സെലബ്രിറ്റികളുടെ വസ്ത്രധാരണവും അവർ ഉപയോഗിക്കുന്ന ബ്രാൻഡഡ് പ്രൊഡക്റ്റുകളും ആക്സസറീസുമെല്ലാം പലപ്പോഴും ആരാധകരുടെ ശ്രദ്ധ കവരുന്ന കാര്യമാണ്. ബുധനാഴ്ച റിലീസിനെത്തിയ വാരിസ് എന്ന ചിത്രത്തിൽ നടൻ വിജയ് ഉപയോഗിച്ച ലക്ഷ്വറി വാച്ചിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
ലക്ഷ്വറി വാച്ച് ബ്രാൻഡായ പാടെക് ഫിലിപ്സിന്റെ Nautilus 5726/1A മോഡൽ വാച്ചാണ് വിജയ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റീൽ സ്ട്രാപ്പിലുള്ള ഈ വാച്ചിന്റെ ഗ്ലാസ്സ് സ്ക്രാച്ച് റെസിസ്റ്റന്റ് സഫെയർ ക്രിസ്റ്റൽ ഉപയോഗിച്ചുളളതാണ്. 120 മീറ്ററാണ് ഈ വാച്ചിന്റെ വാട്ടർ റെസിസ്റ്റന്റ് കപ്പാസിറ്റി. വാർഷിക കലണ്ടറും മൂൺ-ഫേസ് ഡിസ്‌പ്ലേയും ഈ വാച്ചിലുണ്ട്. 90,67,192 രൂപയാണ് ഈ വാച്ചിന് വില വരുന്നത്.
A post shared by Effin M (@chronograph_2022)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ, വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.
“ശ്രീമന്തുഡു, അല വൈകുണ്ഠപുരമുലൂ, അതാരിന്തിക്കി ദാരേദി തുടങ്ങി നിരവധി സിനിമകളുടെ മിക്സാണ് വാരിസ്. അച്ഛന്റെ സാമ്രാജ്യത്തെ/കുടുംബത്തെ രക്ഷിക്കാനുള്ള ഏക പ്രതീക്ഷയായി മാറുന്ന വിമുഖനായ മകന്റെ പിന്തുടർച്ച തന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. വിജയ്‌യുടെ മാസ്സ് മൊമെന്റുകൾ, നാല് ഫൈറ്റുകൾ, അതിഗംഭീര ഗാനങ്ങൾ, മസാല, അമ്മ-മകൻ എന്നിങ്ങനെ കീവേഡുകളാൽ ഊട്ടിയുറപ്പിച്ച ഒരു അൽഗോരിതം ഉൽപന്നമാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു കൊമേഴ്‌സ്യൽ ഫാമിലി എന്റർടെയ്‌നറിന്റെ പഴക്കമുള്ള എല്ലാ ചേരുവകളും ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. നായകൻ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ നിരൂപകനായ കിരുഭക്കർ പുരുഷോത്തമൻ പറയുന്നതിങ്ങനെ. വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് വാരിസ് എന്നാണ് ആദ്യഘട്ടത്തിൽ വരുന്ന പ്രതികരണം.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ശരത് കുമാർ, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.
Web Title: Vijay varisu movie patek philippe nautilus 5726 1a watch price
