Medisep Kerala Status Check, ID Card Download at medisep.kerala.gov.in: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ് യാഥാര്‍ഥ്യമായിരിക്കുകയാണ്. പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും പെൻഷൻകാരും ആശ്രിതരും ഉള്‍പ്പെടെ 30 ലക്ഷത്തിലധികം പേര്‍ക്കാണു പദ്ധതിയുടെ ഗുണം ലഭിക്കുക.
ഏറെ നാളത്തെ ആശങ്കകള്‍ക്കു ശേഷമാണു ജൂലൈ ഒന്നു മുതല്‍ മെഡിസപ് നടപ്പിലായത്. മുഖ്യമന്ത്രി പിണറായി വിജയനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്.
സാധാരണ ചികിത്സകള്‍ക്ക് മൂന്നു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് കാഷ്ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്നതാണു മെഡിസെപ് പദ്ധതി.
പദ്ധതിയില്‍ അംഗങ്ങളാകുന്ന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. മൂന്ന് വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതാണ്. ഉപയോഗിക്കാത്ത പക്ഷം അസാധുവാകുകയും ചെയ്തു. പ്രതിവര്‍ഷ പരിരക്ഷയില്‍ ശേഷിക്കുന്ന 1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം.
കാഷ്ലെസ് ചികിത്സാ സൗകര്യം
എം പാനല്‍ ചെയ്ത സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ആശുപത്രികളില്‍ കാഷ്ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്. കാഷ്ലെസ് ചികിത്സാ സൗകര്യം ലഭിക്കാനായി എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ത്തന്നെ അഡ്മിറ്റാകണം. അഡ്മിറ്റാകുന്നവര് ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഹെല്പ് ഡെസ്കില്‍ മെഡിസെപ് ഐ ഡിയും ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവ ഹാജരാക്കണം.
ആർക്കൊക്കെ അംഗമാവാം
പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, പെന്ഷന്/ കുടുംബപെന്ഷന് വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകം. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്മാന്മാര് എന്നിവരുടെ നേരിട്ടു നിയമിതരായ പഴ്സണല്‍ സ്റ്റാഫ്, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും ആശ്രിതരും പദ്ധതിയുടെ ഗുണം ലഭിക്കും.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
മെഡിസെപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. httpd://medisep.kerala.gov.in/ എന്ന വെബ്പോര്ട്ടലില്നിന്നാണു കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.
ലോഗിന്‍ മെനുവില്‍ ക്ലിക് ചെയ്തശേഷം ജോലി ചെയ്യുന്ന വകുപ്പ് തിരഞ്ഞെടുക്കണം. യൂസര്‍നെയിമായി ഓഫിസിന്റെ ഡി ഡി ഒ കോഡും പാസ്വേഡായി ഡി ഡി ഒയുടെ മൊബൈല്‍ നമ്പര്‍ നല്‍കണം. സമീപത്തു കാണുന്ന കോഡ് രേഖപ്പെടുത്തി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തെുടര്‍ന്ന്, പേജില്‍ ജീവനക്കാരന്റെ പെന്‍ നമ്പര്‍ നല്‍കിയശേഷം സെര്‍ച്ച് ബട്ടന് ക്ലിക്ക് ചെയ്യുക. അപ്പോള്‍ മെഡിസെപ് ഐഡി, ആധാര്‍ നമ്പര്‍, പേര്, ജനനത്തീയതി എന്നിവ തെളിയും.
മെഡിസെപ് ഐഡി മനസിലാക്കിയശേഷം ഹോം പേജില്‍ പോയി ഡൗണ്‍ലോഡ് മെഡ്കാര്‍ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് ടൈപ്പ് എന്നിടത്ത് ബെനഫിഷ്യറി തിരഞ്ഞെടുക്കുക. അടുത്ത കോളങ്ങളില്‍ മെഡിസെപ് ഐഡിയും പെന്‍ നമ്പറും നല്‍കുക. തുടര്‍ന്ന് ‘സൈന്‍ ഇന്‍’ ബട്ടന് ക്ലിക്ക് ചെയ്യുക. ഡൗണ്‍ലോഡ് ഹെല്‍ത്ത് കാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജീവനക്കാരുടെയും ആശ്രിതരുടെയും വിവരങ്ങള്‍ ഉള്‍പ്പെട്ട കാര്‍ഡിന്റെ പി ഡി എഫ് പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യാം. പരാതികള്‍ക്കും സംശയങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പറായ 1800 425 0237 ല്‍ വിളിക്കാം.
Read Here: Medisep Kerala Status Check Full Hospital List medisep.kerala.gov.in medisep.kerala.gov.in: മെഡിസെപ് ആശുപത്രി പട്ടിക, ജില്ല തിരിച്ച്
Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.
Web Title: Medisep kerala id card download at medisep kerala gov in
