Signed in as
Signed in as
Email sent successfully
Try Again !
തിരുവനന്തപുരം ∙ വൈവിധ്യമാർന്ന ഉപരിപഠന കോഴ്സുകളുടെയും തൊഴിൽ സാധ്യതകളുടെയും ‘ വാതിൽ തുറന്ന് ’ മലയാള മനോരമ –ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം 26 മുതൽ 28 വരെ ജനറൽ ആശുപത്രിക്കു സമീപം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ‘ലക്ഷ്യ’യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യം. കേരളത്തിലെയും ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളുടെ കീഴിലുള്ള കോളജുകൾ കാലത്തിന് അനുസരിച്ച് മാറി കൊണ്ടിരിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളെക്കുറിച്ച് പരിചയപ്പെടുത്തും. വിവിധ മേഖലകളിലെ തൊഴിൽ സാധ്യതകളുമായി ബന്ധപ്പെട്ട 45 സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കുചേരും. വിദ്യാഭ്യാസ സ്കോളർഷിപ്പിനെക്കുറിച്ചും പരിചയപ്പെടാം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും ഈ മേഖലയിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ ഏറെ പ്രയോജനപ്പെടും.
∙ അണിനിരന്ന് സർവകലാശാലകൾ
നൂറുൽ ഇസ്‌ലാം, ഹിന്ദുസ്ഥാൻ , ചണ്ഡിഗഡ് യൂണിവേഴ്സിറ്റി, ശാരദ , യെനെപോയ, അമിറ്റി, ജോയ് ജെയിൻ തുടങ്ങിയ പ്രമുഖ സർവകലാശാലകളുമായി വിവിധ കോഴ്സുകളെ പരിചയപ്പെടുത്താൻ പ്രദർശനത്തിന് ഉണ്ട്.
∙ പഠനം വിദേശത്തായാലോ ?
വിദേശ വിദ്യാഭ്യാസത്തെ സംബന്ധിച്ച മാർഗ നിർദേശങ്ങളുമായി കേരള സർക്കാർ സ്ഥാപനമായ ‘ ഒഡെപെക് ’ പ്രധാന ആകർഷണമാണു. കൂടാതെ പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളായ കെ.സി.ഓവർസീസ്, ലിയോബിസ് ഇന്റർനാഷനൽ സാന്റാ മോണിക്ക, യൂണിവേഴ്സൽ സ്റ്റഡി ആൻഡ് ഇമിഗ്രേഷൻ, യൂറോവ്യൂ, അക്യൂമെൻ, മാസി സ്റ്റഡീസ്, ജോസ്കോ എജ്യുക്കേഷൻ ടാലന്റഡ് അക്കാദമി, തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ട്.
∙ അനിമേഷൻ, സിനിമ രംഗത്തേക്ക് പോയാലോ ?
അനിമേഷൻ ആൻഡ് വിഎഫ്എക്സ് സ്ഥാപനമായ ‘ ടൂൺസ് ’ അനിമേഷൻ രംഗത്തെ മികച്ച ഉപരിപഠനങ്ങളെയും തൊഴിൽ സാധ്യതകളും അവതരിപ്പിക്കുന്നു. സിനിമ രംഗത്തെ വിവിധ കോഴ്സുകളുമായി എൽ.വി. പ്രസാദ് കോളജ് ഓഫ് മീഡിയ സ്റ്റഡീസ് പ്രദർശനത്തിന്റെ ഭാഗമാണ്.
∙ കോഴ്സുകളും കോളജുകളും
കൊമേഴ്സ് പ്രഫഷനൽ കോഴ്സുകളുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ, വിനായക മിഷൻ കോളജ് . എൻജിനീയറിങ് കോഴ്സുകളായി മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് ഇമ്മാനുവൽഅരസർഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ്, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായി എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്. ബിസിനസ് രംഗവുമായി ബന്ധപ്പെട്ട് ബിബിഎ, എംബിഎ കോഴ്സുകളായി കിർലോസ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പ്രെസീഡൻസി കോളജ് തുടങ്ങിയവ . കൂടാതെ ‘ഏവിയേഷൻ രംഗത്തും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ്ങും എയർ കാർഗോ ഹാൻഡ്ലിംഗിന്റെ ട്രെയിനിങ്ങുമായി എയർ ഇന്ത്യ സാറ്റ്സ് എന്ന പ്രമുഖ സ്ഥാപനത്തിന്റെ സ്റ്റാളും ഉണ്ട്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിശേഷങ്ങളുമായി നവോദയ കോളജ്, ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആയ ശാരദ കൃഷ്ണ എന്നിവരും ഉണ്ട്.
സെമിനാറുകൾ എന്നൊക്കെ, ആരൊക്കെ
26/05/2023
വൈകിട്ട് 5ന് : വിദ്യാഭ്യാസവും അത് ജീവിതത്തിൽ ഉള്ള പ്രധാന്യവും – ജാക്സൺ ജോസ് (എജ്യുക്കേഷനൽ കൺസൾട്ടന്റ്)
വൈകിട്ട് 6.30ന് : ‘ വിജയപാതകൾ തുറക്കാം, കൊമേഴ്സ് ഉപരി പഠനത്തിലൂടെ’ – അവിനാഷ് കുളൂർ (ലക്ഷ്യ അക്കാദമിക് സീനിയർ മാനേജർ)
27/05/2023
രാവിലെ 11.30ന് : ‘ സിവിൽ സർവീസ് അഭിരുചി പരീക്ഷയും ഓറിയന്റേഷൻ ക്ലാസും ’ , ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെ മനോരമ ഹൊറൈസൺ
വൈകിട്ട് 4ന് : ‘ ഉപരിപഠനം വിദേശത്ത് വിദ്യാർഥികൾ അറിയേണ്ടത് ’, കെ.എ.അനൂപ് , എംഡി ഒഡെപെക് ( കേരള സർക്കാർ സ്ഥാപനം )
വൈകിട്ട് 6ന് : ‘ ഉപരിപഠന വഴികൾ: ഇന്ത്യയിലും വിദേശത്തും’ , പി.എൽ.ജോമി ( കരിയർ പ്ലാനിങിനെക്കുറിച്ചുള്ള പ്രശസ്ത പ്രഭാഷകൻ )
28/05/2023
രാവിലെ 11.30ന് : ‘ നഴ്സിങ് പഠിക്കാം ജർമനിയിൽ ’ , ജർമനയിൽ നിന്ന് ഡോ. നരേശ് ഭാട്ടി ( കരിയർ ഗൈഡ്, എജ്യുക്കേഷനിസ്റ്റ് )
വൈകിട്ട് 4ന് : അനിമേഷൻ, വിഎഫ്എക്സ്, ഡിജിറ്റൽ ഡിസൈൻ – സാങ്കേതികത്വവും തൊഴിൽ സാധ്യതകളും, ഭരത് ദേവ് ( വിഎഫ്എക്സ് സൂപ്പർവൈസർ, ബ്രഹ്മാസ്ത്ര ) . അനിമേഷൻ രംഗത്തെ പ്രമുഖരായ ‘ ടൂൺസ് അക്കാദമി’ യുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 6ന് : പുതിയ കാലത്തെ കരിയർ സാധ്യതകൾ, പ്രശസ്ത കരിയർ കൗൺസിലറും കരിയർ ഗുരു സ്ഥാപകനുമായ എം.എസ്.ജലീൽ
ഹയർ എജ്യുക്കേഷൻ ഡയറക്ടറി സൗജന്യം
27ന് നടക്കുന്ന ഒഡെപെക്കിന്റെയും 28ന് ടൂൺസ് അക്കാദമിയുടെയും സെമിനാറുകളിൽ റജിസ്ട്രേഷൻ ചെയ്തു പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് മനോരമയുടെ ഹയർ എജ്യുക്കേഷൻ ഡയറക്ടറി സൗജന്യമായി ലഭിക്കും . റജിസ്ട്രേഷന് ( രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ) : 9446220919
വിശദവിവരങ്ങൾക്ക് വിളിക്കുക 9446220919