Signed in as
Signed in as
Email sent successfully
Try Again !
മാലോം ∙ സംസ്ഥാന സ്കൂൾ കബഡി മത്സരത്തിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സഹോദരിമാരായ സി.എസ്.മഡോണ, സി.എസ്.ആൻസി എന്നിവർ വെള്ളി മെഡൽ നേടി. പ്ലസ് വൺ വിദ്യാർഥിയായ ആൻസിയും പ്ലസ്ടുവിൽ പഠിക്കുന്ന
മഡോണയും മാലോം കുറ്റിത്താന്നിയിലെ മറ്റത്തിൽ സാബുവിന്റെയും സിൽജയുടെയും മക്കളാണ്. ഒട്ടേറെ സംസ്ഥാന ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ താരങ്ങളാകും ഇരുവരും എന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും. കൊന്നക്കാട് സ്വദേശിനി ധന്യയാണ് പരിശീലക.