റെയിൽവേ മാനേജ്മെന്റ് സർവീസസ്: പുതിയ മെയിൻ പരീക്ഷ നടത്താൻ തീരുമാനം – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
ന്യൂഡൽഹി ∙ ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസസ് (ഐആർഎംഎസ്) നിയമനത്തിന് ഇനി പ്രത്യേക മെയിൻ പരീക്ഷ. സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ നിന്ന് നിയമനം മാറ്റാൻ കേന്ദ്ര റെയിൽവേ, പഴ്സനേൽ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണു തീരുമാനിച്ചത്. യുപിഎസ്‍സിയുടെ നേതൃത്വത്തിൽ അടുത്ത വർഷം ആരംഭിക്കുന്ന പുതിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 150 പേർക്കു നിയമനം നൽകും. അതിൽ സിവിൽ എൻജിനീയറിങ്ങിൽ 30, മെക്കാനിക്കലിൽ 30, ഇലക്ട്രിക്കലിൽ 60, കൊമേഴ്സ് ആൻഡ് അക്കൗണ്ടൻസിയിൽ 30 എന്നിങ്ങനെ ഒഴിവുകളാണുള്ളത്. എൻജിനീയറിങ്, കൊമേഴ്സ് ബിരുദക്കാർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും പങ്കെടുക്കാം. 
∙ പ്രിലിംസ് എഴുതണം
ഐആർഎംഎസിന് അപേക്ഷിക്കുന്നവരും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയാണ് ആദ്യം എഴുതേണ്ടത്. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐആർഎംഎസ് പരീക്ഷ എഴുതാം. പരീക്ഷയിൽ 4 പേപ്പറുകളുണ്ട്. ഇവയ്ക്ക് വിവരണാധിഷ്ഠിത രീതിയിൽ ഉത്തരമെഴുതണം.
പരീക്ഷയും തിരഞ്ഞെടുപ്പും 3 ഭാഗമായാണ്: ഭാഗം 1– ക്വാളിഫയിങ് പേപ്പർ 1 (എട്ടാം ഷെഡ്യൂളിൽപെട്ട ഒരു ഇന്ത്യൻ ഭാഷ –300 മാർക്ക്), പേപ്പർ 2 (ഇംഗ്ലിഷ്–300 മാർക്ക്)
ഭാഗം 2 – മെറിറ്റ് നിർണയിക്കുന്ന 250 മാർക്ക് വീതമുള്ള 2 ഓപ്ഷനൽ പേപ്പറുകൾ. 
ഭാഗം 3– അഭിമുഖം: 100 മാർക്ക്. 
∙ ഓപ്ഷനൽ വിഷയങ്ങൾ 
സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, കൊമേഴ്സ് ആൻഡ് അക്കൗണ്ടൻസി. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള സിലബസ് തന്നെയാണ് ഇതിനും.
Content Summary : UPSC to hold separate exam for Indian Railways from 2023

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top