സര്‍ സിപിയെ വെളുപ്പിച്ചെടുക്കാന്‍ ശ്രമം; ജാവദേക്കര്‍ക്ക് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി – Mathrubhumi





MALAYALAM
ENGLISH
Newspaper
E-Paper
More+
വി. ശിവൻകുട്ടി, പ്രകാശ് ജാവദേക്കർ | Photo: മാതൃഭൂമി, AP
തിരുവനന്തപുരം: പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരായി പ്രവർത്തിച്ച സി.പി. രാമസ്വാമി അയ്യരെ ബി.ജെ.പി ദേശീയ നേതാവ് വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ബി.ജെ.പി. ദേശീയ നേതാവും കേരളപ്രഭാരിയുമായ പ്രകാശ് ജാവദേക്കറിന്റെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'സി.പി. രാമസ്വാമി അയ്യർ മഹാനായ ഭരണാധികാരി ആണെന്നാണ് ബി.ജെ.പി. നേതാവ് പറയുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യയിലോ പാകിസ്താനിലോ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി ഒരു രാജ്യമാക്കി നിർത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സർ സിപിയുടെ നീക്കങ്ങൾക്ക് പാകിസ്താന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. പാക് പിന്തുണയോടെ ഇന്ത്യാ മഹാരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി പ്രവർത്തിച്ച സർ സിപിയേയാണ് ബി.ജെ.പിയുടെ ദേശീയ നേതാവ് ഇപ്പോൾ വെളുപ്പിച്ചെടുക്കാൻ ശ്രമം നടത്തുന്നത്' മന്ത്രി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗവർണർ അതിന്റെ ചട്ടുകമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾ തിരഞ്ഞെടുത്തവരാണ്. ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. മുഖ്യമന്ത്രി സംസാരിക്കുന്നത് തീവ്രവാദിയുടെ ഭാഷയിലാണെന്നാണ് ഗവർണറുടെ ആക്ഷേപം. മുഖ്യമന്ത്രിക്ക് എന്നും തുണ അക്രമം ആണെന്നാണ് മറ്റൊരു പരാമർശം. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിലൂടെ അവഹേളിക്കുന്നത് അദ്ദേഹത്തെ തിരഞ്ഞെടുത്ത ജനങ്ങളെയാണ്' വാർത്താ കുറിപ്പിൽ പറയുന്നു.
1 min
News
Kerala
Oct 9, 2021

News
Kerala
Aug 3, 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
2 min
News
Kerala
Nov 10, 2022
1 min
Crime
News
Nov 7, 2022
10:26
Videos
Entertainment
Nov 3, 2022
1 min
1 min
1 min
1 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top