Scholarship | College | School | Job | forms
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഓപ്ഷണൽ വിഷയങ്ങൾ ഒഴികെയുള്ള പ്രിലിമിനറിയുടെയും മെയിൻ പരീക്ഷയുടെയും സിലിബസ് ഉൾപ്പെടുത്തി റെഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ എിങ്ങനെ മൂന്നു തരം പരിശീലനമാണ് ഇവിടെ നടത്തുന്നത്.
റെഗുലർ പ്രോഗ്രാമിൽ ആഴ്ച്ചയിൽ അഞ്ചു ദിവസം പരിശീലനം ഉണ്ടാകും. ഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
ഈവനിങ് പ്രോഗ്രാമിൽ ആഴ്ച്ചയിൽ അഞ്ചു ദിവസം ഓൺലൈനിലാണ് പരിശീലനം. പ്ലസ് ടൂ കോഴ്സിൽ പഠിക്കുവർക്കുന്നവർക്കു മുതൽ അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ ഓലൈനിൽ നടത്തുന്ന ഫൗണ്ടേഷൻ പ്രോഗ്രാമിൽ എസ്.എസ്.എൽ.സി വിജയിച്ചവർക്കു മുതൽ പങ്കെടുക്കാം. മൂന്നു പ്രോഗ്രാമുകളിലുമായി ആകെ 70 പേർക്കാണ് പ്രവേശനം.
പ്രായപരിധി 2023 ജനുവരി ഒന്നിന് 15നും 30നും ഇടയിൽ. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. അപേക്ഷകൾ മെയ് 10 വരെ സ്വീകരിക്കും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. അപേക്ഷാ ഫോറം സർവകലാശാലയുടെ വെബ്സൈറ്റിൽ (http://mgu.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ യോഗ്യതാ രേഖകളും രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ റസിപ്റ്റും സഹിതം ഡയറക്ടർ(ഐ/സി), സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്, മഹാത്മാ ഗാന്ധി സർവകലാശാലാ, പ്രിയദർശനി ഹിൽസ് കോട്ടയം 686560 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് നാൽപ്പതിനായിരം രൂപയും എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് ഇരുപതിനായിരം രൂപയുമാണ് കോഴ്സ് ഫീസ്. രജിസ്ട്രേഷൻ ഫീസ് യഥാക്രമം 250 രൂപയും 150 രൂപയുമാണ്.കൂടുതൽ വിവരങ്ങൾക്ക് 9188374553 എന്ന നമ്പരിൽ ബന്ധപ്പെടാം.
Mar 18, 2023
Mar 18, 2023
Mar 18, 2023
Mar 17, 2023
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 18, 2023
SUBSCRIBE OUR YOUTUBE CHANNEL…
Mar 17, 2023
SUBSCRIBE OUR YOUTUBE CHANNEL…
School Vartha
(Educational News Network)
Administrative Office: 18/336-1, SV Centre, Near NH junction, Kuttippuram, Malappuram, Kerala.
Phone 9745130078
Email: [email protected], [email protected]
© School Vartha All Contents Copyrighted
