സിവിൽ സർവീസ് പരീക്ഷയിൽ 682ാം റാങ്കുമായി റഷീഖ് | Madhyamam – Madhyamam
തലശ്ശേരി: സിവിൽ സർവീസ് പരീക്ഷയിൽ തലശ്ശേരി സ്വദേശി എം.പി. റഷീഖിന് 682ാം റാങ്ക്. നാലാമത്തെ പരിശ്രമത്തിലാണ് സിവിൽ സർവീസിൽ വിജയം നേടാൻ സാധിച്ചത്.

തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനത്തിന് ശേഷം കാലിക്കറ്റ് എൻ.ഐ.ടിയിൽ നിന്നാണ് റഷീഖ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി ടെക് നേടിയത്. തിരുവനന്തപുരം എൻലൈറ്റ് ഐ.എ.എസ് അക്കാദമിയിലായിരുന്നു സിവിൽ സർവീസ് പരിശീലനം. ഡൽഹി നോയിഡ ആസ്ഥാനമായുള്ള ഫിസിക്സ് വാല എഡുടെക് യുനീകോണിലാണ് ജോലി ചെയ്യുന്നത്. സിവിൽ സർവീസ് പരീക്ഷക്ക് ഫിലോസഫിയാണ് ഓപ്ഷണൽ വിഷയമായി തെരഞ്ഞെടുത്തത്.
മുഴപ്പിലങ്ങാട് എ.കെ.ജി റോഡിൽ റാണിയാസിൽ എൻ.കെ റഫീഖിന്റെയും എം.പി. റസിയയുടെയും മകനാണ്. ഭാര്യ: ഡോ. നൗഫീറ. റഷാദ് (ടാക്സ് ആന്റ് പ്രഫഷനൽ അക്കൗണ്ടിങ്), റംസി (എൻജിനീയർ, ഖത്തർ), റഫാഹ് (തുർക്കി), റാണിയ (പ്ലസ്ടു വിദ്യാർഥിനി) എന്നിവർ സഹോദരങ്ങളാണ്.

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top