സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി – Dhanam
റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍
നൂതന വഴികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന് പകരം സാധാരണക്കാരിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതായി ടിഎന്‍ ബാലഗോപാലിന്റെ ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷം 135418.67 കോടി രൂപയുടെ റവന്യൂ വരവാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 159360.91 കോടി രൂപയുടേതാണ് റവന്യൂ ചെലവ്. റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയുടെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന വില ഉയരുന്നത് പരോക്ഷമായി മറ്റ് സാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രതീക്ഷിച്ച പോലെ മദ്യത്തിന്റെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടിയുടെ അധിക വരുമാനമാണ് മദ്യവില വര്‍ധനവിലൂടെ ലഭിക്കുക. വാഹന രജിസ്‌ട്രേഷന്‍,കോടതി ചെലവുകളും ഉയരും.
വൈദ്യുതി തീരുവ 2023 ഒക്ടോബര്‍ മുതല്‍ കെഎസ്ഇബിഎല്ലിന് പകരം സര്‍ക്കാര്‍ അക്കൗണ്ടിലേക്കാണ് എത്തുക. ഈ പശ്ചാക്കലത്തില്‍ വൈദ്യുതി തീരുവ 5 ശതമാനമായി ആണ് ഉയര്‍ത്തിയത്. വിവിധ വിഭാഹങ്ങളിലായി കെട്ടിട നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാവി

ഇത്തവണ സര്‍ക്കാര്‍ സാമുഹിക്യ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ ബാധ്യതകളും സര്‍ക്കാരിന്റെ പൊതുകടമായി പരിഗണിക്കും എന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായത്. സമാന സാഹചര്യത്തില്‍ കിബ്ഫിയിലൂടെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

സംസ്‌ഥാന ബജറ്റ് അവതരണം പൂർത്തിയായി
വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി
പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി
ഇതോടെ ഇന്ധന വിലയും മദ്യ വിലയും കൂടും
വിദേശ മദ്യ വില കൂടും
ഇന്ധന വില കൂടും
ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഹോര്‍ട്ടി വൈന്‍
ഇന്ത്യന്‍ നിര്‍മിത വൈനുകള്‍ക്കുള്ള നികുതി തന്നെയാവും ഹോര്‍ട്ടി വൈനുകള്‍ക്കും ഈടാക്കുക
വാണിജ്യ, വ്യവസായ മേഖലകളിലെ വൈദ്യുതി തീരുവ 5 ശതമാനമായി വർധിപ്പിച്ചു
ഭൂമിയുടെ ന്യായവില 20% കൂട്ടി
ഫ്ലാറ്റുകളുടെ മുദ്രവില 2% കൂട്ടി

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന സെസ് ഇരട്ടിയാക്കി

2 ലക്ഷം വരെ രൂപ വരെയുള്ള മോട്ടോര്‍സൈക്കുളുകളുടെ ഒറ്റത്തവണ നികുതി 2 ശതമാനം ഉയര്‍ത്തി
കാറുകളുടെയും മറ്റ് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെടും ഒറ്റത്തവണ നികുതിയിലും മാറ്റം
5 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് ഒരു ശതമാനം വര്‍ധനവ്
5-15 ലക്ഷം വരെയുള്ളവയ്ക്ക് രണ്ട് ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് ഒരു ശതമാനവും വര്‍ധനവ്‌ 

സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കും
62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നല്‍കും
കിഫ്ബിയില്‍ പുതിയ പദ്ധതികളില്ല

കെട്ടിട നികുതി- ഒന്നിധികം വീടുകള്‍ ഉള്ളവര്‍ക്കും ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കും പ്രത്യേക നികുതി
ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി രൂപ ലഭിക്കും
വാണിജ്യ വ്യവസായ യൂണിറ്റുകള്‍ക്കുള്ള വൈദ്യുതി തീരുവ 5 ശതമാനം ഉയര്‍ത്തും
ലക്ഷ്യം 200 കോടിയുടെ അധിക വരുമാനം
Dhanamonline.com Copyright (c) 2023. All Rights Reserved.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top