സിവിൽ സർവീസിൽ അഞ്ച് വട്ടം തുടർച്ചയായ പരാജയം, ആറാം തവണ ദേവിപ്രിയ റാങ്ക് ലിസ്റ്റില്‍ – Mathrubhumi





MALAYALAM
ENGLISH
Newspaper
E-Paper
More+
ദേവിപ്രിയ
ഹരിപ്പാട് : ദേവിപ്രിയ അജിത്ത് സിവിൽ സർവീസ് കടമ്പകടന്നത് ആറാം പരിശ്രമത്തിൽ. ആദ്യപ്രാവശ്യം അഭിമുഖത്തിലാണ് പിന്നാക്കംപോയത്. രണ്ടാംവർഷം പ്രിലിമിനറി കടക്കാനായില്ല. അടുത്ത രണ്ടുപ്രാവശ്യം മെയിൻ പരീക്ഷയിൽ തോറ്റു. കഴിഞ്ഞവർഷം അഭിമുഖംവരെയെത്തിയെങ്കിലും വിജയം അകന്നുപോയി. എങ്കിലും പ്രിലിമിനറി പരീക്ഷയുടെ മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) മെയിൻപരീക്ഷയെഴുതാൻ അവസരം ലഭിച്ചു. 51-ാം റാങ്കോടെ ഐ.എഫ്.എസിൽ ഇടംകിട്ടി. ദെഹ്‌റാദൂണിൽ പരിശീലനം തുടരുന്നതിനിടെയാണ് ഇത്തവണ വീണ്ടും സിവിൽ സർവീസ് പരീക്ഷ നേരിട്ടത്.
573-ാം റാങ്കോടെയാണ് മുതുകുളം ഉമ്മർമുക്കിനടുത്തെ കടാമ്പള്ളിൽ എം. അജിത്കുമാറിന്റെയും ലതാ വിശ്വനാഥിന്റെയും മകളായ ദേവിപ്രിയ അജിത്ത് ആ ലക്ഷ്യം നേടിയത്. ഐ.എഫ്.എസ്. കേരള കേഡറിലാണ് ദേവിപ്രിയ ഉൾപ്പെടുന്നത്. പരിശീലനം അടുത്ത ഏപ്രിലിൽ പൂർത്തിയാകും. കേരളത്തിൽ ജോലിചെയ്യാൻ കഴിയുമെന്നതിനാൽ ഐ.എഫ്.എസ്. വിടുന്നതിനെപ്പറ്റി അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് ദേവിപ്രിയ പറഞ്ഞു.
കാർത്തികപ്പള്ളി ഹോളിട്രിനിറ്റി സ്കൂളിൽനിന്ന്‌ 90 ശതമാനം മാർക്കോടെയാണ് പത്താംക്ലാസ് പൂർത്തിയാക്കിയത്. കായംകുളം എസ്.എൻ. സെൻട്രൽ സ്കൂളിലായിരുന്നു പ്ലസ്ടു പഠനം. എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡിൽ വിജയം. പിന്നാലെ, വെള്ളായണി കാർഷിക സർവകലാശാലയിൽ ബി.എസ്‌സി. അഗ്രികൾച്ചറിനു ചേർന്നു. 87 ശതമാനം മാർക്കോടെ ജയിച്ചു.
രണ്ടുവർഷം ഹൈക്കോടതിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലിചെയ്തു. കൃഷിയും നിയമവുമാണ് ഇത്തവണ അഭിമുഖത്തിനുള്ള വിഷയമായത്. ‘കൃഷിയുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ കർഷകരുടെ അഭിപ്രായം തേടണമെന്നും കോടതി അലക്ഷ്യവുമായി ബന്ധപ്പെട്ട് നിലവിലുള്ള നടപടിക്രമങ്ങൾ പൊളിച്ചെഴുതണമെന്നുമുള്ള നിലപാടാണ് അഭിമുഖത്തിൽ സ്വീകരിച്ചത്.
ജോലിയില്ലാതെ അഞ്ച് വര്‍ഷം; കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ട IAS, ഒടുക്കം IFS-ല്‍ മിന്നും വിജയം
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
 
1 min
Careers
Features
May 25, 2023
2 min
Careers
Features
May 24, 2023
1 min
Careers
Features
May 24, 2023
1 min
Careers
Features
May 24, 2023
1 min
Careers
News
May 24, 2023
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
 
2 min
News
India
May 24, 2023
3 min
Crime
News
May 24, 2023
1 min
Crime
News
May 25, 2023
1 min
4 min
2 min
3 min
ENGLISH
Newspaper
+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

+

Click on ‘Get News Alerts’ to get the latest news alerts from

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top