PRINT EDITION
MALAYALAM
ENGLISH
E-Paper
More+
മന്ത്രി സജി ചെറിയാൻ | ഫയൽ ഫോട്ടോ – മാതൃഭൂമി
തിരുവനന്തപുരം: നാലുദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. ബുധനാഴ്ച നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാൻ സത്യവാചകം ചൊല്ലി അധികാരമേൽക്കും.
ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനിൽക്കുമ്പോൾ സജി ചെറിയാൻ മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി നിർദേശിക്കുന്നയാൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ഭരണഘടന ബാധ്യത നിറവേറ്റുകയാണെന്നാണ് ഇതേക്കുറിച്ച് ഗവർണർ പ്രതികരിച്ചത്.
രാജ്ഭവന്റെ സ്റ്റാൻഡിങ് കോൺസലിനുപുറമെ, ഭരണഘടനാവിദഗ്ധരായ മുതിർന്ന അഭിഭാഷകരിൽനിന്നടക്കം നിയമോപദേശം തേടിയശേഷമാണ് ഗവർണറുടെ തീരുമാനം. ഭരണഘടനയെ അധിക്ഷേപിച്ചതിന്റെപേരിൽ രാജിവെച്ചയാൾ ആ കേസ് നിലനിൽക്കുമ്പോൾ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് അസാധാരണ സാഹചര്യമാണെന്നായിരുന്നു കഴിഞ്ഞദിവസം ഗവർണർ പറഞ്ഞത്. ഈ നിലപാടിൽനിന്ന് അദ്ദേഹം മാറി. സജി ചെറിയാൻ മന്ത്രിയാകുന്നതിന്റെ ധാർമികവും നിയമപരവുമായ ബാധ്യത ഗവർണർക്കില്ലെന്നായിരുന്നു മുതിർന്ന അഭിഭാഷകരുടെ ഉപദേശം.
സത്യപ്രതിജ്ഞയെ ഗവർണർ എതിർത്താൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ കൂടിയാലോചനയിലേക്ക് സർക്കാർ കടന്നിരുന്നു. ചൊവ്വാഴ്ച വൈകീട്ട് എല്ലാ മന്ത്രിമാരോടും സെക്രട്ടേറിയറ്റിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ യോഗം നടക്കുന്നതിനുമുമ്പായി രാജ്ഭവനിൽനിന്ന് അറിയിപ്പ് ലഭിച്ചു.
കഴിഞ്ഞവർഷം ജുലായ് ആറിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിക്കുന്ന പരാമർശമുണ്ടായെന്ന പരാതിയിലാണ് സജി ചെറിയാൻ രാജിവെച്ചത്. വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് അനുമതിതേടി ഗവർണർക്ക് കത്ത് നൽകിയത്.
കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് 2018-ൽ ചെങ്ങന്നൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. 2021-ൽ വീണ്ടും ജയിച്ച് മന്ത്രിസഭയിലെത്തി. മുമ്പ് വഹിച്ചിരുന്ന സാംസ്കാരികം, ഫിഷറീസ്, യുവജനകാര്യം എന്നീ വകുപ്പുകൾ സജി ചെറിയാന് വീണ്ടും ലഭിച്ചേക്കും. സജി ചെറിയാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന ബുധനാഴ്ച കോൺഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
2 min
News
Kerala
Mar 13, 2023
1 min
Thiruvananthapuram
News
Mar 13, 2023
1 min
Thiruvananthapuram
News
Mar 13, 2023
1 min
Thiruvananthapuram
News
Mar 13, 2023
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
News
Kerala
1 min
News
Kerala
1 min
News
Kerala
1 min
News
Kerala
1 min
കൊച്ചി: ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ …
News
Kerala
1 min
News
Kerala
1 min
News
India
1 min
News
Business
1 min
MALAYALAM
ENGLISH
+
–
+
–
+
–
+
–
+
–
Click on ‘Get News Alerts’ to get the latest news alerts from
