ശ്രീനാരായണഗുരു വചനങ്ങള്‍
ഇന്ന് ശ്രീനാരായണ ഗുരു ജയന്തിയാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞുപഠിപ്പിച്ച ഗുരു. സവര്‍ണ മേല്‍ക്കോയ്മയ്ക്കും, ജാതിവിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ പിറന്ന ശബ്ദം. വിദ്യാലയമാണ് മനുഷ്യനെ ഉത്തമനാക്കാന്‍ വേണ്ടതെന്ന് തിരിച്ചറിഞ്ഞ മനുഷ്യന്‍. ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകള്‍:
1. ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകയോ ചെയ്യരുത്.
2. ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
3. മേൽജാതി എന്നും കീഴ്‍ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്‍ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.
4. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്
5. വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം
6. മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
7. അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം
8. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
9. വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക
10. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.
11. ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. അമ്പലം കെട്ടുവാന്‍ പണം ചിലവിട്ടതിനു ദുര്‍വ്യയമായി എന്നും പശ്ചാത്തപിക്കുവാന്‍ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല. നിര്‍ബന്ധമാണെങ്കില്‍ ചെറിയ ക്ഷേത്രം വച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ് ഉത്സാഹിക്കേണ്ടത്.
12. കൃഷി ചെയ്യണം, കൃഷിയാണ് മനുഷ്യരാശിയുടെ നട്ടെല്ല്.
13. അഴിമതി ഇല്ലെന്നും നീതി മാത്രമേ നടക്കൂ എന്നും ജനങ്ങള്‍ക്ക് വിശ്വാസം വരണം. അപ്പോള്‍ എല്ലാവരും ഭരണത്തെ അനുകൂലിക്കും.
14. മറ്റുള്ളവരെ നിരൂപണം ചെയ്യാന്‍ പഠിച്ചാല്‍ പോരാ നിങ്ങളില്‍ ഓരോരുത്തരും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
15. പ്രാഥമിക വിദ്യഭ്യാസമെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. വിദ്യയാണ് ഇരുകാലി മാടുകളെ യഥാര്‍ത്ഥ മനുഷ്യരാക്കിത്തീര്‍ക്കുന്നത്.
ദില്ലിയില്‍ രാംലീല മൈതാനിയിൽ ‘കിസാന്‍ മഹാപഞ്ചായത്ത്’ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടന
ആഗോള ഭീകരതാ സൂചിക; അഫ്ഗാനിസ്ഥാന്‍ ഒന്നാമത്, പാകിസ്ഥാന്‍ 6 -ാമത്, ഇന്ത്യ 13 -ാം സ്ഥാനത്ത്
ഓഫീസ് ജോലി മടുത്തു; താലിബാന്‍ സര്‍ക്കാറില്‍ നിന്നും മുന്‍ ജിഹാദികള്‍ രാജിവയ്ക്കുന്നു
നദിയിൽ സ്വർണ്ണത്തരികൾ, നദീതീരത്ത് സ്വർണം ശേഖരിക്കാൻ ഗ്രാമവാസികളുടെ തിരക്ക്, സംഭവം പശ്ചിമ ബംഗാളിൽ
പുടിനും ഷി ജിന്‍പിങും കൂടിക്കാഴ്ചയ്ക്ക്; യുക്രൈന്‍ യുദ്ധത്തില്‍ ചൈന പാങ്കാളിയാകുമോ? ആശങ്കയോടെ ലോകം
ഐഎസ്എല്‍ കിരീടം നേടിയതിന് പിന്നാലെ വീണ്ടും പേര് മാറ്റവുമായി എ ടി കെ മോഹന്‍ ബഗാന്‍
ക്രിസ്മസ് ബംപർ ഭാഗ്യശാലി കാണാമറയത്ത്, സമ്മർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം 10 കോടി
ഐഎസ്എല്‍: റഫറീയിംഗിനെതിരെ വിമര്‍ശനവുമായി ബെംഗളൂരു എഫ് സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍
കെ കെ രമ വിവാദം; പാർട്ടി ഇടപെടേണ്ടതില്ലെന്ന് എം.വി ഗോവിന്ദൻ
ക്യാന്റീൻ, അടുക്കളകൾ, അരിലോറി, വിളയാട്ടം തുടരുന്ന അരിക്കൊമ്പനെ പൂട്ടാൻ ‘കലാം’ പുറപ്പെടുന്നു
മഹ്സൂസ് നറുക്കെടുപ്പിൽ വിജയിച്ചത് അപ്രതീക്ഷിതമെന്ന് പ്രവാസി മലയാളിയായ ദിപീഷ്
കാണാതെ പഠിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻസി ജയിക്കാനാകില്ല!
വിദേശത്ത് പഠിക്കാം, ഏജ്യുക്കേഷന്‍ ഫെയര്‍ കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിൽ
ഇന്ത്യന്‍ നാവിക സേനയിലെ വനിതാ ഓഫീസര്‍മാരുടെ ജീപ്പ് റാലി |Evo india | AUTOMOBILE NEWS
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ നേട്ടവും വരുംകാല ഇന്ത്യന്‍ രാഷ്ട്രീയവും
Follow us on:
