സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് ബോണ്ട് വാങ്ങാനാകില്ല: സുപ്രീം കോടതി – Manorama Online




Signed in as

Signed in as


Email sent successfully
Try Again !
ന്യൂഡൽഹി ∙ സ്വകാര്യ മെഡിക്കൽ കോളജുകൾ പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ നിന്നു ബോണ്ട് വാങ്ങുന്നതിൽ ഞെട്ടലറിയിച്ച് സുപ്രീം കോടതി. ഇത്തരത്തിൽ ബോണ്ട് വാങ്ങിയ മെഡിക്കൽ കോളജ് വിദ്യാർഥിക്ക് 5 ലക്ഷം രൂപ മടങ്ങി നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് വിദ്യാർഥികളിൽ നിന്ന് ബോണ്ട് വാങ്ങാനാകില്ലെന്നും സർക്കാരിനു മാത്രമേ ബോണ്ട് വ്യവസ്ഥ നിർബന്ധമാക്കാനാകൂവെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മെഡിക്കൽ പഠനത്തിനു ശേഷം ഒരു വർഷം തങ്ങളുടെ കോളജിൽ പഠിപ്പിക്കുകയോ അല്ലെങ്കിൽ 5 ലക്ഷം രൂപ നൽകുകയോ ചെയ്യണമെന്നായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് മുന്നോട്ടുവച്ച ബോണ്ട് വ്യവസ്ഥ. പണം തിരികെ നൽകാൻ വൈകിയാൽ 8% പലിശ ഈടാക്കാനും വ്യവസ്ഥ ചെയ്തുള്ളതായിരുന്നു ബോണ്ട്. പഠനം പൂർത്തിയാക്കി 3 വർഷത്തിന് ശേഷമാണ് ബോണ്ടിനെതിരെ വിദ്യാർഥി കോടതിയെ സമീപിച്ചത്.

Content Summary : SC slams Private Medical College asking for bond from PG Medicos

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top