വിദ്യാഭ്യാസ മേഖലയിലെ രഹസ്യ റിപ്പോർട്ടുകൾ ഇനി 'സ്കോർ' വഴി | Madhyamam – Madhyamam
മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ (ര​ഹ​സ്യ) റി​പ്പോ​ർ​ട്ടു​ക​ൾ സെ​ക്ര​േ​ട്ട​റി​യ​റ്റ് കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടി​ങ് ആ​ൻ​ഡ് റി​വ്യൂ​വി​ങ് സി​സ്റ്റം (സ്കോ​ർ) വ​ഴി വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ർ​ശ​ന​മാ​ക്കി. വ​കു​പ്പി​ലെ ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളി​ലെ ര​ഹ​സ്യം അ​തു​പോ​ലെ ഉ​ന്ന​ത ത​ല​ത്തി​ലെ​ത്തു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. നാ​ല് മാ​സം മു​മ്പ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ വ​കു​പ്പ് തീ​രു​മാ​ന​​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ർ​ശ​ന​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

2022 ജൂ​ലൈ ര​ണ്ടി​നാ​ണ് ആ​ദ്യ ഉ​ത്ത​ര​വ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ, നാ​മ​മാ​ത്ര ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് സോ​ഫ്റ്റ് വെ​യ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സം​വി​ധാ​ന​ത്തി​ന് കാ​ര്യ​മാ​യ പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ്കോ​ർ സോ​ഫ്റ്റ് വെ​യ​ർ വ​ഴി​യു​ള്ള ഫ​യ​ൽ നീ​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.
2022 ന​വം​ബ​ർ നാ​ലി​ന​കം കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ ജീ​വ​ന​ക്കാ​രും ഫ​യ​ൽ നീ​ക്കം സോ​ഫ്റ്റ് വെ​യ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രാ​ണ് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ സോ​ഫ്റ്റ് വെ​യ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ഫ​യ​ൽ നീ​ക്കം ആ​രം​ഭി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത്. സ്കോ​ർ സോ​ഫ്റ്റ് വെ​യ​റി​ൽ ഓ​രോ ജീ​വ​ന​ക്കാ​ര​നും യൂ​സ​ർ നെ​യിം, പാ​സ് വേ​ർ​ഡ് എ​ന്നി​വ​യു​ണ്ടാ​കും. ഇ​ത് വ​ഴി മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കൂ. ഡി.​ഡി.​ഇ, ഡി.​ഇ.​ഒ, എ.​ഇ.​ഒ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ, എ​സ്.​എ​സ്.​കെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ, പ​രീ​ക്ഷ​ഭ​വ​ൻ ജോ​യ​ന്റ് ക​മീ​ഷ​ണ​ർ, ടെ​ക്സ്റ്റ് ബു​ക്ക് ഓ​ഫി​സ​ർ, എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ ക​മീ​ഷ​ണ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.
2021 സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ധ​ന​വ​കു​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​സോ​ഫ്റ്റ് വെ​യ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ഹ​സ്യ ഫ​യ​ലു​ക​ൾ സോ​ഫ്റ്റ് വെ​യ​ർ വ​ഴി​യാ​കു​ന്ന​തോ​ടെ വ​കു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കും.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top