ഹയർ സെക്കൻഡറി പരീക്ഷ : ഹ്യുമാനീറ്റീസ് വിഷയങ്ങൾക്ക് മാർക്ക് കുറഞ്ഞു, കണക്കിൽ വിജയം 3 ശതമാനത്തോളം ഉയർന്നു – Manorama Online




Signed in as

Signed in as


Email sent successfully
Try Again !
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ഇത്തവണ വിജയം കുറഞ്ഞത് ഹ്യുമാനീറ്റീസ് വിഷയങ്ങളിൽ. ഈ സ്ട്രീമിലെ പ്രധാന വിഷയങ്ങളിലെല്ലാം വിജയ ശതമാനം കഴിഞ്ഞവർഷത്തെക്കാൾ കുറഞ്ഞു. ജ്യോഗ്രഫിയിലാണ് വൻ ഇടിവ്– 13 ശതമാനത്തിലേറെ. സയൻസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷത്തെ ഫലവുമായി വലിയ വ്യത്യാസമില്ല. അതേസമയം കണക്കിൽ വിജയം 3 ശതമാനത്തോളം ഉയർന്നു. ഭാഷകളിൽ താരതമ്യേന പിന്നിൽ ഇംഗ്ലിഷാണ്. ഹിന്ദിയുടെ മുന്നേറ്റം ഇത്തവണയും തുടർന്നു. ഇതര ഭാഷകളിൽ മിക്കതിലും 100% വിജയമാണ്. 
ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് ഭാഷാ വിഷയങ്ങളിലാണ്. മലയാളം–87,671, ഹിന്ദി–74,199, ഇംഗ്ലിഷ്–61,804 എന്നിങ്ങനെയാണ് നേട്ടം. 
പ്രധാന വിഷയങ്ങളുടെ ഈ വർഷത്തെ വിജയ ശതമാനം. ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
ഹിസ്റ്ററി 87.64 (91.72), ഇക്കണോമിക്സ് 86.77 (89.85), പൊളിറ്റിക്കൽ സയൻസ് 88.48 (91.41), ജ്യോഗ്രഫി 80.55 (93.61), സോഷ്യോളജി 86.06 (92.91), ഫിസിക്സ് 91.90 (92.4), കെമിസ്ട്രി 89.19 (89.14), ബയോളജി 95.42 (95.36), കണക്ക് 92.11 (88.91), ബിസിനസ് സ്റ്റഡീസ് വിത്ത് ഫങ്ഷനൽ മാനേജ്മെന്റ് 92.26 (93), അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടർ അക്കൗണ്ടിങ് 86.19 (94.4), ഇംഗ്ലിഷ് 82.95 (83.87), മലയാളം 97.23 (97.58), ഹിന്ദി 99.85 (99.96)
Content Summary : Higher Secondary Humanities result marginally lower than last year

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top