനയുടെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഇന്നും നാളെയും പരിപാടികൾ സംഘടിപ്പക്കും.
Story Highlights: dyfi 100 questions to prime minister to modi
© 2023 Twentyfournews.com

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top