വാട്സ്ആപ്പ് സേവനങ്ങൾ പുനഃസ്ഥാപിച്ചു – Indian Express Malayalam
Indian Express Malayalam

ന്യൂഡൽഹി: രാജ്യത്ത് വാട്സ്ആപ്പ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. രണ്ടു മണിക്കൂറോളം രാജ്യത്ത് വാട്സ്ആപ്പ് സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു സന്ദേശങ്ങൾ കൈമാറോനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് 12 ഓടെ വാട്സ്ആപ്പ് സേവനം തടസ്സപ്പെട്ടത്.
യുകെയിലും വാട്സ്ആപ്പ് സേവനം നിലച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇറ്റലി, തുർക്കി എന്നീ രാജ്യങ്ങളിലും വാട്സ്ആപ്പ് സേവനം നിലച്ചിരുന്നു. ഇതിനുപിന്നാലെ പ്രവർത്തനം നിലച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സേവനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതായും മാതൃകമ്പനിയായ മെറ്റയുടെ വക്താവ് അറിയിച്ചു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നേരത്തെയും ഇത്തരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവർത്തനം നിലച്ചിരുന്നു. എന്നാൽ ഇത്രയധികം സമയം പ്രവർത്തനം നിലയ്ക്കുന്നത് ഇതാദ്യമായാണ്.
Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.
Web Title: Whatsapp outage whatsapp whatsapp web down for thousands of users

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top