ഹൈസ്കൂളുകളിലെ അധ്യാപക, വിദ്യാർഥി അനുപാതം മാറ്റി; അധ്യാപകർ ആശങ്കയിൽ – Manorama Online
Signed in as

Signed in as


Email sent successfully
Try Again !
കോഴിക്കോട്∙ കഴിഞ്ഞ 25 വർഷമായി ഹൈസ്കൂളുകളിൽ തുടർന്നു വന്നിരുന്ന 1:40 എന്ന അധ്യാപക വിദ്യാർഥി അനുപാതം തുടരേണ്ടതില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ അധ്യാപകർ ആശങ്കയിൽ.
സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറവായതിനെ തുടർന്ന്  രൂപപ്പെട്ട പ്രതിസന്ധിയിൽ  തസ്തിക നഷ്ടം വരാൻ സാധ്യതയുള്ള അധ്യാപകരെ സംരക്ഷിക്കുന്നതിനാണ് 1997 ജൂൺ ആറിന് 1:40 എന്ന അനുപാതം തീരുമാനിച്ച് ഉത്തരവിറങ്ങിയത്.
1:45 ആയിരുന്നു അതുവരെയുള്ള അനുപാതം. കഴിഞ്ഞ 25 വർഷമായി 1:40 അനുപാത പ്രകാരമാണ് വിദ്യാർഥികൾ കുറഞ്ഞാലും ഹൈസ്കൂളുകളിൽ തസ്തിക നഷ്ടമില്ലാതെ അധ്യാപകരെ സംരക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് തസ്തിക നിർണയം സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ ഉത്തരവിലാണ് 1:40 എന്ന അനുപാതം ഇനി തുടരേണ്ടതില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത്.
Content Summary : Education Department revise teacher-student ratio

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

{{$ctrl.currentDate}}

source


Leave a Comment

Your email address will not be published. Required fields are marked *

Scroll to Top