ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിക്കും- വി. ശിവന്‍കുട്ടി – Mathrubhumi

MALAYALAM
ENGLISH
Newspaper
E-Paper
More+
വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി
കൊച്ചി: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമ്പോള്‍ ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും വൊക്കേഷണല്‍ എക്സ്പോയും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണം. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കും. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക അവധിക്കാല ക്യാംപ് സംഘടിപ്പിക്കുമെന്നും ശാസ്ത്ര അഭിരുചിയും താത്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ മികച്ച സൗകര്യമൊരുക്കുന്ന ഉദ്യമം ലക്ഷ്യപ്രാപ്തിയിലേക്ക് നീങ്ങുകയാണ്. അക്കാദമിക് നിലവാരത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് അടുത്ത ഘട്ടം. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുംവിധമായിരിക്കണം വരുംനാളുകളിലെ പഠനരീതി. താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കി അവരെ പാകപ്പെടുത്തി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്പെയര്‍ അവാര്‍ഡ് – മനാക് (മില്യന്‍ മൈന്‍ഡ്സ് ഓഗ്മെന്റിങ് നാഷണല്‍ ആസ്പിരേഷന്‍സ് ആന്റ് നോളജ്) ദേശീയ മത്സരത്തില്‍ പങ്കെടുത്ത കേരളത്തിലെ വിവിധ സ്‌കൂളുകളിലെ 11 വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ഘാടനവേദിയില്‍ മന്ത്രി ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.
നവംബര്‍ 10 മുതല്‍ 12 വരെ ആറു വേദികളിലായി നടക്കുന്ന ശാസ്ത്ര മേളയില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.
ഉദ്ഘാടന ചടങ്ങില്‍ ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ കെ.ബാബു, റോജി എം.ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
2 min
News
Kerala
Nov 10, 2022
1 min
News
Kerala
Oct 27, 2022

Videos
News in Videos
Oct 24, 2022
1 min
News
Kerala
Sep 19, 2022

News
Kerala
Sep 17, 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
1 min
Crime
News
Nov 7, 2022
00:29
News
Kerala
Nov 9, 2022
10:26
Videos
Entertainment
Nov 3, 2022
1 min

1 min
2 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top