സിവിൽ സർവീസ്: 5–ാം റാങ്ക് നേടിയ മയൂർ … – Manorama Online




Signed in as

Signed in as


Email sent successfully
Try Again !
ന്യൂഡൽഹി ∙ സിവിൽ സർവീസ് (2022) പരീക്ഷയിൽ 5–ാം റാങ്ക് നേടിയ മയൂർ ഹസാരികയും 6–ാം റാങ്ക് നേടിയ മലയാളിയായ ഗഹന നവ്യ ജയിംസും നേടിയത് ഒരേ മാർക്ക്. 
Read Also : പേടിയല്ല, ആവേശമായിരുന്നു അഭിമുഖം, സിവിൽ സർവീസ് ബാലികേറാമലയല്ല
മെയിൻ പരീക്ഷയിൽ 861 മാർക്കും അഭിമുഖത്തിൽ 193 മാർക്കും നേടിയ ഇരുവർക്കും ആകെ 1054 മാർക്കാണു ലഭിച്ചത്. യുപിഎസ്‌സിയുടെ ടൈ ബ്രേക്കർ വ്യവസ്ഥ അനുസരിച്ച് മയൂറിനു 5–ാം റാങ്ക് ലഭിക്കുകയായിരുന്നു. പ്രായം കൂടുതലുള്ള ആൾക്കു മികച്ച റാങ്ക് എന്നതാണ് ടൈ ബ്രേക്കർ വ്യവസ്ഥ.
ഒന്നാം റാങ്ക് നേടിയ ഇഷിത കിഷോറിനും അഭിമുഖത്തിൽ 193 മാർക്ക് തന്നെയാണ്. എഴുത്തു പരീക്ഷയിൽ 901 മാർക്കും. ആകെ 1094 മാർക്ക്. രണ്ടാം റാങ്ക് നേടിയ ഗരിമ ലോഹ്യയ്ക്ക് എഴുത്തു പരീക്ഷയിൽ 876 മാർക്കും അഭിമുഖത്തിൽ 187 മാർക്കുമാണു ലഭിച്ചത്. 
മൂന്നാം റാങ്കുകാരി ഉമ ഹരതിക്കു എഴുത്തു പരീക്ഷയിൽ 873 മാർക്കും അഭിമുഖത്തിൽ 187 മാർക്കും. 36–ാം റാങ്ക് നേടിയ മലയാളിയായ വി.എം.ആര്യയ്ക്കും അഭിമുഖത്തിൽ ലഭിച്ചതു 193 മാർക്കാണ്. എഴുത്തുപരീക്ഷയിലെ 827 മാർക്കുൾപ്പെടെ ആകെ 1020 മാർക്ക്. ഇത്തവണ അഭിമുഖത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ 206 മാർക്കാണ്. 34–ാം റാങ്ക് നേടിയ അനുഭവ് സിങ് ഉൾപ്പെടെ 6 പേർ 206 മാർക്ക് നേടി.
Content Summary : Upsc civil service exam2022: 5th rank holder Mayur Hazarika and 6th rank holder Gahana Navya James score equal 
marks.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top