ഹയർ സെക്കൻഡറി; 92,000 പേർക്ക് ഗ്രേസ് മാർക്ക് – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിച്ചത് തൊണ്ണൂറ്റിരണ്ടായിരത്തോളം പേർക്ക്. എന്നാൽ ഇതിന്റെ വിവരങ്ങൾ ഫലപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 
ഗ്രേസ് മാർക്കിലൂടെ എത്ര പേർ എ പ്ലസ് നേടി എന്നതടക്കമുള്ള വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് വിശദീകരണം. 
90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയവർക്കു ഗ്രേസ് മാർക്ക് നൽകിയിട്ടില്ല. മുഴുവൻ മാർക്ക് വാങ്ങിയവരെല്ലാം ഗ്രേസ് മാർക്ക് ആനുകൂല്യം ഇല്ലാതെയാണ് ആ നേട്ടം സ്വന്തമാക്കിയത്. എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചത് 1,38,086 പേർക്കാണെന്ന് അന്നു മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിൽ 24,422 പേർക്ക് അതിലൂടെ എ പ്ലസ് കിട്ടുകയും ചെയ്തു.
Content Summary : Grace Mark in Higher Secondary for 92000 students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top