മന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനം: കേരളത്തില്‍ കനത്ത മഴ, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് – Mathrubhumi





MALAYALAM
ENGLISH
Newspaper
E-Paper
More+
പ്രതീകാത്മകചിത്രം | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
തിരുവനന്തപുരം: മന്‍ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്താകെ ഇടിമിന്നലോടുകൂടിയ കനത്ത മഴ. തെക്കന്‍ ജില്ലകളില്‍ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാത്രി തുടങ്ങിയ ഇടവിട്ടുള്ള മഴ പലയിടത്തും തുടരുകയാണ്. മലയോര മേഖലയിലെല്ലാം ശക്തമായ മഴയുണ്ട്. അതേസമയം, ഇതുവരെ എവിടേയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.
രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 12-നും ഡിസംബര്‍ 13-നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
1 min
News
Kerala
Dec 12, 2022
2 min
Pravasi
Saudi Arabia
Nov 24, 2022
1 min
News
Kerala
Oct 18, 2022
1 min
News
Kerala
Sep 11, 2022
3 min
News
Kerala
Aug 30, 2022
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
2 min
Lifestyle
News
Mar 10, 2023
1 min
News
Kerala
Mar 12, 2023
1 min
Movies-Music
News
Mar 12, 2023
1 min
2 min
1 min
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top